Photo: Pixabay
ഒരു വീടിന്റെ ഏറ്റവും പ്രധാനഭാഗമേതെന്ന് ചോദിച്ചാല്‍ കിച്ചണെന്നാവും മിക്കവരുടെയും മറുപടി. ഭക്ഷണം ഉണ്ടാക്കലും, കഴിക്കലും, ഒത്തുചേരലുകളും, ലോക്ഡൗണ്‍ കാലത്തെ വര്‍ക്ക് അറ്റ് ഹോമും വരെ അടുക്കളയിലാണ് മിക്കവര്‍ക്കും. എങ്കില്‍ ഏറ്റവും മനോഹരമായി പണിയേണ്ടതും ഇന്റീരിയര്‍ ഒരുക്കേണ്ടതും അടുക്കളയുടേത് തന്നെയാണ്. അടുക്കളയിലെ വെളിച്ചക്കുറവ് മുതല്‍ ചേര്‍ച്ചയില്ലാത്ത കൗണ്ടര്‍ ടോപ്പ് വരെ അടുക്കളയുടെ ഭംഗികെടുത്തും. അതിന് പരിഹാരങ്ങളിതാ..
1. ഡിഷ് വാഷര്‍ അധികം ആള്‍ക്കാര്‍ ശ്രദ്ധിക്കാത്ത ഇടത്താക്കുന്നതാണ് നല്ലത്. സെമി ഇന്റഗ്രേറ്റഡ് ഡിഷ് വാഷര്‍ വിപണിയില്‍ ലഭിക്കും. വലിയ വിലയുമില്ല. അല്ലെങ്കില്‍ ഇന്റഗ്രേറ്റഡ് കിച്ചണുകളിലേത് പോലെ ഡിഷ് വാഷറിനെ ഒരു കബോര്‍ഡില്‍ ഒതുക്കാം.
2. പച്ചക്കറികള്‍ അരിയാന്‍ കിച്ചണ്‍ കൗണ്ടറില്‍ സ്ഥലമില്ലേ... കൗണ്ടറില്‍ നിരത്തിയിരിക്കുന്ന പാത്രങ്ങളെ ഷെല്‍ഫിലാക്കാം. ഉദാഹരണത്തിന് ഒരു ഫ്രൂട്ട് ബൗള്‍, പച്ചക്കറികള്‍ അരിഞ്ഞ് വയ്ക്കാനുള്ള ഒരു പാത്രം, മുളക്, ഇഞ്ചി പോലെ അധികം വേണ്ടാത്ത സാധനങ്ങള്‍ അരിഞ്ഞിടാനുള്ള ഒരു ചെറിയ ബൗള്‍, ഇത്രയും മതി കൗണ്ടറില്‍. ബാക്കിയെല്ലാം ഒതുക്കി വയ്ക്കാം.
3. സിങ്കിന് താഴെയുള്ള സ്ഥലം ഒരു ചെറിയ കബോര്‍ഡ് അല്ലെങ്കില്‍ പുള്‍ഔട്ടോ വച്ചാല്‍ ആ സ്ഥലം വെറുതേ കളയാതെ നോക്കാം. ക്ലീനിങ് പ്രോഡക്ടുകള്‍ ഇവിടെ വയ്ക്കാം.
4. കബോഡുകളേക്കാല്‍ നല്ലത് ഡ്രോയറുകളാണ്. വേഗത്തില്‍ സാധനങ്ങള്‍ എടുക്കാനും സൂക്ഷിക്കാനും എല്ലാം അതാണ് നല്ലത്. പക്ഷേ ചെലവേറെയാണ്. ഡ്രോയേഴ്‌സ് കൂടുതല്‍ എണ്ണം പിടിപ്പിക്കാനാവും. സാധനങ്ങളെ തരം തിരിച്ച് അടുക്കി വയ്ക്കാന്‍ നല്ലതും ഇതാണ്.
5. കിച്ചണ്‍ ഐലന്‍ഡ് ആവശ്യമാണോ എന്ന് ചിന്തിക്കുന്നവരാണ് മിക്കവരും. ഇല്ലെങ്കില്‍ അത്രയും ചെലവും സ്ഥലവും ലാഭിക്കാമല്ലോ.എന്നാല്‍ കിച്ചണ് ആവശ്യത്തിന് വലിപ്പമുണ്ടെങ്കില്‍ ഒരു കിച്ചണ്‍ ഐലന്‍ഡ് വയ്ക്കാം. മള്‍ട്ടി ടാസ്‌കര്‍ ആണ് ഈ സ്ഥലം. സ്റ്റോറേജ് സ്‌പേസിന് ഇടം വേണമെങ്കില്‍ അതിന് ഇവിടം ഉപയോഗിക്കാം. ഭക്ഷണം കഴിക്കാനും പച്ചക്കറികള്‍ അരിയാനുമൊക്കെ കിച്ചണ്‍ ഐലന്‍ഡുണ്ടെങ്കില്‍ ധാരാളം മതി.
6. ലൈറ്റിങ് അടുക്കളയില്‍ പ്രധാനമാണ്. നിഴല്‍ വീഴുന്ന തരത്തില്‍ പിന്നില്‍ നിന്നോ തലയ്ക്ക് മുകളിലോ ലൈറ്റിങ് വേണ്ട. പകരം ഭിത്തികളില്‍ ലോംഗ്ബാര്‍ ലൈറ്റുകള്‍ പിടിപ്പിക്കുക.
7. വേസ്റ്റ് ബിന്‍ എവിടെ വയ്ക്കുമെന്ന് കണ്‍ഫ്യൂഷനുണ്ടോ. സിങ്കിനോ ഡിഷ് വാഷറിനോ അരികില്‍ വയ്ക്കാം. ഇവിടെ താഴെ ഭാഗത്തായി ഒരു കബോര്‍ഡ് ഉണ്ടാക്കി അതിനുള്ളില്‍ വയ്ക്കുന്നതാണ് നല്ലത്. രണ്ട് ബിന്നുകള്‍ വേണം. ഒന്ന് ഭക്ഷണ അവശിഷ്ടങ്ങള്‍ കളയാന്‍. മറ്റൊന്നില്‍ പ്ലാസ്റ്റിക്, പേപ്പര്‍ വേസ്റ്റുകള്‍ ഇടാം. ഓരോ തവണയും വേസ്റ്റ് കളഞ്ഞശേഷം ബിന്നുകള്‍ വൃത്തിയായി കഴുകി ഉണക്കി എടുക്കാന്‍ മടിക്കേണ്ട.
Content Highlights: solving kitchen space problems


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..