വപ്പെട്ടിയുടെ രൂപത്തില്‍ ഒരു വീട്, അങ്ങനെയൊക്കെ ആരെങ്കിലും വീട് പണിയുമോ എന്നാണോ. ഇംഗ്ലണ്ടിലെ ബ്രിക്‌സ്ഹാം നഗരത്തിലാണ് ഒറ്റനോട്ടത്തില്‍ പഴയ ശവപ്പെട്ടിയുടെ രൂപത്തിലുള്ള ഈ വീട് നിര്‍മിച്ചിരിക്കുന്നത്. 1836 ല്‍ നിര്‍മിച്ച ഈ വീട് വില്‍പനയ്ക്കു വച്ചതോടെ സോഷ്യല്‍ മീഡിയയില്‍ നിരവധിപ്പേരാണ് വീടിന് പിന്നിലെ കഥ തിരഞ്ഞെത്തുന്നത്. കോഫിന്‍ ഹൗസ് എന്നാണ് വീടിന്റെ പേര് തന്നെ. 

home

ഒരു യുവതിയും അവരുടെ പിതാവും തമ്മിലുള്ള തര്‍ക്കത്തിന്റെ ബാക്കിയാണ് ഈ വീടെന്നാണ് വീട് വില്‍പനയ്ക്ക് വച്ചിരിക്കുന്ന സ്റ്റേജ് എസ്റ്റേറ്റ് ഏജന്റ്‌സിന്റെ സൈറ്റില്‍ പറയുന്നത്. മകള്‍ തനിക്ക് ഇഷ്ടമില്ലാത്ത ഒരാളെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള പിണക്കം ആരംഭിച്ചത്. നീ എന്റെ മകളെ വിവാഹം കഴിക്കുന്നതിനേക്കാള്‍ നല്ലത് അവള്‍ ശവപ്പെട്ടിയില്‍ കിടക്കുന്നതാണെന്ന ഡയലോഗും ഭാവി മരുമകനോട് പറയാന്‍ അച്ഛന്‍ മറന്നില്ല. എന്നാല്‍ അമ്മായിഅച്ഛന്റെ വാക്കു മാനിച്ച് മരുമകന്‍ തന്റെ വീട് ശവപ്പെട്ടിയുടെ രൂപത്തിലാക്കുകയായിരുന്നു. എന്നാല്‍ ഇത് കണ്ടതോടെ മനസ്സുമാറിയ അമ്മായി അച്ഛന്‍ ഇരുവരുടെയും വിവാഹത്തിന് സമ്മതം മൂളുകയും ചെയ്തു.

home

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കേടുപാടുകളൊന്നുമില്ലാത്ത ഈ വീട് പല ആളുകള്‍ വാടകയ്‌ക്കെടുത്തിരുന്നു. ഇപ്പോള്‍ അതില്‍ ഭക്തസാധനങ്ങള്‍ വില്‍ക്കുന്ന ഒരു കടയാണ് പ്രവര്‍ത്തിക്കുന്നത്. ലോഡ്ജ്, റസ്‌റ്റൊറന്റ്, ക്ലോക്ക് ഷോപ്പ് എന്നിങ്ങനെ പല സ്ഥാപനങ്ങളും ഈ വീട്ടില്‍ പ്രവര്‍ത്തിച്ചിരുന്നെന്നും വെബ്‌സൈറ്റ് പറയുന്നു. 

home

പുറത്തു നിന്ന് ചെറിയ വീടാണെങ്കിലും മൂന്നു നിലകളിലായി ധാരാളം സ്ഥലം ഈ വീടിനുണ്ട്. വലിയ സിറ്റിങ് റൂമും ഡൈനിങ്ങ് റൂമും ഒരു സ്റ്റഡി ഏരിയയും കിച്ചണും മൂന്ന് ബെഡ്‌റൂമും അടങ്ങുന്നതാണ് വീട്. സിറ്റിങ്ങ് റൂമില്‍ ഇരുന്നാലാണ് വീടിന്റെ ശരിയായ രൂപം മനസ്സിലാക്കാന്‍ കഴിയുക. ഈ വീട് കാണാനും ധാരാളം ആളുകള്‍ എത്തുന്നുണ്ട്.

Content Highlights: This house is shaped like a coffin