ദ്യകാഴ്ച്ചയില്‍ ഈ അപ്പാര്‍ട്മെന്റിന് ഒരു പ്രശ്നവും തോന്നില്ല. ഒരിക്കല്‍ക്കൂടി നോക്കിയാലോ അടുക്കളയിലാണ് ഇവിടെ ബാത്ടബ്ബ് എന്നു കാണാം. ബ്രൂക്ലിനില്‍ നിന്നുള്ള ഈ മിനി അപ്പാര്‍ട്മെന്റിന്റെ ഫോട്ടോ ആണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ തരംഗമാകുന്നത്. 

ആഞ്ചലിക്ക അല്‍സോനാ എന്ന യുവതിയാണ് വിചിത്രമായ ഈ അപ്പാര്‍ട്മെന്റിന്റെ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. തനിച്ചു താമസിക്കുന്നവര്‍ക്കായി നിര്‍മിക്കുന്ന ചെറിയ അപ്പാര്‍ട്മെന്റുകളില്‍ പലതും കഴിവതും ഓപ്പണ്‍ ശൈലിയിലായിരിക്കും നിര്‍മിക്കുക. എന്നാല്‍ ഇത് ഒരുപടി കൂടി കടന്നുപോയെന്നു മാത്രം. 

മനോഹരമായി ഒരുക്കിയിരിക്കുന്ന അടുക്കളയുടെ വശത്തായാണ് ഇവിടെ ബാത്ടബ്ബും സെറ്റ് ചെയ്തിരിക്കുന്നത്. ഒരുലക്ഷത്തി ഇരുപത്തിമൂവായിരം രൂപയാണ് വാടക. വിശാലമായ ഇടത്തിന് അമിത തുക ഈടാക്കാതെ ഒരു അപ്പാര്‍ട്മെന്റ് സ്വന്തമാക്കാം എന്നു പറഞ്ഞാണ് ചിത്രങ്ങള്‍ വൈറലാകുന്നത്. 

ഇനി ഇത്തരമൊരു അപ്പാര്‍ട് വാങ്ങാന്‍ ആരെങ്കിലും മുതിരുമോ എന്ന സംശയമാണെങ്കില്‍ തെറ്റി. പരസ്യം ചെയ്ത് രണ്ടാഴ്ച്ചയ്ക്കുള്ളില്‍ തന്നെ അപ്പാര്‍ട്മെന്റിന് ഉടമയെയും കിട്ടിയിട്ടുണ്ട്. 

രസകരമായ കമന്റുകളാണ് അപ്പാര്‍ട്മെന്റിന്റെ ചിത്രത്തിനു ചുവടെ ഉയരുന്നത്. ചിത്രം കണ്ടാല്‍ അടുക്കളയില്‍ ഷവര്‍ വച്ചതാണോ അതോ ബാത്റൂമില്‍ റെഫ്രിജറേറ്റര്‍ വച്ചതാണോ എന്ന് സംശയം തോന്നുമെന്നും അടുക്കളയില്‍ ഭക്ഷണം വേവുന്നതിനൊപ്പം കുളിയും നടക്കുമെന്നുമൊക്കെ പോകുന്നു കമന്റുകള്‍.

Content Highlights: This  New York Apartment Has A Shower In The Kitchen Viral Photo