സൂസാനെ ഖാൻ | Photo: Hello India
എന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വിലമതിക്കുന്ന സ്വത്ത്. എന്റെ മക്കളായ ഹൃദാനും ഹ്രഹാനുമുള്ള കൂട്...അതാണ് എന്റെ വീട്-തന്റെ വീട് ആരാധകര്‍ക്കായി പരിചയപ്പെടുത്തുകയാണ് ഡിസൈനറും സംരംഭകയുമായ സൂസാനെ ഖാന്‍.
ആഡംബരം നിറഞ്ഞ, സ്റ്റൈലിഷ് വീടാണിത്. വീട് മുഴുവന്‍ തൂവെള്ളനിറമുള്ള പെയിന്റ് പൂശിയിരിക്കുന്നു. സൂര്യപ്രകാശം നന്നായി ലഭിക്കുന്ന വിധമാണ് ലിവിങ് ഏരിയ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇത് വീടിനുള്ളില്‍ കൂടുതല്‍ വിശാലത തോന്നിപ്പിക്കുകയും സജീവമായി നിലനിര്‍ത്തുകയും ചെയ്യുന്നു. തന്റെ രണ്ട് മക്കള്‍ക്കുംവേണ്ടിയാണ് ഈ വീട് നിര്‍മിച്ചതെന്ന് അവര്‍ പറഞ്ഞു. എല്ലാ ഓര്‍മകളും ഇരുവര്‍ക്കും സ്‌പെഷ്യലായിരിക്കുമെന്നും അവര്‍ പറഞ്ഞു. ഒരു മാഗസിന് വേണ്ടിയാണ് സൂസാനെ വീടിന്റെ കാഴ്ചകള്‍ പങ്കുവെച്ചത്.
.jpg?$p=f1b1304&w=610&q=0.8)
മകന്‍ ഹൃദാന്‍ വരച്ച ചിത്രങ്ങളാണ് തന്റെ വീട്ടിലെ ഏറ്റവും മൂല്യമേറിയ വസ്തുവെന്നും സൂസാനെ പറഞ്ഞു. ഹൃദാന്റെ ചിത്രം തലയിണയില്‍ ആലേഖനം ചെയ്തിട്ടുണ്ട്. വളരെ ചെറിയപ്രായത്തില്‍ തന്നെ ഹൃദാന് ഈ കലാവാസന ലഭിച്ചിരുന്നുവെന്ന് അവര്‍ പറഞ്ഞു.
മക്കളുടെ ആഗ്രഹങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കുമനുസരിച്ചാണ് സൂസാനെ വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഏറ്റവും മികച്ച രീതിയില്‍ വീട് ഡിസൈന്‍ ചെയ്യുന്നതിന് സൂസെയന്‍ ഖാന്‍ കഠിനശ്രമം നടത്തിയിട്ടുണ്ടെന്ന് വീടിന്റെ അകത്തളം കാണുമ്പോള്‍ പറയാതെ വയ്യ.
ആധുനിക, പരമ്പരാഗത ഘടകങ്ങള്‍ കോര്‍ത്തിണക്കി ഏറ്റവും മികച്ച രീതിയിലാണ് വീടിന്റെ ഡിസൈന്‍ നടത്തിയിരിക്കുന്നത്. വീടിന്റെ ഓരോ മുക്കിലും മൂലയിലും വരെ അവര്‍ തന്റെ കൈയൊപ്പ് ചാര്‍ത്തിയിട്ടുണ്ട്. ഡൈനിങ് ഏരിയ മുതല്‍ ബാല്‍ക്കണി വരെയുള്ള വീടിന്റെ എല്ലാ ഭാഗത്തും ആഡംബരവും അലങ്കാരങ്ങളും നിറഞ്ഞുനില്‍ക്കുന്നു.
.jpg?$p=31e08d7&w=610&q=0.8)
തൂവെള്ള നിറമുള്ള കൗച്ചുകളും കുഷ്യനുകളുമാണ് ലിവിങ് ഏരിയയിലെ സോഫയ്ക്ക് കൊടുത്തിരിക്കുന്നത്. ഇതിനൊപ്പം ഒരു ചാരുകസേരയും വൃത്താകൃതിയിലുള്ള കോഫീ ടേബിളും നല്‍കിയിട്ടുണ്ട്.
അകത്തെ അതേ മനോഹാരിതയും ഭംഗിയുമെല്ലാം വീടിന്റെ ബാല്‍ക്കണിയിലും നിലനിര്‍ത്തിയിട്ടുണ്ട്. ഇവിടെ ധാരാളം ഇലച്ചെടികള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.
ഇവിടെ മുഴുവനും ഗ്ലാസ് റെയ്‌ലിങ് കൊടുത്തിട്ടുണ്ട്. മനോഹരമായ ഇരിപ്പിടവും ഇവിടെ നല്‍കിയിരിക്കുന്നു. കറുപ്പുനിറമുള്ള ടൈല്‍ ആണ് ബാല്‍ക്കണിയുടെ ഫ്‌ളോറിങ്ങിന് കൊടുത്തിരിക്കുന്നത്.
.jpg?$p=e46f401&w=610&q=0.8)
പലതരത്തിലുള്ള കരകൗശലവസ്തുക്കളും പെയിന്റിങ്ങുകളും ശേഖരിച്ച് സൂക്ഷിക്കുന്ന സ്വഭാവം സൂസാനെയ്ക്ക് ഉണ്ട്. പലപ്പോഴായി വാങ്ങിയ ഈ കരകൗലവസ്തുക്കളെല്ലാം വീടിന്റെ വിവിധ ഇടങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്.
വീടിന്റെ പ്രധാന വാതില്‍ തുറന്ന് അകത്തേക്ക് കയറുമ്പോള്‍ ശ്രദ്ധ ചെല്ലുന്നത് സൂസാനെ ഏറെ സ്‌നേഹിക്കുന്നവരുടെ ചിത്രങ്ങളാണ്. വീടിനുള്ളിലേക്ക് കയറുമ്പോള്‍ അവരുടെ മുഖം കാണാന്‍ താന്‍ ഏറെ ഇഷ്ടപ്പെടുന്നതായും അവര്‍ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..