ബാത്ത് റൂമില്‍ സ്വര്‍ണം ഉപയോഗിച്ചുള്ള ഇന്റീരിയര്‍. ടോയ്‌ലറ്റ് പോലും സ്വര്‍ണത്തില്‍ പൊതിഞ്ഞത്. സ്വര്‍ണമൊബൈല്‍ ഉപയോഗിക്കുന്ന ബ്രൂണയ് രാജാവ് ഹസനല്‍ ബോല്‍ക്കെയ്‌നിയുടെ കൊട്ടാരം ഇങ്ങനെയൊക്കെ അല്ലെങ്കിലെ അത്ഭുതമുള്ളു.

1

ഒരു കുടുംബത്തിന് ഉപയോഗിക്കാനായി നിര്‍മിച്ചതില്‍ ലോകത്തിലെ ഏറ്റവും വലിയ വീടാണ് ഇത്. 1788 റൂമുകളാണ് ഈ കൊട്ടാരത്തിനുള്ളത്. 257 ബാത്ത് റൂമും,അഞ്ച് സ്വിമ്മിങ്ങ് പൂളും 110 കാര്‍ ഗ്യാരേജും ഉള്ള വീട്ടില്‍ 1500 പേരെ ഉള്‍കൊള്ളും.

toilet

2152,782 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള വീടിന്റെ മതിപ്പ് വില 1.4 ബില്ല്യണ്‍ ഡോളറാണ്. 

pl

കുറച്ച് നാള്‍ മുമ്പ് നടന്ന രാജാവിന്റെ മകളുടെ ആഡംബര വിവാഹത്തിന്റെ ഫോട്ടോകള്‍  പുറത്ത് വന്നതോടെയാണ് കൊട്ടാരത്തിലെ ആഢംബര കഥകള്‍ പുറം ലോകം അറിഞ്ഞത്. കൊട്ടാരത്തിനുള്ളില്‍ വെച്ചായിരുന്നു വിവാഹം.

mobile

600 റോള്‍സ് റോയിസ് കാറുകള്‍ ആണ് സുല്‍ത്താന്റെ ശേഖരത്തിലുള്ളത്. കൂടാതെ 450 ഫെരാരി കാറുകളും സ്വര്‍ണത്തില്‍ ഇന്റീരിയര്‍ തീര്‍ത്ത ജെംബോ ജെറ്റ് വിമാനവും സുല്‍ത്താനുണ്ട്. 

palace