ണ്ടനിലെ വീഗന്‍ സിറ്റിയിലുള്ള ഈ ഭാര്യയും ഭര്‍ത്താവും തങ്ങളുടെ ലോക്ക്ഡൗണ്‍ വിരസതയകറ്റാന്‍ കണ്ടുപിടിച്ച മാര്‍ഗം രസകരമാണ്. വീടിന്റെ മുറ്റത്ത് ഒരു പബ്ബ് തന്നെ പണിതു.

home

ആമി എന്ന യുവതിയും അവരുടെ ഭര്‍ത്താവും ചേര്‍ന്നാണ് ഈ പബ്ബ് നിര്‍മിച്ചത്. വീട്ടുമുറ്റത്തെ പബ്ബിന്റെ ചിത്രങ്ങള്‍ ഫെയ്സ്ബുക്കില്‍ വൈറലുമായി. 57 കെ വ്യൂവേഴ്‌സാണ് ചിത്രങ്ങള്‍ക്കുള്ളത്. ഒറിജിനല്‍ പബ്ബിനെ വെല്ലുന്നതാണ് ഇതെന്നാണ്  ചിത്രങ്ങള്‍ക്ക് പലരും കമന്റ് ചെയ്തത്. ലണ്ടനിലെ പ്രമുഖ ഫര്‍ണിച്ചർ ഡിസൈനിങ് കമ്പനിയായ ഒക്ടാവിയ ചിക്കിന്റെ സ്ഥാപക കൂടിയാണ് ആമി. 

home

ആമി തന്റെ പബ്ബിന് ദി ഡ്രങ്കണ്‍ ക്രാബ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ചെറുതാണെങ്കിലും ഇന്റീരിയറെല്ലാം ഹാന്‍ഡ്‌മെയ്ഡ് ആണെന്നതാണ് പ്രത്യേകത. 

ഫോട്ടോ ഫ്രെയിമുകള്‍, വാള്‍ പേപ്പറുകള്‍, ഷെല്‍ഫ്, ലൈറ്റിങ്.. എല്ലാം ഹാന്‍ഡ്‌മെയ്ഡാണ്. പലതരം മദ്യം നിറച്ച കുപ്പികള്‍, സ്‌നാക്‌സ്, ബാര്‍ കൗണ്ടര്‍ എന്നിവയെല്ലാം ഈ പബ്ബിലുമുണ്ട്. മാത്രമല്ല ഒറ്റക്കിരുന്ന് മദ്യം നുണയാനുള്ള കൗണ്ടര്‍ ചെയറുകള്‍, ഒരു കോര്‍ണറില്‍ രണ്ട് പേര്‍ക്ക് ഇരിക്കാനുള്ള സ്ഥലം, കൂടുതല്‍ ആളുകള്‍ ഉണ്ടെങ്കില്‍ ഇരിക്കാനുള്ള ഇടം.. ഇത്രയും ഒരുക്കിയിട്ടുണ്ട്.

home

പബ്ബിലെ സൗകര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഹാന്‍ഡ്‌മെയ്ഡ് ബോര്‍ഡും ഉള്ളില്‍ തൂക്കിയിട്ടുണ്ട്. വീട്ടിലെ ഭക്ഷണം, ബിയര്‍ ഗാര്‍ഡന്‍, ഗെയിംസ് റൂം, ലൈവ് എന്റര്‍ടെയിന്‍മെന്റ്, ലൈവ് സ്‌പോര്‍ട്‌സ്, കുട്ടികള്‍ക്കും നായകള്‍ക്കും പ്രവേശനം... എന്നിവയാണത്. തണുപ്പുകാലമായാല്‍ ചൂട് നിലനിര്‍ത്താന്‍ ഒരു ചെറിയ നെരിപ്പോടും ഇവിടെയുണ്ട്. 

home

പൂര്‍ണമായും തടികൊണ്ടാണ് പബ്ബിന്റെ ഭിത്തികളും തറകളും നിര്‍മ്മിച്ചിരിക്കുന്നത്. ഭിത്തികള്‍ക്കും വാതിലിനും വെള്ളയും കറുപ്പും നിറവും നല്‍കിയിരിക്കുന്നു.

Content Highlights: This Couple Builds A Mini Pub In A Garden