സാമന്ത | Photo: Instagram
അഭിനയത്തില്‍ മാത്രമല്ല നിലപാടുകളിലും തന്റേതായ സ്ഥാനം നേടിയെടുത്തിട്ടുള്ള അഭിനേത്രിയാണ് സാമന്ത. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ താരം ഹൈദരാബാദിലാണ് താമസം. ഹൈദരാബാദിലെ പോഷ് ഏരിയയാ ജൂബിലി ഹില്‍സിലാണ് സാമന്തയുടെ വസതി സ്ഥിതി ചെയ്യുന്നത്. നാഗചൈതന്യയുമായി വേര്‍പിരിയുന്നതിന് മുമ്പ് ഇരുവരും ഇവിടെയായിരുന്നു താമസം.
മനോഹരമായി അലങ്കരിച്ച അകത്തളവും ക്ലാസിക് സ്റ്റൈലിലുള്ള സോഫകളും നയനമനോഹരമായ പുല്ത്തകടിയുമെല്ലാം ഒത്തുചേര്‍ന്നതാണ് ഈ ആഡംബര ഭവനം. തെലുഗു രാഷ്ട്രീയപ്രവര്‍ത്തകനായ മുരളി മോഹന്റെ കൈയ്യില്‍ നിന്ന് നാഗചൈതന്യ വാങ്ങിയതാണ് ഈ വീടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ക്വീന്‍ സൈസ് കിടക്കയും ഡാര്‍ക്ക് ഗ്രേ ഹെഡ്ബോര്ഡ് ഉള്ള കട്ടിലും തൂവെള്ളനിറമുള്ള വിരിപ്പുമെല്ലാം കിടപ്പുമുറിയെ രാജകീയമാക്കുന്നു. ഫ്ളോറിങ് ഉള്‍പ്പടെ ഇളംനിറങ്ങളാണ് കിടപ്പുമുറിയില്‍ നല്‍കിയിരിക്കുന്നത്. ഐവറി, ഗ്രേ നിറങ്ങളോട് കൂടിയ കര്‍ട്ടനുകള്‍ മുറിയുടെ ഭംഗി ഒന്നുകൂടി വര്‍ധിപ്പിക്കുന്നു.
കിടപ്പുമുറിയിലെന്ന പോലെ ലിവിങ് ഏരിയയിലും ഇളംനിറമാണ് പിന്തുടരുന്നത്. തൂവെള്ള നിറമുള്ള ലെതര്‍ സോഫയും കുഷ്യനുമാണ് മുഖ്യആകര്‍ഷണം. ലിവിങ് ഏരിയയിലാണ് ടി.വി. യൂണിറ്റ് നല്‍കിയിരിക്കുന്നത്. പൂക്കള്‍ കൊണ്ടും അലങ്കാര വസ്തുക്കള്‍ക്കൊണ്ടും ഇവിടം മനോഹരമാക്കിയിരിക്കുന്നു.
ലോഞ്ച്, സ്വിമ്മിങ് പൂള്, ഗ്രാസ് കാര്‍പ്പെറ്റ് എന്നിവയാണ് വീടിന് പുറക് വശത്തെ പ്രധാന ആകര്ഷണങ്ങള്. വര്‍ക്കൗട്ടും യോഗയുമെല്ലാം ചെയ്യുന്നതിനുള്ള സൗകര്യം ഇവിടെയാണ് കൊടുത്തിരിക്കുന്നത്. കസേരയും സോഫാ സെറ്റുമുള്പ്പടെയുള്ള ഫര്‍ണിച്ചറുകളും ഇവിടെ കൊടുത്തിട്ടുണ്ട്.
പൂന്തോട്ട പരിപാലനവും കൃഷിയും ഏറെ ഇഷ്ടപ്പെടുന്ന അവര്‍ വീടിനോട് ചേര്‍ന്ന് ധാരാളം പച്ചക്കറികള്‍ കൃഷി ചെയ്യുന്നുണ്ട്. വീടിന്റെ പുറക് വശത്തായി വെര്‍ട്ടിക്കല്‍ ഗാര്ഡന് രൂപത്തിലാണ് കൃഷി. ലെറ്റിയൂസ്, ചീര ഉള്‍പ്പടെ ഇലക്കറികളാണ് അധികവും കൃഷി ചെയ്യുന്നത്.
ആധുനികരീതിയില്‍ സജ്ജീകരിച്ച അടുക്കളയാണ് വീടിനുള്ളത്. ഓപ്പണ്‍ ശൈലിയില്‍ ഡിസൈന്‍ ചെയ്ത അടുക്കളയ്ക്ക് വെള്ളനിറമുള്ള ഷെയ്ഡ് ആണ് കൊടുത്തിരിക്കുന്നത്. തടിയില്‍ തീര്‍ത്ത ഷെല്ഫുകളും ഇവിടെ നല്കിയിരിക്കുന്നു. കിച്ചന് സ്ലാബില്‍ ഏതാനും ഇന്‍ഡോര്‍ പ്ലാന്റുകള്‍ കൂടി വെച്ചിരിക്കുന്നു.
വീടിന്റെ മറ്റുഭാഗങ്ങളെ അപേക്ഷിച്ച് സ്വല്പം കടുംനിറങ്ങളാണ് ഡൈനിങ് ഏരിയയ്ക്ക് കൊടുത്തിരിക്കുന്നത്. േ്രഗ നിറമുള്ള പെയിന്റാണ് ഇവിടെ ചുവരുകള്‍ക്ക് നല്‍കിയിരിക്കുന്നത്. ചുവന്നനിറമുള്ള കസേരകളും ബ്രൗണ്‍ മാര്‍ബിള്‍ ടോപ്പോടുകൂടിയ ഡൈനിങ് ടേബിളുമാണ് ഡൈനിങ് ഏരിയ മനോഹരമാക്കുന്നത്. ഇവിടെനിന്നും നേരിട്ട് പ്രവേശിക്കുന്ന വിധമാണ് ലിവിങ് ഏരിയ നല്‍കിയിരിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..