കൊട്ടാരക്കെട്ടുകളുടെ രൂപഭംഗിയും നിര്‍മാണ ഘടനകളും എന്നും വിസ്മയിപ്പിക്കുന്നതാണ്. അത് പക്ഷേ നൂറ്റാണ്ടുകള്‍ക്ക് മുമ്പ്  രാജാക്കന്‍മാര്‍ പണിതതാണെന്ന് മാത്രം. എന്നാല്‍ ആധുനിക വാസ്തുശാസ്ത്രത്തിന് അഭിമാനിക്കാന്‍ വക നല്‍കുന്നതാണ് യുഎഇ പ്രസിഡന്‍ഷ്യല്‍ പാലസ്.  

അബുദാബിയില്‍ സ്ഥിതിചെയ്യുന്നത് കൊണ്ട് തന്നെ അബുദാബി പ്രസിഡന്‍ഷ്യല്‍ പാലസ് എന്നും ഈ കൊട്ടാരത്തിന് പേരുണ്ട്. യുഎഇയുടെ പ്രധാന ഭരണ സിരാകേന്ദ്രം കൂടിയാണ് പ്രസിഡന്‍ഷ്യല്‍ പാലസ്.  യുഎഇ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കിരീടാവകാശി, വിവിധ വകുപ്പ് മന്ത്രിമാര്‍ തുടങ്ങിയവരുടെ ഔദ്യോഗിക ഓഫീസ് പ്രവര്‍ത്തിക്കുന്നതും ഈ കൊട്ടാരത്തിലാണ്.  

1
Image credit: Central Industry Group

യുഎഇ സന്ദര്‍ശിക്കുന്ന വിശിഷ്ട വ്യക്തികളെ സ്വീകരിക്കുന്നതും  ഈ കൊട്ടാരത്തിലേക്കാണ്.  ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദര്‍ശനത്തോട് അനുബന്ധിച്ചാണ് പ്രസിഡന്‍ഷ്യല്‍ പാലസ് വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രിയ്ക്ക് ആതിഥ്യമരുളുന്നത് പ്രസിഡന്‍ഷ്യല്‍ പാലസാണ്. 

presidential palace
Image credit: www.protenders.com

പാലസും അനുബന്ധ കെട്ടിടങ്ങളും 150 ഹെക്ടര്‍ സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. 160000 സ്‌ക്വയര്‍ മീറ്ററാണ് കൊട്ടാരത്തിന്റെ വിസ്തീര്‍ണം. മന്ത്രിമാരുടെ ഓഫീസ്, പള്ളി, ഡൈനിങ്ങ് ഹാള്‍, കോമണ്‍ ഏരിയ, എന്‍ട്രന്‍സ് ഹാള്‍, മെയിന്‍ ഹാള്‍, മീഡിയ ഹാള്‍, പ്രസ് സെന്റര്‍ എന്നിവയാണ് കൊട്ടാരത്തിലെ പ്രധാനപ്പെട്ട ഭാഗങ്ങള്‍. അറേബ്യന്‍ വാസ്തുശാസ്ത്ര മാതൃകയിലാണ് കൊട്ടാരം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കൊട്ടാരത്തിന്റെ ഇന്റീരിയര്‍ കണ്ണഞ്ചിപ്പിക്കുന്നതാണ്. 

Content Highlight: Abu dhabi presidential palace interior