ഒരേ മനസ്സോടെ നടന്നെത്തി, കൂട്ടുകാരന് വീടൊരുക്കാൻ കൈകോർത്ത്‌ പ്രഭാതസവാരി കൂട്ടായ്മ


പ്രദീപ് പയ്യോളി

തിരൂരിലെ പ്രഭാതസവാരി കൂട്ടായ്മയായ മോണിങ് സ്റ്റാര്‍ ഇന്റര്‍നാഷണലിന്റെ പ്രവര്‍ത്തകരാണ് പെരുവഴിയില്‍ പരിചയപ്പെട്ട ചങ്ങാതിക്കായി 16 ലക്ഷം ചെലവുവരുന്ന വീടുപണിതത്.

തിരൂരിലെ മോണിങ് സ്റ്റാർ ഇന്റർനാഷണൽ പ്രഭാതസവാരി കൂട്ടായ്മ സഹനടത്തക്കാരന് നിർമിച്ച വീടിനുമുന്നിൽ

വെറുതേ നടക്കാനിറങ്ങിയതാണവര്‍. പക്ഷേ, ആ നടത്തം വെറുതേയായില്ല. ഒപ്പം നടക്കുന്നവരില്‍ ഒരാള്‍ക്ക് വീടില്ലെന്നറിഞ്ഞപ്പോള്‍ അത് അവരുടെകൂടി സങ്കടമായി. ഇനി അവനു വീടായിട്ടേ വിശ്രമമുള്ളൂ എന്നവര്‍ തീരുമാനിച്ചു. വൈകാതെ ഒപ്പം നടന്നവന്റെ വീടെന്ന സ്വപ്നം സഫലമാക്കി.

തിരൂരിലെ പ്രഭാതസവാരി കൂട്ടായ്മയായ മോണിങ് സ്റ്റാര്‍ ഇന്റര്‍നാഷണലിന്റെ പ്രവര്‍ത്തകരാണ് പെരുവഴിയില്‍ പരിചയപ്പെട്ട ചങ്ങാതിക്കായി 16 ലക്ഷം ചെലവുവരുന്ന വീടുപണിതത്. ഞായറാഴ്ച, പുതുവര്‍ഷപ്പുലരിയില്‍ വീട് കൈമാറും.

തിരൂര്‍ രാജീവ് ഗാന്ധി സ്റ്റേഡിയം കേന്ദ്രീകരിച്ചുപ്രവര്‍ത്തിക്കുന്ന കൂട്ടായ്മയിലെ അംഗങ്ങളെല്ലാവരും കൈമാറ്റച്ചടങ്ങ് ആഘോഷമാക്കാനുള്ള തിരക്കിലാണ്. ''പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണ് ഞങ്ങള്‍ക്ക്''സവാരിക്കാര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.

സ്ഥിരമായി സ്റ്റേഡിയത്തില്‍ ഇവര്‍ക്കൊപ്പം പ്രഭാതസവാരിക്കെത്താറുണ്ടായിരുന്ന സുഹൃത്തിന്റെ വീട് താമസയോഗ്യമായിരുന്നില്ല. ഭാര്യയും രണ്ടുമക്കളുമുള്ള അദ്ദേഹത്തിന്റെ പേരു വെളിപ്പെടുത്താതെയാണ് സഹായമൊരുക്കിയത്. അദ്ദേഹവും കൈയിലുള്ള പണം തന്റെ വിഹിതമായി ചേര്‍ത്തു. അങ്ങനെയാണ് വീടായത്.

1982-ല്‍ 20 അംഗങ്ങള്‍ ചേര്‍ന്നാണ് പ്രഭാതസവാരിക്കായി തിരൂര്‍ തെക്കുംമുറിയില്‍ കൂട്ടായ്മ രൂപവത്കരിച്ചത്. അഷ്‌റഫ് വെളിയമ്പാട്ടിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മയില്‍ ഇപ്പോള്‍ 94 അംഗങ്ങളുണ്ട്. കൈനിക്കര ഷാഫി ഹാജി ചെയര്‍മാനും അന്‍വര്‍ സാദത്ത് കള്ളിയത്ത് ജനറല്‍ സെക്രട്ടറിയുമായ കമ്മിറ്റിയാണ് വീടുനിര്‍മാണത്തിന് നേതൃത്വം നല്‍കിയത്.

Content Highlights: new home, morning ride group joined hands to prepare a house for their friend, myhome, veedu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


07:22

നിക്ഷേപകരെ വലയിലാക്കാൻ പ്രവീൺ റാണ പറഞ്ഞ കണക്കുകൾ...| Praveen Rana Investment Fraud Part 02

Jan 26, 2023

Most Commented