ളര്‍ത്തു മൃഗങ്ങളോട് അതീവ സ്‌നേഹമുള്ളവര്‍ നിരവധിയുണ്ട്. തനിക്കു ചുറ്റുമുള്ള മനുഷ്യരേക്കാള്‍ കൂടുതല്‍ അവയെ സ്‌നേഹിക്കുന്നവരുമുണ്ട്. സ്വത്ത് പോലും വളര്‍ത്തു മൃഗങ്ങള്‍ക്ക് വേണ്ടി നീക്കിവച്ച വാര്‍ത്തകള്‍ ഇടയ്ക്ക് വൈറലാകാറുമുണ്ട്. പൂച്ചയ്ക്ക് വേണ്ടി സ്വന്തമായി ഒരു മുറി തന്നെ ഒരുക്കിയാലോ 

അങ്ങനെ രാജകീയ പ്രൗഢിയോടെ ജീവിക്കുന്ന ഒരു പൂച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. ഈ പൂച്ചയ്ക്ക് സ്വന്തമായി സ്വീകരണമുറിയും അതില്‍ വീട്ടുപകരണങ്ങളുമുണ്ട്. ട്വിറ്ററിലാണ് പൂച്ചയുടെ ലിവിംഗ് റൂം വൈറലാകുന്നത്. ലെയ ഒക്‌സണ്‍ എന്ന യുവതിയാണ് തന്റെ ഓമനയായ  പൂച്ചയ്ക്ക് വേണ്ടി ഒരു ലിവിങ് റൂം ഒരുക്കിയത്. തന്റെ ഫേസ്ബുക്കില്‍ ഇവര്‍ ഈ ചിത്രങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. 'ഐമ ഇവിടെയാണ് ജീവിക്കുന്നത്' എന്ന ക്യാപ്ഷനും യുവതി ചിത്രത്തിന് നല്‍കി.  കൗതുകം തോന്നിയ മറ്റാരോ പൂച്ചയുടെ ക്യൂട്ട് റൂമിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.  


ഒരു സോഫ, വീട്ടിനുള്ളില്‍ വെക്കുന്ന ചെടികള്‍, നിലത്ത് വൈറ്റ് റഗ്ഗ്, ചെറിയ ഇരിപ്പിടം, പൂച്ചയുടെ ചിത്രങ്ങളുള്ള വാള്‍ ഹാഗിംഗ്സ് എന്നിവ ഉപയോഗിച്ച് സ്വീകരണമുറി മുഴുവന്‍ മനോഹരമാക്കിയിട്ടുണ്ട്. തനിക്ക് വേണ്ടി സജ്ജീകരിച്ചിരിക്കുന്ന മുറിയില്‍  പൂച്ച കട്ടിലില്‍ സുഖമായി ഉറങ്ങുന്നതും ചിത്രത്തില്‍ കാണാം. ആരും അസൂയപ്പെട്ടു പോകുന്ന രാജകീയ ജീവിതം തന്നെ.

മറ്റൊരു ചിത്രത്തില്‍ മുറിയുടെ കുറച്ചുകൂടി വിശാലമായ ഭംഗി ആസ്വദിക്കാന്‍ പറ്റും. ''ഈ കുഞ്ഞു പൂച്ചയുടെ കുഞ്ഞു സ്വീകരണമുറി നോക്കൂ,'' എന്നാണ് ചിത്രത്തിന്റെ അടിക്കുറിപ്പ്.

പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം വൈറലായ ട്വീറ്റിന് ഏകദേശം 6 ലക്ഷത്തിലധികം ലൈക്കുകളും, 90,000ല്‍ കൂടുതല്‍ തവണ റീട്വീറ്റുകളും ലഭിച്ചു. ഞങ്ങളും ഓമന മൃഗങ്ങള്‍ക്ക് ഇങ്ങനെ സൗകര്യങ്ങളൊരുക്കും എന്നാണ് മിക്കവരുടെയും കമന്റുകള്‍.

Content Highlights: This owner setup a little living room for her cat