ത്വിക് റോഷന്റെ മുന്‍ഭാര്യ മാത്രമല്ല  സൂസാനെ ഖാന്‍. വ്യക്തിമുദ്ര പതിപ്പിച്ചൊരു ഇന്റീരിയര്‍ ഡിസൈനര്‍ കൂടിയാണ്.   സൂസാനെ അടുത്തിടെ  പൂണെയില്‍ വാങ്ങിയ അപ്പാര്‍ട്ട്‌മെന്റാണ് ഇപ്പോള്‍ ബി ടൗണിലെ സംസാര വിഷയം.

Sussanne Khan
Image credit: www.architecturaldigest.in

യോ പൂണെ പ്രൊജക്ടിന്റെ 5500 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണം വരുന്ന അപ്പാര്‍ട്ട്‌മെന്റാണ്  സൂസാനെ സ്വന്തമാക്കിയത്. ഇന്റീരിയര്‍ വര്‍ക്കുകള്‍ ചെയ്യാത്ത വീട് വാങ്ങി പിന്നീട് തന്റെ ഇന്റീരിയര്‍ മാജിക്കിലൂടെ മനോഹരമാക്കി. 

Sussanne Khan
Image credit: www.architecturaldigest.in

വുഡ് പാറ്റേണിലുള്ള വാള്‍പേപ്പറുകള്‍ ഉപയോഗിച്ചാണ് ലിവിങ്ങ് റൂമിനെ മനോഹരമാക്കിയിരിക്കുന്നത്. കറുപ്പും വെളുപ്പും നിറത്തിലാണ് ബെഡ്‌റൂമിന്റെ ഇന്റീരിയര്‍.

Sussanne Khan
Image credit: www.architecturaldigest.in

പാക്കിസ്ഥാനി ചിത്രകാരന്‍ വരച്ച മെര്‍ലിന്‍ മണ്‍റോയുടെ ചിത്രം, വിവിധ തരം കണ്ണാടികള്‍ എന്നിവയും  സൂസാനെ ഖാന്‍ ഇന്റീരിയര്‍ അലങ്കാരത്തിനായി ഉപയോഗിച്ചിട്ടുണ്ട്.  

Sussanne Khan
Image credit: www.architecturaldigest.in

പൗരാണികതയും ആധുനികതയും സമന്വയിപ്പിച്ചുകൊണ്ടാണ് ഇന്റീരിയര്‍ അലങ്കാരങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഒപ്പം പ്രകൃതിയ്ക്കും വീട്ടില്‍ ഇടം നല്‍കിയിരിക്കുന്നു.

Sussanne Khan
Image credit: www.architecturaldigest.in

Sussanne Khan
Image credit: www.architecturaldigest.in

Content highlight: Sussanne Khan’s new home in Pune