സൗരവ് ഗാംഗുലി, സൗരവ് ഗാംഗുലി ഭാര്യ ഡോണ, മകൾ സന എന്നിവർക്കൊപ്പം | Photo: instagram.com/souravganguly/?hl=en
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്നായകന് സൗരവ് ഗാംഗുലിയുടെ 50-ാം പിറന്നാള്‍ ഓഗസ്റ്റ് എട്ടിനായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിലൊളായാണ് ഗാംഗുലിയെ കരുതുന്നത്. 2008-ലായിരുന്നു അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നുള്ള അദ്ദേഹത്തിന്റെ വിരമിക്കല്‍. 'കൊല്‍ക്കത്തയുടെ രാജകുമാരന്', 'ദാദ' എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്ന അദ്ദേഹത്തിന് ലക്ഷക്കണക്കിന് ആരാധകരാണ് ഉള്ളത്. കൊല്‍ക്കത്തയിലെ പേരുകേട്ട സമ്പന്ന കുടുംബത്തില്‍ ജനിച്ച അദ്ദേഹം കഴിഞ്ഞ 49 വര്‍ഷവും ഇവിടുത്ത തന്റെ കുടുംബവീട്ടിലാണ് താമസിച്ചത്. ഗാംഗുലി കുടുംബത്തിലെ മൂന്ന് തലമുറ താമസിച്ച വീടാണിത്.
കൊല്‍ക്കത്തയിലെ വലുപ്പമേറിയതും പഴക്കം ചെന്നതുമായ സ്വകാര്യ ഭവനങ്ങളിലൊന്നാണ് ഗാംഗുലിയുടെ വീട്. ബെഹാലയിലെ ബിരെന്‍ റോയ് റോഡിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ഭാര്യ ഡോണ, മകള്‍ സന മറ്റ് കുടുംബാംഗങ്ങള്‍ എന്നിവരാണ് ഇവിടുത്തെ താമസക്കാര്‍. മനോഹരമായ അലങ്കാരങ്ങളും ലോണുകളും തൂവെള്ള നിറമുള്ള കോറിഡോറുകളും 65 ആറര പതിറ്റാണ്ട് പഴക്കമുള്ള ഈ ആഡംബര വസതിയെ വേറിട്ട് നിര്‍ത്തുന്നു.
കുടുംബാംഗങ്ങള്‍ക്കെല്ലാം ഒന്നിച്ചിരിക്കാന്‍ കഴിയുന്ന വിശാലമായ സൗകര്യത്തോടെയാണ് വീടിന്റെ ലിവിങ് ഏരിയ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇവിടെയാണ് ടി.വി. യൂണിറ്റ് കൊടുത്തിരിക്കുന്നത്. ക്രിക്കറ്റ് മത്സരങ്ങള്‍ വരുമ്പോള്‍ കുടുംബാംഗങ്ങള്‍ക്ക് ഒന്നിച്ചിരുന്ന് അവ കാണാനുള്ള സൗകര്യം ഇവിടെയുണ്ട്. ക്രീം നിറത്തിലുള്ള ലെതര്‍ സോഫയാണ് ലിവിങ് റൂമിന്റെ ഹൈലൈറ്റ്. ഇതിനൊപ്പം ഒരു കോഫി ടേബിളും നല്കിയിരിക്കുന്നു. വിന്റേജ് ശൈലിയിലുള്ള അലങ്കാരങ്ങളും പുരാതന ശൈലിയിലുള്ള സീലിങ്ങുമെല്ലാം ചേര്‍ന്ന് ലിവിങ് ഏരിയക്ക് ക്ലാസിക് ലുക്ക് നല്കുന്നു.
ഇളം നിറത്തിലാണ് വീട്ടിലെ ഫര്‍ണിച്ചറുകള്‍ ഭൂരിഭാഗവും എന്നതും പ്രത്യേകതയാണ്. ഫാമിലി ലിവിങ് ഏരിയയും ഡൈനിങ് ഏരിയയും ഓപ്പണ്‍ ശൈലിയിലാണ് കൊടുത്തിരിക്കുന്നത്. ഫ്രഞ്ച് ശൈലിയിലുള്ള ജനലുകളാണ് മറ്റൊരു പ്രത്യേകത. ഇത് വീടിനുള്ളില്‍ വായുവും പ്രകാശവും നിറയ്ക്കുന്നു. ജനലുകളെല്ലാം കര്ട്ടന് ഉപയോഗിച്ച് മറച്ചിട്ടുണ്ട്.
ഡൈനിങ് ഏരിയയുടെ പ്രധാന ഹൈലൈറ്റ് ഡൈനിങ് ടേബിളും കസേരകളും തന്നെയാണ്. വെളുപ്പും ഗോള്‍ഡന്‍ നിറവും ഇടര്‍ന്ന കസേരകളാണ് ഡൈനിങ് ടേബിളിന് നല്‍കിയിരിക്കുന്നത്. ഗ്ലാസ് ടോപ്പാണ് ഡൈനിങ് ടേബിളിന്.
ഗാംഗുലിക്ക് ലഭിച്ച പുരസ്കാരങ്ങള്‍, ട്രോഫികള്‍ എന്നിവയെല്ലാം സൂക്ഷിച്ചുവെച്ചിരിക്കുന്ന വലിയൊരു മുറി ഇവിടെയുണ്ട്. ഗാംഗുലിയുടെ ക്രിക്കറ്റിലെ അവസ്മരണീയ നിമിഷങ്ങള്‍ ചിത്രങ്ങളാക്കി ഫ്രെയിം ചെയ്ത് സൂക്ഷിച്ചിട്ടുമുണ്ട് ഇവിടെ.
ക്രിക്കറ്റില്‍ നിന്നും പുറത്തുനിന്നുള്ള ഒട്ടേറെ അതിഥികള്‍ എത്തുന്ന വീടാണിത്. അതിനാല്‍ തന്നെ അതിഥികളെ സ്വീകരിക്കുന്നതിന് വളരെ മനോഹരമായ ഗസ്റ്റ് റൂം ഡിസൈന്‍ ചെയ്തിട്ടുണ്ട്. മറ്റ് ഇടങ്ങളെ അപേക്ഷിച്ച് ഇവിടെ കടുംനിറത്തിലുള്ള ഫര്‍ണിച്ചറുകളാണ് നല്‍കിയിരിക്കുന്നത്.
രണ്ട് കിടപ്പുമുറികളുള്ള വീടിന്റെ വലുപ്പമാണ് ഈ വീടിന്റെ ബാല്‍ക്കണിക്ക് ഉള്ളത്. നിറയെ ചെടികളും ഔഷധസസ്യങ്ങളും ഇവിടെ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. ലളിതമായ ഇന്റീരിയര്‍ വര്‍ക്കാണ് ഇവിടെ കൊടുത്തിരിക്കുന്നത്.
തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞുനില്ക്കുന്ന വിധമാണ് പൂജാമുറി നല്‍കിയിരിക്കുന്നത്.
വളരെ വിശാലമായതും മനോഹരവുമായ പൂന്തോട്ടമാണ് ഈ വീടിന്റെ മറ്റൊരു പ്രത്യേകത. പച്ചപ്പുല്ല് പിടിപ്പിച്ച ലോണ്‍ ആണ് ഇതില്‍ ഏറെ പ്രധാനപ്പെട്ടത്. ഇവിടെ വലിയൊരു നടപ്പാതയുമുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..