ല വീടുകളും ഇന്ന് സോളാർ പാനലിലേക്ക് മാറിക്കഴിഞ്ഞു. കെ.എസ്.ഇ.ബിയുടെ സൗരസബ്സിഡി പദ്ധതിയെ സംബന്ധിച്ച് നിരവധി സംശയങ്ങളും പലർക്കുമുണ്ട്. എത്തരം മേൽക്കൂരകളിലാണ് ഈ പദ്ധതി പ്രകാരം സോളാർ പാനൽ സ്ഥാപിക്കാൻ കഴിയുക എന്നും പാനലുകൾ വെയ്ക്കാൻ ഏതു ദിശയിൽ എത്ര കോണിൽ ചെരിഞ്ഞിരിക്കുന്ന റൂഫുകൾ / ട്രസ്സുകൾ ആണ് സൗകര്യപ്രദം എന്നുമൊക്കെ സംശയങ്ങൾ ഉള്ളവരുണ്ട്. ഇത്തരം ചോദ്യങ്ങൾക്ക് ഔദ്യോ​ഗിക പേജിലൂടെ മറുപടി നൽകുകയാണ് കെ.എസ്.ഇ.ബി . ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. 

കുറിപ്പിലേക്ക്... 

സൗര സബ്സിഡി പദ്ധതി സംബന്ധിച്ചുള്ള ചില ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് ഇവിടെ നൽകുന്നത്

1. ചോദ്യം : കിലോവാട്ടിനു് എത്ര സ്ക്വയർ മീറ്റർ / സ്ക്വയർ അടി റൂഫ് വിസ്തീർണ്ണം വേണ്ടി വരും?

ഉത്തരം: ഒരു കിലോവാട്ടിന് പരമാവധി 10 സ്ക്വയർ മീറ്റർ/ 100 സ്ക്വയർ അടി റൂഫ് വിസ്തീർണ്ണം മതിയാവും

2. ചോദ്യം : ഏതൊക്കെ തരം മേൽക്കൂരകളിലാണ് ഈ പദ്ധതിപ്രകാരം സോളാർ പാനൽ സ്ഥാപിക്കാൻ കഴിയുക? വീടിനുമുകളിൽ ലോഹഷീറ്റുകൾകൊണ്ടു് ട്രസ്സ് പണിതിട്ടുള്ളവർക്കു് ഈ പദ്ധതി പ്രയോജനപ്പെടുത്താൻ കഴിയുമോ? കഴിയുമെങ്കിലും ഇല്ലെങ്കിലും ഏതൊക്കെ രീതിയിലുള്ള ട്രസ്സുകളിൽ?

ഉത്തരം: ഉപഭോക്താവ് 60% പണം മുടക്കുന്ന മോഡലിൽ (മോഡൽ 2), കെ.എസ്.ഇ.ബി എം പാനൽ ചെയ്യുന്ന ഡവലപ്പറുമായി ആലോചിച്ച് ഏതുതരം റൂഫിലും നിലയം വയ്ക്കാം. ഉപയോഗിക്കുന്ന പാനൽ മൗണ്ടിംഗ് സ്ട്രക്ച്ചറിൻ്റെ വ്യത്യാസമനുസരിച്ച് വരുന്ന അധിക തുക ഉപഭോക്താവ് ഡവലപ്പറിന് നൽകേണ്ടി വരും. മറ്റെല്ലാ മോഡലുകളിലും (മോഡൽ 1a,1b, 1c) കെ.എസ്.ഇ.ബി കൂടി പണം മുടക്കുന്നതിനാൽ സ്റ്റാൻ്റേർഡ് മൗണ്ടിംഗ് സ്ട്രക്ച്ചർ വയ്ക്കാവുന്ന ഉപഭോക്താക്കൾക്ക് (ഫ്ലാറ്റ് റൂഫിന് ഉതകും വിധം) മാത്രമേ ലഭിക്കാൻ ഇടയുള്ളു.

3. ചോദ്യം : പാനലുകൾ വെയ്ക്കാൻ ഏതു ദിശയിൽ എത്ര കോണിൽ ചെരിഞ്ഞിരിക്കുന്ന റൂഫുകൾ / ട്രസ്സുകൾ ആണു് സൗകര്യപ്രദം? ഏതൊക്കെയാണു് അസൗകര്യം?

ഉത്തരം: ഏതു തരം റൂഫിലും സോളാർ പാനലുകൾ സ്ഥാപിക്കാനാവും. എന്നാൽ റൂഫിൻ്റെ രീതിക്കനുസരിച്ച് മൗണ്ടിംഗ് സ്ട്രക്ച്ചറുകളുടെ രൂപം/ രീതി മാറും.

4. ചോദ്യം : ട്രസ്സുകൾക്കു് സോളാർ പാനൽ ഭാരം വഹിക്കാൻ കഴിയുമോ എന്നും അഥവാ കൂടുതലായി ബലപ്പെടുത്തൽ വേണമെങ്കിൽ അതു് എങ്ങനെ വേണമെന്നു് നിർദ്ദേശിക്കുകയോ ഉപദേശിക്കുകയോ ചെയ്യുന്നതു് ആരായിരിക്കും? (KSEB / KSEB ചുമതലപ്പെടുത്തിയ ഏജൻസി / ഉപഭോക്താവു് തെരഞ്ഞെടുത്ത ഏജൻസി /പ്രൊസ്യൂമർ?)

ഉത്തരം: ഉപഭോക്താവും, തെരഞ്ഞെടുക്കുന്ന ഏജൻസിയും ചേർന്ന് ഏത് തരം സ്ട്രക്ച്ചർ വേണമെന്ന് തീരുമാനിക്കണം. ബലം ഉറപ്പ് വരുത്തണം. കെ. എസ്.ഇ.ബി. യുടെ ഫൈനൽ ഇൻസ്പക്ഷൻ ഉണ്ടാവും.

