ഇത് അത്ഭുതവും മനോഹരവുമാണ്; മകനു വേണ്ടിയൊരുക്കിയ നഴ്‌സറിയുടെ ചിത്രവുമായി സോനം കപൂര്‍


സോനം കപൂർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ നിന്ന് | Photo: Instagram

മോഡലിങ്ങിലും അഭിനയരംഗത്തും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന താരമാണ് സോനം കപൂര്‍. മൂന്ന് മാസം പ്രായമുള്ള മകന്‍ വായുവിന്റെ ജനനശേഷം അഭിനയരംഗത്തേക്ക് തിരികെ വരികയാണ് അവര്‍.

ഇപ്പോഴിതാ മകനുവേണ്ടി മുംബൈയിലെ തന്റെ വീട്ടില്‍ തയ്യാറാക്കിയ നഴ്‌സറിയുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം. വായുവിന് വേണ്ടി പ്രത്യേകമായി ഡിസൈന്‍ ചെയ്തിരിക്കുന്നതാണ് ഈ നഴ്‌സറി. ബ്ലാക്ക് ആൻഡ് വൈറ്റ് തീമിലാണ് മുറി ഒരുക്കിയിരിക്കുന്നത്. പ്രകൃതിയുമായി അടുത്തിരിക്കുന്ന ധാരാളം ചിത്രങ്ങളും മുറിയുടെ ചുമരുകളില്‍ വരച്ച് ചേര്‍ത്തിരിക്കുന്നു. തടിയില്‍ തീര്‍ത്ത ഫര്‍ണിച്ചറുകളാണ് നഴ്‌സറിയിലേക്ക് സോനം തിരഞ്ഞെടുത്തിരിക്കുന്നതെന്നും പ്രത്യേകതയാണ്.



മുറിയുടെ ഒരു അരികിലായാണ് കുഞ്ഞിനെ കിടത്താനുള്ള കട്ടില്‍ നല്‍കിയിരിക്കുന്നത്. ധാരാളം കുഷ്യനുകളും കളിപ്പാട്ടങ്ങളും ഇതില്‍ അടുക്കിവെച്ചിരിക്കുന്നു. ഇതിന് സമീപത്തായി തന്നെ തടിയില്‍ തീര്‍ത്ത കബോഡുണ്ട്. ഇതിന് മുകളില്‍ കുഞ്ഞിന്റെ കളിപ്പാട്ടങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള പെട്ടിയും മറ്റും സൂക്ഷിച്ചിരിക്കുന്നു. നിറയെ ഡ്രോയറുകളുള്ള കബോര്‍ഡാണിത്.

തൂവെള്ള നിറമുള്ള കാര്‍പെറ്റാണ് തറയില്‍ വിരിച്ചിരിക്കുന്നത്. അതിനുമുകളില്‍ കുഞ്ഞിന് കളിക്കാനുള്ള ഒട്ടേറെ കളിപ്പാട്ടങ്ങള്‍ വെച്ചിട്ടുണ്ട്. കബോഡിലെ ഒരു ഡ്രോയറില്‍ കുഞ്ഞിന്റെ ഉടുപ്പ് തൂക്കിയിട്ടിരിക്കുന്നതും കാണാന്‍ കഴിയും.

വിളക്കുകള്‍, കളിപ്പാട്ടങ്ങള്‍, മനോഹരമായ ഫോട്ടോ ഫ്രെയിമുകള്‍ എന്നിവ കൊണ്ടാണ് നഴ്‌സറി അലങ്കരിച്ചിരിക്കുന്നത്.

കുഞ്ഞിന്റെ വരവിനോട് അനുബന്ധിച്ച് തന്നെയും തന്റെ അമ്മയെയും സഹായിച്ചവര്‍ക്കുള്ള നന്ദിയറിയിച്ചുകൊണ്ടാണ് സോനം ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. വാള്‍പേപ്പറുകള്‍, മുറിയുടെ തീം, മറ്റ് അലങ്കാരങ്ങള്‍ എന്നിവയെല്ലാം ഒരുക്കുന്നതിന് സഹായിച്ച എല്ലാവരെയും പേരെടുത്ത് അഭിനന്ദിക്കുകയാണ് സോനം. ബോംബെയിലെ തന്റെ വീട്ടിലെ നഴ്‌സറി അത്ഭുതം നിറഞ്ഞതും മനോഹരവുമാണെന്നും മകന്‍ ഏറെ സന്തോഷവാനാണെന്നും സോനം പോസ്റ്റില്‍ പറഞ്ഞു.

ഈ വര്‍ഷം ഓഗസ്റ്റ് 20-നാണ് സോനത്തിനും ഭര്‍ത്താവ് ആനന്ദ് അഹൂജയ്ക്കും വായു എന്നുപേരിട്ടിരിക്കുന്ന മകന്‍ ജനിക്കുന്നത്. ഷോം മഹിജ സംവിധാനം ചെയ്യുന്ന സോനം അഭിനയിച്ച ബ്ലൈന്‍ഡ് എന്ന ചിത്രം റിലീസിനായി ഒരുങ്ങുകയാണ്.

Content Highlights: onam kapoors son vayu kapoor ahujas cute nursery, celebrity home, myhome, veedu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented