നിച്ചു വളര്‍ന്ന വീടിനോട് എത്ര കാലം കഴിഞ്ഞാലും പ്രത്യേക ഇഷ്ടമുണ്ടാവും എല്ലാവര്‍ക്കും. പുതിയ വീട്ടിലേക്കും പരിസരങ്ങളിലേക്കും മാറിയാലും ഓര്‍മകളുറങ്ങുന്ന പഴയവീടിനെ മറക്കാനാവില്ല. കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റും അത്തരത്തിലൊന്നാണ്. താന്‍ ജനിച്ചു വളര്‍ന്ന വീടിനെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് സ്മൃതി ഇറാനി. 

തന്റെ ബാല്യകാലം ചെലവഴിച്ച വീടിനെക്കുറിച്ചാണ് സ്മൃതിയുടെ പോസ്റ്റ്. ദാദു എന്നു വിളിക്കുന്ന മുത്തച്ഛനു വേണ്ടിയാണ് സ്മൃതി പോസ്റ്റ് സമര്‍പ്പിക്കുന്നത്. ഡല്‍ഹിയിലെ പുരാതന വീടിന്റെ ചിത്രവും മുത്തച്ഛനൊപ്പമുള്ള ചിത്രവും സഹിതമാണ് സ്മൃതി ഇറാനി വൈകാരികമായ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. 

വാടകവീടുകളില്‍ കഴിഞ്ഞിട്ടുള്ളവര്‍ക്ക് ഓരോ വീടുകളും മാറുമ്പോഴുള്ള വികാരം എന്താണെന്ന് മനസ്സിലാവുമെന്ന് പറഞ്ഞാണ് സ്മൃതി കുറിപ്പ് തുടങ്ങുന്നത്. ഇന്നും തന്റെ ഹൃദയത്തിലുള്ള വീടാണ് അതെന്നും സ്മൃതി പറയുന്നു. 

വാടകവീടുകളില്‍ ജീവിച്ചവര്‍ക്ക് ഓരോ പതിനൊന്നു മാസം കൂടുമ്പോഴും അടുത്ത സ്ഥലത്തേക്ക് ബാഗും പാക് ചെയ്തു പോകുന്നതിന്റെ വിഷമം മനസ്സിലാവും. സുഹൃത്തുക്കളെ ഉപേക്ഷിച്ചു പോകുന്നതിന്റെ സങ്കടത്തില്‍ പലതവണ കുട്ടികള്‍ കരയും. ന്യൂഡല്‍ഹിയിലെ 1246 ആര്‍.കെ പുരം എന്റെ വീടായിരുന്നു, ഇന്നും അത് ഹൃദയത്തിലുണ്ട്. അവിടെ വച്ചാണ് എന്റെ ദാദു അവസാനശ്വാസം വലിച്ചത്. നിങ്ങള്‍ക്കും ഇത്തരത്തിലുള്ള ഓര്‍മകളുണ്ടെങ്കില്‍ 'മേരാ ഗര്‍'( എന്റെ വീട്) എന്ന ഹാഷ്ടാഗോടെ അവ പങ്കുവെക്കൂ എന്നും സ്മൃതി കുറിക്കുന്നു. 

Content Highlights: Smriti Irani's Mera ghar Instagram Post