കുറച്ചു ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ പാതി പണിതീര്‍ന്ന ഒരു കെട്ടിടത്തിന്റെ ചിത്രം പ്രചരിക്കുണ്ട്. ബംഗാളി പണിത അത്ഭുതം എന്ന പേരിലാണ് ചിത്രം പ്രചരിക്കുന്നത്. വാതിലിനു പുറത്തേയ്ക്ക് കടക്കാന്‍ കഴിയാത്ത തരത്തില്‍ പാതിമറഞ്ഞ കോണിപ്പടിയാണ് ചിത്രത്തിന്റെ പ്രത്യേകത. കേരളത്തില്‍ എവിടെയോ സംഭവിച്ച കാര്യമെന്ന തരത്തിലായിരുന്നു ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. ചിലരാവട്ടെ ഏതോ സപ്ലിയടിച്ച ബിടെക്കുകാരന്റെ പ്ലാനാണെന്ന് വരെ പറഞ്ഞു കളഞ്ഞു. എന്നാല്‍ ചിത്രം കണ്ടിട്ട് വെറുതെ ബംഗാളിയേയും ബിടെക്കുകാരെയും കുറ്റപ്പെടുത്തേണ്ട എന്നതാണ് യാഥാര്‍ത്ഥ്യം.
പണി നടക്കുന്നതിനിടയില്‍ വീടിന്റെ പ്ലാന്‍ മാറുന്നതും പ്ലാനില്‍ നിന്ന് വ്യത്യസ്ഥമായ വീടിനു രൂപമാറ്റം വരുന്നതും സ്വഭാവികമാണ്. അത്തരത്തില്‍ ഒരു പ്ലാന്‍ മാറ്റമാണ് ഈ വീട് നിര്‍മ്മാണത്തിലും നടന്നിരിക്കുന്നത്. വാതിലിന്റെ സ്ഥാനം മാറ്റാന്‍ തീരുമാനിച്ച ശേഷമാകണം ആ ചിത്രം എടുത്തിരിക്കുന്നത്. അല്ലെങ്കില്‍ വാതില്‍ മാറ്റിയത് കോണിപ്പടി പൊളിക്കാന്‍ തീരുമാനിച്ച ശേഷമാകാം. അത്തരത്തില്‍ ഒരുപാട് കാരണങ്ങള്‍ ചിത്രത്തിനു പിന്നില്‍ ഉണ്ട്. ആദ്യത്തെ ചിത്രത്തില്‍ വാതിലിന്റെ പകുതി മറഞ്ഞ കോണിപ്പടി രണ്ടാമത്തെ ചിത്രത്തില്‍ കൃത്യസ്ഥാനത്തു തന്നെയാണ്. സത്യത്തില്‍ പ്ലാന്‍ മാറ്റത്തിന് തൊട്ടുമുമ്പ് എടുത്ത ചിത്രമാണ് ഇത് എന്നത് വ്യക്തം. വെറുതെ ബംഗാളിയേയും ബിടെക്ക് കാരേയും കുറ്റം പറയേണ്ട എന്നു സാരം
Content Highlights: social media viral post home