ലോക്ക്ഡൗണ്‍ കാലം വീടിനോട് നാം കൂടുതല്‍ അടുത്തു.  പൂന്തോട്ടപരിപാലനവും പുതിയ വിഭവങ്ങളുടെ പരീക്ഷണങ്ങളും ഇക്കാലയളവിലാണ് എല്ലാവരും നടത്തിയത്. പരീക്ഷണങ്ങളും വീടിന് മെയ്‌ക്കോവറുകളും നടത്തുമ്പോള്‍ വീട് ചെറുതാണെന്ന് തോന്നിയിട്ടുണ്ടോ? നിരാശപ്പെടാതെ പ്രവര്‍ത്തിച്ചാല്‍ വീടിന് സ്ഥലവും ഭംഗിയും തോന്നിക്കും.വീടിന് സ്ഥലം കുടുതല്‍ തോന്നിക്കാന്‍ ഇക്കാര്യങ്ങള്‍ പരീക്ഷിക്കാം

വേണ്ടാത്തത് എല്ലാം ഔട്ട്

വളരെ മിനിമം സാധങ്ങള്‍ കൊണ്ട് വീട് ഭംഗിയാക്കുന്നതാണ് നല്ലത്. ഒരോ മുറിയും വൃത്തിയാക്കി തുടങ്ങാം. ഒരിക്കലും ഉപയോഗിക്കാന്‍ സാധ്യമല്ലാത്ത സാധനങ്ങള്‍ ഒഴിവാക്കാം. കളയുന്നതിന് പകരം ആര്‍ക്കെങ്കിലും ഉപകാരപ്പെടുന്നതാണെങ്കില്‍ നല്‍കാം. മറ്റ് ഉപകാരപ്രദമായ വസ്തുക്കളാക്കാന്‍ പറ്റുമെങ്കില്‍ ആ രീതിയും അവലംബിക്കാം. എന്ത് സാധനങ്ങള്‍ വാങ്ങുമ്പോഴും ഇതെനിക്ക് ആവശ്യമുള്ളത് തന്നെയാണോയെന്ന് ആലോചിച്ച് ഉറപ്പിക്കുക

ഫര്‍ണ്ണീച്ചറുകള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കാം

അനാവശ്യമായ ഫര്‍ണ്ണിച്ചറുകള്‍ കൊണ്ട് വീട് നിറയ്ക്കുന്നത് വിഡ്ഡിത്തമാണ്. 4 പേരുള്ള വീട്ടില്‍ പത്ത് പേര്‍ക്ക് ഇരിക്കാനുള്ള ഊണുമേശ ആവശ്യമില്ല.ഫാമിലി കോട്ട് കട്ടിലുകള്‍ ആവശ്യമെങ്കില്‍ വാങ്ങാം. മറ്റ് ബുദ്ധിമുട്ടുകള്‍ ഇല്ലെങ്കില്‍ ഡബിള്‍ കോട്ട് അല്ലെങ്കില്‍ സിംഗില്‍ കോട്ട് കട്ടിലുകള്‍ വാങ്ങാം
ചുമരില്‍ വെയ്ക്കാവുന്ന ടിവി ലഭിക്കുന്ന കാലത്ത് അനാവശ്യമായ ടി വി സ്റ്റാന്‍ഡ് വാങ്ങുന്നത് നഷ്ടമാണ്. ദീര്‍ഘകാല വീക്ഷണത്തോടെ മാത്രം ഫര്‍ണ്ണീച്ചറുകള്‍ വാങ്ങുക. 

വലിയ ജനാലകള്‍

ശുദ്ധ വായുവും വെളിച്ചവും വേണ്ടവിധത്തില്‍ കയറുന്ന ജനാലകള്‍ മുറിക്കുള്ളിലും മനസ്സിനും പോസിറ്റീവ് എനര്‍ജി നല്‍കുന്നു. വീട് വെയ്ക്കുമ്പോള്‍ ഇത്തരം ജനാലകള്‍ക്ക് പ്രാധാന്യം നല്‍കാം. മുറിക്ക് വലിപ്പം തോന്നാന്‍ ഇവ മികച്ചതാണ്

ഇളം നിറത്തിലുള്ള പെയിന്റ്

കടും നിറത്തിലുള്ള പെയിന്റ് ഒഴിവാക്കുന്നതാണ് നല്ലത്. ഇളം നിറങ്ങള്‍ വെളിച്ചം തോന്നിക്കുന്നതിനോടൊപ്പം വീടിന് വലിപ്പകൂടുതലും തോന്നിപ്പിക്കും.

കുറച്ച് സ്ഥലം കൂടുതല്‍ കാര്യങ്ങള്‍

അടുക്കളയോട് ചേര്‍ന്നുള്ള കൗണ്ടര്‍ടോപ്പ് ഭക്ഷണം കഴിക്കാനുള്ള ഇടമാക്കി മാറ്റാവുന്നത്. മടക്കി വയ്ക്കാന്‍ മറ്റുന്ന രീതിയിലുള്ള ടേബിള്‍, കസേര എന്നിവ ഉപയോഗിക്കാം. ആവശ്യാനുസരണം ഉപയോഗിക്കാനും എടുത്തു സൂക്ഷിക്കാനും ഉപകരിക്കും.

Content Highlights:  Space management in a small home