photo|thesun.co.uk
വലിയ ആഡംബരങ്ങളോടുകൂടി ആളുകള്‍ തങ്ങളുടെ സ്വപ്‌നഭവനം പണിയുന്നത് അതൊക്കെ ആസ്വദിച്ച് ജീവിക്കാനുള്ള ആഗ്രഹമുള്ളതുകൊണ്ടാണ്. അതിനായി കടമെടുത്തും കഷ്ടപ്പാട് സഹിച്ചുമാണ് പലരും വീട് പണിയുന്നത്. എന്നാല്‍ അമേരിക്കക്കാരനായ കീറ്റണ്‍ വോണിന്റെ കഥ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്.
ആഡംബരവീടുണ്ടാക്കിയ ശേഷം അത് വാടകയ്ക്ക് നല്‍കിയിരിക്കുകയാണ് കീറ്റണ്‍. 19 വയസുകാരനായ ഇയാള്‍ റിയല്‍ എസ്റ്റേറ്റ് ഏജന്റ് കൂടിയാണ്. വീട് വാടകക്ക് കൊടുത്ത ശേഷം ഗാരേജിലാണ് കീറ്റണ്‍ താമസിക്കുന്നത്. പണം ഉണ്ടാക്കുന്നതിന് വേണ്ടി താന്‍ കണ്ടെത്തിയ മാര്‍ഗത്തെക്കുറിച്ച് കീറ്റണ്‍ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തല്‍ നടത്തിയത്.
ഇത്രയും നല്ല വീട് സ്വന്തമായിട്ടുണ്ടായിട്ടും തന്റെ ഗാരേജിലെ പരിമിതമായ സൗകര്യങ്ങളില്‍ സമാധാനത്തോടെ അയാള്‍ ജീവിക്കുകയാണ്. വീടിന്റെ ലോണ്‍ തുക അടക്കാനാണ് വാടകയായി ലഭിക്കുന്ന പണം ഉപയോഗിക്കുന്നത്. 1.6 ലക്ഷം വാടകയായി ലഭിക്കുന്നുണ്ട്. ലോണ്‍ തുകയായി 1.4 ലക്ഷം രൂപ അടക്കണം. ബാക്കി കിട്ടുന്ന പണം തന്റെ ലാഭമാണെന്നും അയാള്‍ പറയുന്നു.
വീടിന്റെ സമീപത്ത് തന്നെയാണ് ഗാരേജുമുള്ളത്. ലിവിങ് റും, അടുക്കള ,ബാത്‌റും എന്നിവയാണ് ഗാരേജിലെ ആകെയുള്ള സൗകര്യങ്ങള്‍ .തനിക്ക് ജീവിക്കാന്‍ ഇത്രയും സൗകര്യങ്ങള്‍ പര്യാപ്തമാണെന്നും അയാള്‍ അതില്‍ സന്തോഷവാനാണെന്നും അയാള്‍ വെളിപ്പെടുത്തി.
അത്രയും വലിയൊരു വീട്ടില്‍ ജീവിക്കാന്‍ തനിക്ക് ആഗ്രഹമില്ലെന്നും സമ്പാദിക്കുന്ന പണം മുഴുവന്‍ വീടിന്റെ ലോണിനായി അടച്ചു ജീവിതം തീര്‍ക്കാന്‍ പദ്ധതിയില്ലെന്നുമാണ് കീറ്റണിന്റെ പക്ഷം. വാടകയിലൂടെ വീടിന്റെ ലോണ്‍ അടഞ്ഞുപോകും. അധികമായി കിട്ടുന്ന പണം വേറെയും ലാഭം.
എങ്ങനെ നോക്കിയാലും കീറ്റണിന്റെ ഐഡിയ അഭിനന്ദാര്‍ഹമാണ്. വലിയ വീടിനുള്ളില്‍ ജീവിക്കുന്നതിനേക്കാള്‍ സമാധാനം ചെറിയ സൗകര്യങ്ങളില്‍ ജീവിക്കുമ്പോള്‍ തനിക്ക് കിട്ടുന്നുണ്ടെന്നും കീറ്റണ്‍ പറയുന്നു. എന്നാല്‍ പോസ്റ്റ് വൈറലായടോടെ ആളുകള്‍ക്ക് ഇതിനെക്കുറിച്ച് വിഭിന്നമായ അഭിപ്രായങ്ങളാണുള്ളത്.
ചിലര്‍ വലിയൊരു വീട് വാടകയ്ക്ക് കൊടുത്തത് മണ്ടത്തരമാണെന്ന് വിമര്‍ശിക്കുന്നുണ്ട്. കൂടുതല്‍ പേരും കീറ്റണിനെ അഭിനന്ദിക്കുന്നുമുണ്ട്. 19 വയസുള്ള ഒരാളെ സംബന്ധിച്ചിടത്തോളം ഇത് വലിയ കാര്യമാണെന്നും ലോണ്‍ അടഞ്ഞുപോകുകയും മറ്റൊരു സാമ്പത്തികബാധ്യതയില്ലാതിരിക്കുകയും ചെയ്യുന്നതും ചെറിയ കാര്യമല്ലെന്നും അവര്‍ പറയുന്നുണ്ട്.
Content Highlights: home,rent,House's Garage,luxury home,lifestory


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..