സാറ യേറ്റ്‌സ്|photo:Manchester Evening News
ചില മനുഷ്യരുടെ ജീവിതകഥ ആരേയും പ്രചോദിപ്പിക്കുന്നതാണ്. തങ്ങളുടെ കഠിനാധ്വാനവും അര്‍പ്പണമനോഭാവവും കൊണ്ട് ഉയര്‍ച്ചയിലെത്തിയവരാണ് അവരെല്ലാം തന്നെ. അത്തരത്തിലൊരു കഥയാണ് സാറ യേറ്റ്‌സ് എന്ന യുവതിയുടേത്.
തന്റെ പതിനാലാമത്തെ വയസിലാണ് സാറ പത്രവിതരണക്കാരിയായി ജോലി ചെയ്യാനാരംഭിച്ചത്. അവള്‍ തന്റെ 24-ാമത്തെ വയസില്‍ ഒരു കോടിയിലേറെ വിലവരുന്ന വീടിന്റെ ഉടമസ്ഥയായി. യു.കെ. സ്വദേശിയായ സാറ മാധ്യമപ്രവര്‍ത്തകയായാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്.
മാഞ്ചസ്റ്റര്‍ ഈവനിങ് പോസ്റ്റിലൂടെയാണ് സാറ തന്റെ കഥ പറഞ്ഞത്. അതിലൂടെ തന്റെ വീടിന്റെ കഥയാണ് സാറ പങ്കുവെച്ചത്. 14-ാമത്തെ വയസില്‍ കിട്ടിയ ജോലിയില്‍ നിന്നും ചെറിയ ചെറിയ തുകകള്‍ അവള്‍ തന്റെ ഭാവിയിലേയ്ക്കായി മാറ്റി വെച്ചിരുന്നു. കോളേജ് പഠനക്കാലത്തും അവള്‍ ജോലി തുടര്‍ന്നു.
ഇപ്പോള്‍ സാറയ്ക്ക് ഇരുപത്തിയേഴ് വയസുണ്ട്. സാറ തനിയ്ക്കായി ഒരുപാട് വീടുകള്‍ നോക്കിയെങ്കിലും അതൊന്നും അവളെ സംതൃപ്തയാക്കിയില്ല. പലപ്പോഴും പണം വിലങ്ങുതടിയാകുകയും ചെയ്തു. അവസാനമാണ് സ്റ്റോക്ക് പോര്‍ട്ടില്‍ രണ്ടു ബെഡ്‌റൂമുകളുള്ള ഒരു വീട് സാറ കണ്ടെത്തിയത്.
1.4 കോടി രൂപയ്ക്കാണ് സാറ ആ വീട് സ്വന്തമാക്കിയത്. വീട് വാങ്ങാന്‍ സാറ കുറച്ചൊന്നുമല്ല കഷ്ടപ്പെട്ടത്. പണം ലാഭിക്കാന്‍ മാതാപിതാക്കളോടൊപ്പം സാറ കുറേക്കാലം താമസിക്കുകയുണ്ടായി. തന്റെ ചെലവുകളൊക്കെയും കുറച്ചു കുറച്ചാണവര്‍ ജീവിച്ചത്. തന്റെ വരുമാനത്തില്‍ നിന്നും കൃത്യമായൊരു തുക അവര്‍ മാറ്റിവെച്ചിരുന്നു.
തന്റെ സ്വപ്‌നം പോലെയാണ് സാറ ഈ വീട് സ്വന്തമാക്കിയത്. ഇനിയുമൊരു വീട് കൂടി വേണമെന്നാണ് സാറയുടെ ആഗ്രഹം. പുതിയ വീട് വാങ്ങിയാലും തന്റെ സ്വപ്‌നഭവനം വില്‍ക്കില്ലെന്നാണ് സാറ പറയുന്നത്.
ജീവിതത്തില്‍ ഒരു വീട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ നമ്മള്‍ ചില ത്യാഗങ്ങളും ചെയ്യേണ്ടി വരുമെന്നും സാറ ഓര്‍മ്മിപ്പിക്കുന്നു. തന്റെ സ്വപ്‌നഭവനത്തില്‍ താന്‍ സന്തോഷവതിയാണെന്നും അവര്‍ പറയുന്നു.
Content Highlights: Sarah Yates, dream home, first-time buyer,'penny-pinch ,money saving
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..