Photo: facebook.com/KiaraAdvani/photos
ബോളിവുഡില്‍ സിദ്ധാര്‍ഥ് മല്‍ഹോത്ര-കിയാര അദ്വാനി വിവാഹ വാര്‍ത്തകളിപ്പോഴും ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. രാജസ്ഥാനിലെ പ്രൗഢഗംഭീരമായ സൂര്യഗഡ് പാലസില്‍ വെച്ചാണ് ഇരുവരുടേയും വിവാഹം നടന്നത്.
സിദ്ധാര്‍ഥ് മല്‍ഹോത്രയുടെയും കിയാര അദ്വാനിയുടെയും വിവാഹ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോഴും വൈറലാണ്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും സിനിമ മേഖലയിലെ ഏതാനും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.
ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. വിവാഹവാര്‍ത്തയ്‌ക്കൊപ്പം ബി ടൗണില്‍ നിറഞ്ഞുനിന്ന മറ്റൊരു വാര്‍ത്ത സിദ്ധാര്‍ത്ഥിന്റെ പുതിയ വീടിനെക്കുറിച്ചുള്ള വിശേഷങ്ങളാണ്.
കിയാരയ്‌ക്കൊപ്പം കഴിയാന്‍ മുംബൈയിലെ ജുഹുവില്‍ കടലിനഭിമുഖമായി ഒരു വീട് സിദ്ധാര്‍ഥ് സ്വന്തമാക്കി എന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. എഴുപത് കോടിയോളം രൂപ ചിലവഴിച്ചാണ് താരങ്ങള്‍ വീട് സ്വന്തമാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്.
ഷാരൂഖ് ഖാന്റെ ഭാര്യയും പ്രമുഖ ഇന്റീരിയന്‍ ഡിസൈനറുമായ ഗൗരി ഖാനാണ് വീട് മനോഹരമായി ഡിസൈന്‍ ചെയ്തിരിക്കുന്നത്.
പാലി ഹില്ലില്‍ ഇപ്പോഴുള്ളത് പോലെ കടലിനോട് ചേര്‍ന്നുള്ള ഒരു വീട് സിദ്ധാര്‍ത്ഥിന്റെ വളരെ നാളുകളായുള്ള ആഗ്രഹമായിരുന്നു. കിയാരയോടൊപ്പം ഏറെ നാളായി തന്റെ സ്വപ്ന ഭവനം തേടുകയായിരുന്നു സിദ്ധാര്‍ത്ഥ്.
Content Highlights: Sidharth Malhotra,-Kiara Advani,weddding,Sea-Facing Bungalow ,home


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..