സിനിമയിലെ വീടിന്റെ രൂപം കണ്ട് ഇഷ്ടമായി അതുപോലെ തന്നെ തന്നെ ഒരു വീട് പണിയുക. അതിലെന്ത് കാര്യമെന്നാണോ? വീടിന്റെ രൂപം മാത്രമല്ല ഇന്റീരിയറും സാധനങ്ങളും എല്ലാം അങ്ങനെയായാലോ.
ജപ്പാനിലെ സറ്റുഡിയോ ഗിബ്ലി എന്ന ആര്‍കിടെക്റ്റ് കമ്പനിയാണ് ഇത്തരത്തിലൊരു വീട് നിര്‍മ്മിച്ചിരിക്കുന്നത്. 1988 ല്‍ ഇറങ്ങിയ ജാപ്പനീസ് ആനിമേഷന്‍ സിനിമയായ മൈ നെയ്ബര്‍ ടോട്ടോറോ എന്ന സിനിമയിലെ വീടാണ് ഇവര്‍ ശരിക്കും നിര്‍മ്മിച്ചിരിക്കുന്നത്.
സാറ്റ്‌സുകി, മേയി എന്നീ രണ്ട് കൊച്ചുപെണ്‍കുട്ടികളാണ് സിനിമയിലെ വീട്ടിലെ താമസക്കാര്‍. പുതിയ വീടിനും സാറ്റ്‌സുകി ആന്റ് മേയിസ് ഹൗസ് എന്ന് പേര് നല്‍കി വീട് സന്ദര്‍ശകര്‍ക്കായി ഇവര്‍ തുറന്നുകൊടുത്തിട്ടുണ്ട്.
വീട്ടിലെ ഓരോ ചെറിയ കാര്യങ്ങള്‍ക്ക് പോലും സിനിമയുമായി സാദൃശ്യം നല്‍കിയാണ് വീട് പണിതിരിക്കുന്നത്. ധാരാളം പച്ചപ്പു നിറഞ്ഞ ഇടത്താണ് സിനിമയിലെ വീട്. ഒറിജിനല്‍ വീടും അങ്ങനെ തന്നെ. വീടിന് മുന്നിലെ പനയും മുകളിലെ കിളിവാതിലുമെല്ലാം അങ്ങനെ തന്നെ ഒരുക്കിയിരിക്കുന്നു.
സിനിമയില്‍ പെണ്‍കുട്ടികളുടെ അച്ഛന് വേണ്ടി ഒരുക്കിയ വായനാമുറി അങ്ങനെ തന്നെ പകര്‍ത്തിയതാണ് പുതിയ മുറി. നീല ലാമ്പ് ഷേഡും, പുസ്തകങ്ങളും, തടികൊണ്ടുള്ള കസേരയുമെല്ലാം ഇവിടെ കാണാം.
ഇതുമാത്രമല്ല, സിനിമയിലെ വീട്ടിലെ ജനാലകള്‍, അടുക്കള, കിടപ്പുമുറി, ബാത്ത്‌റൂം എല്ലാം ഒരു വ്യത്യാസവുമില്ലാതെ ഇവിടെ കാണാം. സിനിമയില്‍ ഹാന്‍ഡ് പമ്പ് പിടിപ്പിച്ച ഒരു കിണറുണ്ട്. അതും യഥാര്‍ത്ഥ വീട്ടില്‍ തനിപകര്‍പ്പായി ചെയ്തിരിക്കുന്നു.
Content Highlights: the original house of Totoro