വീട് നിര്‍മിക്കാന്‍ പോകുമ്പോള്‍ തന്നെ അതിന്റെ മുക്കും മൂലയും വരെ ഒരുക്കേണ്ടത് എങ്ങനെയാണെന്ന് കൃത്യമായ ധാരണയുള്ളവരുണ്ട്. കാഴ്ച്ചയില്‍ സുന്ദരവും വ്യത്യസ്തവുമായ ഡിസൈനുകള്‍ക്കാണ് ആവശ്യക്കാരേറെ. വീട്ടില്‍ അധികം പരീക്ഷണം നടത്താത്ത ഇടമാണ് സ്റ്റെയര്‍കെയ്‌സ്. സാധാരണ കണ്ടുശീലിച്ചിട്ടുള്ളവയില്‍ നിന്ന് വ്യത്യസ്തമായൊരു സ്റ്റെയര്‍കെയ്‌സ് ആണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്.
ഇറാനിയന്‍ ആര്‍ക്കിടെക്റ്റായ ഈസ ഗസേമിയാന്‍ ആണ് വ്യത്യസ്തമാര്‍ന്ന ഈ സ്റ്റെയര്‍കെയ്‌സ് ഡിസൈനിനു പിന്നില്‍. ആദ്യകാഴ്ചയില്‍ തന്നെ നോക്കിനിന്നുപോകുന്ന ഡിസൈനിലുള്ള സ്റ്റെയര്‍കെയ്‌സ് ആണിത്. അമിതമായി ഡിസൈന്‍ ചെയ്ത് അലങ്കോലമാക്കാതെ മിനിമലിസം പാലിച്ചാണ് ഈസ പണി പൂര്‍ത്തിയാക്കിയത്. ഡിഎന്‍എയുടെ ഘടന പോലെയാണ് സ്റ്റെയര്‍കെയ്‌സ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ഒരു മെറ്റല്‍ സ്ട്രക്ചറിനു പുറത്ത് വുഡന്‍ കവറിങ് നല്‍കിയാണ് സ്റ്റെയര്‍കെയ്‌സ് നിര്‍മിച്ചത്. സ്റ്റെയര്‍കെയ്‌സുകളില്‍ ഡിസൈനിങ് സാധ്യതകള്‍ കുറവാണെന്നു പറയുന്നവരോട് നിങ്ങള്‍ ക്രിയേറ്റീവ് ആണെങ്കില്‍ ഏതിടവും മനോഹരമാക്കാം എന്നാണ് ഈസ പറയുന്നത്. വീടിന്റെ രണ്ടുഭാഗങ്ങളെ ബന്ധിപ്പിക്കുന്ന സ്റ്റെയര്‍കെയ്‌സ് പ്രാധാന്യത്തോടെ തന്നെ രൂപകല്‍പന ചെയ്യണമെന്നും ഈസ പറയുന്നു.
Content Highlights: This Minimalistic Staircase Resembles A Strand Of DNA