മകള്‍ വരച്ച ബെഡ്‌റൂമിന്റെ ചിത്രം അതുപോലെ തന്നെ ഡിസൈന്‍ ചെയ്ത് നൽകി ട്വിങ്കിള്‍ ഖന്ന


മകളുടെ ചിത്രം യാഥാര്‍ത്ഥ്യമാക്കുകയായിരുന്നുവെന്ന് വീഡിയോയുടെ ക്യാപ്ഷനില്‍ ട്വിങ്കിള്‍ വ്യക്തമാക്കി. 

ട്വിങ്കിൾ ഖന്ന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ നിന്ന്

അഭിനേത്രിയും അറിയപ്പെടുന്ന എഴുത്തുകാരിയും മികച്ചൊരു ഇന്റീരിയര്‍ ഡിസൈനറുമാണ് ട്വിങ്കിള്‍ ഖന്ന. വീട്ടുവിശേഷങ്ങളും കരിയര്‍ വിശേഷങ്ങളുമായി സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് അവര്‍. ആരവ്, നിതാര എന്നിവരാണ് അക്ഷയ്-ട്വിങ്കിള്‍ ദമ്പതിമാരുടെ മക്കള്‍. മക്കളോടൊപ്പമുള്ള സന്തോഷനിമിഷങ്ങള്‍ അക്ഷയ് കുമാറും ട്വിങ്കിളും മിക്കപ്പോഴും സാമൂഹിക മാധ്യമത്തില്‍ പങ്കുവയ്ക്കാറുണ്ട്.

ട്വിങ്കിള്‍ ഖന്ന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മകള്‍ വരച്ച കിടപ്പുമുറിയുടെ ചിത്രം സമാനമായ രീതിയില്‍ ഡിസൈന്‍ ചെയ്തിരിക്കുകയാണ് അവര്‍. മകള്‍ വരച്ച മനോഹരമായ ഒരു ചിത്രമാണ് അവര്‍ വീഡിയോയില്‍ ആദ്യം കാണിക്കുന്നത്. ശേഷം താന്‍ നില്‍ക്കുന്ന മുറിയൊന്നാകെ വീഡിയോയില്‍ കാണിക്കുന്നു. ആദ്യം കാണിച്ച ചിത്രത്തിന്റെ അതേ രൂപത്തിലാണ് കിടപ്പുമുറി ഡിസൈന്‍ ചെയ്തിരിക്കുന്നത് വീഡിയോ കാണുമ്പോള്‍ മനസ്സിലാകും. മകളുടെ ചിത്രം യാഥാര്‍ത്ഥ്യമാക്കുകയായിരുന്നുവെന്ന് വീഡിയോയുടെ ക്യാപ്ഷനില്‍ ട്വിങ്കിള്‍ വ്യക്തമാക്കി.

കുട്ടികളുടെ കിടപ്പുമുറി എളുപ്പത്തില്‍ ഡിസൈന്‍ ചെയ്തതെങ്ങനെയെന്ന് വ്യക്തമാക്കുന്ന വീഡിയോ അവര്‍ തന്റെ യൂട്യൂബ് ചാനലിലൂടെ വിവരിക്കുന്നു. കുട്ടികളുടെ കളിപ്പാട്ടങ്ങളും പഠനോപകരണങ്ങളും സൂക്ഷിക്കുന്നതിന് വാഡ്രോബുകളും സ്റ്റഡി ടേബിളും മനോഹരമായി സെറ്റ് ചെയ്തിരിക്കുന്നു. ചെറിയ കുട്ടിക്കുള്ള മുറിയായതിനാല്‍ തറനിരപ്പിനോട് ചേര്‍ന്നാണ് വാഡ്രോബുകള്‍ സെറ്റ് ചെയ്തിരിക്കുന്നത്. കുട്ടികളുടെ കളിക്കോപ്പുകള്‍ ഉപയോഗിച്ച് തന്നെയാണ് അലങ്കാരപ്പണികള്‍ ചെയ്യുന്നത്. കുട്ടികളുടെ കഥാപുസ്തകങ്ങളും മറ്റും സൂക്ഷിക്കുന്നതിന് ചെറിയൊരു വാള്‍ ലൈബ്രറിയും കൊടുത്തിട്ടുണ്ട്.

ഇളംനിറത്തിലുള്ള പെയിന്റാണ് ചുമരുകള്‍ക്ക് നല്‍കിയിരിക്കുന്നത്. മുറിയുടെ ഒരു വശത്തായി ചിത്രം വരയ്ക്കുന്നതിന് കാന്‍വാസും പെയിന്റുകളും സെറ്റ് ചെയ്തിരിക്കുന്നു.

കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചിത്രം ആലേഖനം ചെയ്ത കിടക്കയും തലയിണയുമാണ് മറ്റൊരു പ്രധാന ആകര്‍ഷണം.

Content Highlights: twinkle khanna, easy desinging kids bedroom, tips, myhome, veedu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented