ഴക്കാലമാണ്. വീടിന്റെ ഭിത്തിയിലൊക്കെ പായല്‍ വളരുന്നതും ഉള്ളില്‍ ഈര്‍പ്പം നിറഞ്ഞ് ദുര്‍ഗന്ധം അനുഭവപ്പെടുന്നതുമൊക്കെ സ്വഭാവികം. വീടിനെ മഴക്കാല പ്രശ്‌നങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ ഈ മുന്‍കരുതലുകള്‍ എടുക്കാം.

1. മഴക്ക് മുമ്പേ തന്നെ റൂഫിലും ഭിത്തിയിലുമുള്ള വിള്ളലുകള്‍ പുട്ടിയിട്ട് അടക്കാം. കാരണം ഇവയിലൂടെ വെള്ളമിറങ്ങിയാല്‍ ഈര്‍പ്പം നിലനിന്ന് പായലും പൂപ്പലും വളരും.

2. വീടിനുള്ളിലെ കാര്‍പ്പെറ്റുകള്‍, റഗ്ഗുകള്‍ എന്നിവ നനവ് പറ്റിയാല്‍ വേഘം ചീത്തയാവാന്‍ ഇടയുണ്ട്.ഇത് ഒഴിവാക്കാന്‍ മഴക്കാലം തുടങ്ങുമ്പോള്‍ തന്നെ റഗ്ഗുകളും കാര്‍പ്പറ്റുകളും തറയില്‍ നിന്ന് മാറ്റി ക്ലീന്‍ ചെയ്ത് സൂക്ഷിക്കാം. മഴക്കാലത്തിന് ശേഷം മാത്രം വീണ്ടും വിരിക്കാം. 

3. മഴക്കാലത്തിന് മുമ്പേ വൈദ്യുതലൈനുകളിലെ അറ്റകുറ്റപ്പണികള്‍ നടത്തണം. പൊട്ടിയ സ്വച്ചുകള്‍, സര്‍ക്യൂട്ടുകള്‍ എന്നിവയൊക്കെ മാറ്റാം. നനവ് മൂലമുള്ള ഷോക്ക്, ഷോര്‍ട്ട്‌സര്‍ക്യൂട്ട് എന്നിവ ഒഴിവാക്കാം. 

4. വീടിനു പുറത്തുള്ള തടികൊണ്ടുള്ള ഇരിപ്പിടങ്ങളെ വീടിനകത്തേക്ക് മാറ്റാം. ഇവ ഫിക്‌സഡാണെങ്കില്‍ ഇടയ്ക്കിടെ തുടച്ച് വൃത്തിയാക്കണം. മാത്രമല്ല മഴ നനയാതെ പ്ലാസ്റ്റിക് കോട്ടിങ് കൊണ്ട് മൂടിയിടുകയും വേണം. വീടിനുള്ളില്‍ ഭിത്തിയില്‍ നിന്ന് അല്‍പം അകറ്റി വേണം തടി ഉപകരണങ്ങള്‍ വയ്ക്കാന്‍. തടി വേഗത്തില്‍ ഈര്‍പ്പം വലിച്ചെടുക്കും. വുഡര്‍ ഫ്‌ളോറിങ് ഇടയ്ക്കിടെ ഉണങ്ങിയ തുണിയോ മോപോ കൊണ്ട് തുടക്കാം.  

5. ഈര്‍പ്പം വലിച്ചെടുക്കുന്ന വസ്തുക്കള്‍ വീടിനുള്ളില്‍ വയ്ക്കാം. നാഫ്തലീന്‍ ബോള്‍സ്, ദുര്‍ഗന്ധം നീക്കാന്‍ വേപ്പിലകള്‍ എന്നിവ വീടിനുള്ളില്‍ വയ്ക്കാം. 

6. ഡ്രേനേജുകള്‍ വൃത്തിയാക്കി അവയിലെ തടസ്സങ്ങള്‍ ഒഴിവാക്കണം. വെള്ളക്കെട്ടുണ്ടായി ദുര്‍ഗന്ധം വരാതിരിക്കാനും കൊതുക് വളരുന്നത് തടയാനും വേണ്ടിയാണ്. 

7. മഴ പെയ്യാത്ത സമയങ്ങളില്‍ ജനാലകള്‍ തുറന്ന് വയ്ക്കാം. വീടിനുള്ളിലെ ഈര്‍പ്പം കുറയും.

Content Highlights: tips to make your home monsoon-friendly