
Photo: Pixabay
വീട്ടില്‍ ഏറ്റവുമധികം പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കാവുന്ന ഇടമാണ് ടെറസ്. ആവശ്യമില്ലാത്തതെല്ലാം ഒഴിവാക്കി മനോഹരമായി ഒരുക്കിയെടുത്താല്‍ വീട്ടിനകത്തു തന്നെ മികച്ച റിഫ്രഷ്മെന്റ് ഏരിയയുമാകും. അതിനുള്ള ചില വഴികളാണ് താഴെ നല്‍കിയിരിക്കുന്നത്.
- ട്രെസ്സ് റൂഫിങ് നല്കി ടെറസുകള്‍ക്ക് ഒരു മെയ്ക്കോവര് നല്‍കാം. മേല്‍ക്കൂരയ്ക്ക് മുകളില്‍ ഷീറ്റ് ഇടുന്നതായിരുന്നു കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ വരെയുള്ള ട്രെന്‍ഡ് എന്നാല്‍ ഇപ്പോള്‍ കഴുക്കോല് പാകി ഓടിടുന്ന പഴയ രീതിയും തിരിച്ചു വന്നിരിക്കുകയാണ്. ട്രെസ്സ് റൂഫ് ഒരുക്കിക്കഴിഞ്ഞാല്‍ ചുമര് കെട്ടിയുയര്‍ത്താം.
- സ്ഥല പരിമിതികളെ മറികടന്നുകൊണ്ട് ടെറസില്‍ പച്ചക്കറികളും പൂന്തോട്ടവും ഏറ്റവും മനോഹരമായി ഒരുക്കിയെടുക്കാന്‍ സാധിക്കും. സൂര്യപ്രകാശം യഥേഷ്ടം ലഭിക്കുമെന്നതിനാല്‍ ഇവയ്ക്ക് നല്ല വിളവു ലഭിക്കും. ഏറ്റവും നന്നായി ചെടികള്‍ പുഷ്പിക്കുന്നതും ടെറസുകളില്‍ വച്ചു പരിപാലിക്കുമ്പോഴാണ്.
- നല്ലൊരു പാര്‍ട്ടി സ്പേസ് ഒരുക്കിയെടുക്കാന്‍ ടെറസിനോളം പറ്റിയ വെറെ ഒരിടമില്ല. കുടുംബത്തിനകത്തെ എത്ര ചെറിയ ആഘോഷങ്ങളായാലും ഒട്ടും മാറ്റുകുറയാതെ ആഘോഷിക്കാന്‍ ഈ സ്ഥലം തന്നെ ധാരാളമാണ്. ഒപ്പം തന്നെ സ്ഥിരം ഭക്ഷണം കഴിക്കുന്ന ഏരിയ ഒന്ന് മാറ്റിപ്പിടിച്ച് ടെറസിലിരുന്ന് എല്ലാവരുമൊന്ന് കഴിച്ചുനോക്കൂ. അതിലും മികച്ച ഒരു ഔട്ടിങ് വേറെ കിട്ടാനില്ല.
- മത്സ്യകൃഷിയും പച്ചക്കറി കൃഷിയും ഒരുമിച്ചു ചെയ്യുന്ന അക്വാപോണിക്സ് കൃഷിരീതി ടെറസില്‍ പരീക്ഷിക്കാവുന്നതാണ്. ഒപ്പം തന്നെ പ്രാവ്, ലവ് ബേര്‍ഡ്സ്, മുയല്, കോഴി, താറാവ് തുടങ്ങിയ പക്ഷി-മൃഗാദികളെയും ടെറസിനു മുകളില്‍ കൂടൊരുക്കി വളര്‍ത്തിയെടുക്കാവുന്നതാണ്.
- ടെറസിലെ ചൂടൊഴിവാക്കാന്‍ വിലകുറഞ്ഞ തെര്‍മോക്കോള്‍ അല്ലെങ്കില്‍ പിവിസി മെറ്റീരിയലുകള്‍ ഉപയോഗിച്ച് ഫോള്‍സ് സീലിംഗ് ചെയ്തെടുക്കാം.
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..