5. ചോദ്യം : പദ്ധതി അംഗീകരിച്ചാൽ, ആരാണു് സോളാർ പാനലുകൾ സ്ഥാപിക്കുന്നതു്? (KSEB / ഏജൻസി?). ഏതു ഘട്ടങ്ങളിലാണു് പണം നൽകേണ്ടി വരിക? സബ്സിഡി ഉൾപ്പെടെയുള്ള മൊത്തം തുകയോ അതോ സബ്സിഡി ഒഴിവാക്കിയുള്ളതോ? പണം മുൻകൂർ റൊക്കമായി നൽകണോ അതോ  ഗഡുക്കളായോ ഒടുവിലോ?

ഉത്തരം: സോളാർ പാനൽ സ്ഥാപിക്കേണ്ടത് എം പാനൽഡ് ഏജൻസിയാണ്. വർക്കിൻ്റെ ഗുണനിലവാരം കെ.എസ്.ഇ.ബി ഉറപ്പു വരുത്തും. സബ്സിഡി ഒഴിവാക്കി ബാക്കിയുള്ള തുക കെ.എസ്.ഇ.ബി യിൽ അടക്കണം. ഇതടച്ചാൽ മാത്രമേ ജോലി ആരംഭിക്കുകയുള്ളു. ഗഡുക്കളായി അടക്കാനുള്ള സൗകര്യം നിലവിൽ ഇല്ല.

സൗര സബ്സിഡി പദ്ധതി സംബന്ധിച്ചുള്ള ചില ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് ഇവിടെ നൽകുന്നത് 1. ചോദ്യം : കിലോവാട്ടിനു് എത്ര...

Posted by Kerala State Electricity Board on Thursday, October 22, 2020

6. ചോദ്യം : മുകളിൽ പറഞ്ഞ കാര്യങ്ങൾ ആദ്യം കൃത്യമായും രേഖാമൂലമായും  വ്യക്തമാക്കാതെ, ഉപഭോക്താവിനെക്കൊണ്ട് ആയിരത്തിനുമുകളിൽ രൂപ അപേക്ഷാഫീസ് ആയി വാങ്ങിയതിനുശേഷം അപേക്ഷ ഏതെങ്കിലും ഫീസിബിലിറ്റി / ടെക്നിക്കൽ / കൊമേഴ്സ്യൽ / ലീഗൽ കാരണങ്ങളാൽ നിരസിക്കപ്പെട്ടാൽ ഉപഭോക്താവ് ആ ആയിരം+ രൂപ മറന്നുകളയണോ?

ഉത്തരം: ഒഴിവാകുന്ന പഭോക്താക്കൾക്ക് ആയിരം രൂപ തിരിച്ച് നൽകും

7. ചോദ്യം : ഒരു ഇൻസ്റ്റലേഷൻ ഫീസിബിൾ ആണോ എന്നറിയാൻ KSEB ഉദ്യോഗസ്ഥനോ ഏജൻസിയിൽ നിന്നുള്ള വിദഗ്ദ്ധനോ സ്ഥലം സന്ദർശിക്കേണ്ടതുണ്ട് എന്നു മനസ്സിലാക്കാം. അതിന്  ന്യായമായ ഇൻസ്പെക്ഷൻ ചാർജ്ജ് (നൂറോ ഇരുനൂറോ രൂപ) ഈടാക്കുന്നതും മനസ്സിലാക്കാം. എന്നാൽ അതിൻ്റെ പേരിൽ മാത്രം മൊത്തം രജിസ്‌ട്രേഷൻ ഫീ മുൻകൂർ വാങ്ങിവെയ്ക്കുന്നതും യാതൊരു റിട്ടേൺ ഗ്യാരണ്ടിയുമില്ലാതെ തന്റേതോ അല്ലാത്തതോ ആയ കാരണങ്ങളാൽ ആ തുക നഷ്ടപ്പെടുന്നതും അംഗീകരിക്കാനാവില്ല.

ഉത്തരം: രജിസ്ട്രേഷൻ ഫീസ് വാങ്ങാതെ രജിസ്ട്രേഷൻ നടത്തുമ്പോൾ വരുന്ന അപേക്ഷകളുടെ എണ്ണം ലക്ഷങ്ങൾ കവിയുന്ന സ്ഥിതിയുണ്ട് ( കഴിഞ്ഞ തവണ 278264 അപേക്ഷ ലഭിച്ചു) ഇതിൽ സമയബന്ധിതമായി ഫീസിബിലിറ്റി നടത്തി ഫൈനലൈസ് ചെയ്യുക എന്നത് എളുപ്പമല്ല. മാത്രമല്ല ഭൂരിഭാഗം പേരും അവസാന നിമിഷം പദ്ധതി ഉപേക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഇതിനാലാണ് സോളാർ നിലയങ്ങൾക്ക് റെഗുലേറ്ററി കമ്മീഷൻ തീരുമാനിച്ച ഫീസിബിലിറ്റിക്കുള്ള ആപ്ലിക്കേഷൻ ഫീയായ 1000 + ജി.എസ്.ടി മുൻകൂറായി വാങ്ങിയിരിക്കുന്നത്. അതായത് അടച്ച തുക നഷ്ടപ്പെടുന്ന പ്രശ്നം ഇവിടെ വരുന്നില്ല എന്ന് സാരം.

തയ്യാറാക്കിയത് : ശ്രീ.നന്ദകുമാർ എൻ, അസിസ്റ്റൻ്റ് എഞ്ചിനീയർ, സൗര പ്രോജക്ട്

Content Highlights: things to know about soura subsidy project