ജോലി സമ്മര്‍ദത്തെ കാറ്റില്‍പ്പറത്താം, വീട്ടിലെ ഓഫീസ് ഇടത്തിന് നല്‍കാം ഈ മാറ്റങ്ങള്‍


വീട്ടില്‍ ഓഫീസ് മുറിയൊരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണെന്നു നോക്കാം.

പ്രതീകാത്മകചിത്രം | Photo: Gettyimages.in

ഹാമാരിക്കാലത്തെ തടയിടാന്‍ വീടുകളില്‍ ഒതുങ്ങിക്കൂടിയപ്പോള്‍ പലര്‍ക്കും വീട്ടകങ്ങള്‍ തന്നെ ഓഫീസുമായി മാറിയ കാഴ്ചയാണ് കണ്ടത്. വര്‍ക് ഫ്രം ഹോം രീതിക്ക് ഏറ്റവുമധികം പ്രചാരം ലഭിച്ച വര്‍ഷവുമാണ് കടന്നുപോയത്. വീട്ടിനുള്ളില്‍ ഒരു ഓഫീസ് ഇടം ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യത്തെ ചൂണ്ടിക്കാട്ടുകയായിരുന്നു പോയ ദിനങ്ങള്‍. വീട്ടില്‍ ഒഴിഞ്ഞുകിടക്കുന്നയിടം ഓഫീസ് മുറിയായി ഉപയോഗിക്കാതെ അതിലല്‍പം ക്രിയേറ്റിവിറ്റി കൂടി കൊണ്ടുവന്നാല്‍ ജോലി സമ്മര്‍ദത്തെയെല്ലാം കാറ്റില്‍ പറത്താം. വീട്ടില്‍ ഓഫീസ് മുറിയൊരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണെന്നു നോക്കാം.

ഇടവും ഫര്‍ണിച്ചറും ശ്രദ്ധിച്ച്

ഓഫീസ് മുറിക്കായുള്ള സ്ഥലം തിരഞ്ഞെടുക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വീട്ടിലെ മറ്റു തിരക്കുകള്‍ ബാധിക്കാത്ത ഇടത്തായിരിക്കണം ഔദോഗിക മുറി ഒരുക്കേണ്ടതുണ്ട്. വണ്ടികളുടെയും മറ്റു ബഹളം മൂലം ശ്രദ്ധ തിരിയുന്ന ഇടവുമാകരുത്. സുഖകരമായി ജോലി ചെയ്യാന്‍ കഴിയുംവിധത്തിലായിരിക്കണം ഫര്‍ണിച്ചറും തിരഞ്ഞെടുക്കേണ്ടത്. കാഴ്ചയിലെ ഭംഗിക്കൊപ്പം ഏറെ നേരം ഇരുന്നു ജോലി ചെയ്യാന്‍ സുഖപ്രദവുമായിരിക്കണം ഫര്‍ണിച്ചര്‍.

കലാപരമായിരിക്കട്ടെ അകത്തളം

ഓഫീസ് അകത്തളം ഔദ്യോഗിക കൃത്യങ്ങള്‍ക്കുള്ള ഇടമാണെന്നു കരുതി ഒരുക്കങ്ങളില്‍ വിട്ടുവീഴ്ച ചെയ്യേണ്ടതില്ല. കലാപരമായ ഡിസൈനുകള്‍ നിറച്ച് വ്യത്യസ്തത നല്‍കാം. ചുമരില്‍ ഒരു വലിയ പെയിന്റിങ് തൂക്കുന്നതു തന്നെ മുറിക്ക് മാറ്റം നല്‍കും. കാഴ്ചയില്‍ സന്തോഷം പകരുന്ന നിറങ്ങളും ഡിസൈനുകളുമാവാന്‍ ശ്രദ്ധിക്കണം. നിറങ്ങള്‍ക്ക് മാനസികാവസ്ഥയെ മാറ്റിമറിക്കാനുള്ള കഴിവുണ്ട്. ഒപ്പം പ്രചോദനാത്മകമായ ഉദ്ധരണികള്‍ ചുമരില്‍ തൂക്കിയിടാം.

ആക്‌സസറികള്‍ തിരഞ്ഞെടുക്കുമ്പോള്‍

ഓഫീസ് മുറിയിലേക്ക് വേണ്ട ആക്‌സസറികള്‍ തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കണം. സാധാരണ ഓഫീസ് ഇടങ്ങളില്‍ കണ്ടുവരുന്ന പെന്‍സില്‍ ഹോള്‍ഡറിന് പകരം മനോഹരമായ ഒരു കപ്പ് ആയിടത്തു വെക്കാം. വേസ്റ്റ് ബാസ്‌കറ്റ് സ്ഥിരം കാഴ്ചയില്‍ നിന്നു വിട്ടുപിടിച്ച് വ്യത്യസ്തമായവ തിരഞ്ഞെടുക്കാം. വിവിധ നിറത്തിലും ഡിസൈനിലുമുള്ള ട്രെന്‍ഡി വേസ്റ്റ് ബാസ്‌കറ്റുകള്‍ ഇന്ന് ലഭ്യമാണ്. സന്തോഷിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നവരുടെ ചിത്രങ്ങളും മേശയില്‍ വെക്കുന്നത് നല്ലതാണ്.

പച്ചപ്പു നിറയ്ക്കാം

വീടിനു പുറത്തെയെന്നപോലെ അകത്തും ചെടികള്‍ വളര്‍ത്തുന്നത് ഇന്ന് സാധാരണമാണ്. ഓഫീസ് മുറിയൊരുക്കുമ്പോഴും ചെടികളെ കൂടെ കൂട്ടിക്കോളൂ. മേശയുടെ വശത്തായോ ജനലിനോടു ചേര്‍ന്നോ ചുമരിലോ ഒക്കെ മണിപ്ലാന്റുകള്‍ വച്ചുപിടിപ്പിക്കാം. അധികം വെള്ളവും വെളിച്ചവും വേണ്ടാത്ത ഇവ പെട്ടെന്നു വളരുകയും ചെയ്യും. ഇടയ്ക്ക് ഓഫീസ് തിരക്കുകള്‍ക്ക് ഇടവേള നല്‍കി ചെടികളെ നനയ്ക്കുകയും പരിപാലിക്കുകയുമൊക്കെ ചെയ്യുന്നത് സമ്മര്‍ദമകറ്റും.

വെളിച്ചം ആവോളം

ഓഫീസ് ഇടത്തില്‍ പരമാവധി വെളിച്ചമുണ്ടാകാനും ശ്രദ്ധിക്കണം. സ്വാഭാവിക വെളിച്ചം അകത്തേക്കും കടക്കും വിധത്തില്‍ ജനലുകളും വാതിലുകളുമുള്ള ഇടത്താക്കാം ഓഫീസ്. ഏറെനേരം കമ്പ്യൂട്ടര്‍ സ്‌ക്രീനിലേക്കും പുസ്തകങ്ങളിലേക്കും നോക്കിയിരിക്കുമ്പോഴുണ്ടാകുന്ന തലവേദനയും അസ്വസ്ഥതയും കുറയ്ക്കാന്‍ ഇത് സഹായിക്കും. ഓഫീസ് മുറിയിലെ കര്‍ട്ടനുകളും മറ്റും ഇരുണ്ടതാവാതിരിക്കാനും ശ്രദ്ധിക്കാം. എത്രത്തോളം വെളിച്ചം ലഭിക്കുവോ അത്രത്തോളം പോസിറ്റിവിറ്റിയും തോന്നും.

Content Highlights: Tips for Designing an Office at Home


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023

Most Commented