photo|Only Human( youtube.com)
ജീവിതത്തില്‍ പണം ഏറ്റവും പ്രധാനപ്പെട്ടതായി കരുതുന്നവരാണ് നമ്മളില്‍ പലരും. ധാരാളം പണം ഉണ്ടെങ്കില്‍ ജീവിതത്തില്‍ എല്ലാ സൗകര്യങ്ങളുമായി സന്തോഷത്തോടെ ജീവിക്കണമെന്നായിരിക്കും പലരുടേയും സ്വപ്‌നങ്ങള്‍ പോലും. എന്നാല്‍ ഉള്ള പണം കൂടി ഉപേക്ഷിച്ച് ആധുനിക ജീവിതത്തിന്റെ സുഖങ്ങളെല്ലാം ത്യജിച്ച് 16 വര്‍ഷം ഗുഹയില്‍ ജീവിച്ചൊരു വ്യക്തിയുണ്ട്.
അമേരിക്കക്കാരനായ ഡാനിയേല്‍ ഷെല്ലാബാര്‍ഗര്‍. താങ്ങാനാകാത്ത വാടക വന്നാല്‍ അതില്‍ കുറഞ്ഞ സൗകര്യങ്ങളിലേക്ക് ജീവിക്കാന്‍ ആയിരിക്കും മിക്കവരും തീരുമാനിക്കുക. നഗരത്തിലെ ജോലിയില്‍ നിന്നും ലഭിക്കുന്ന തുക മുഴുവന്‍ വാടകക്ക് കൊടുക്കേണ്ടി വന്നപ്പോഴാണ് വ്യത്യസ്തമായ ജീവിതരീതി സ്വീകരിച്ചാലോയെന്ന് ഡാനിയേലിന് ചിന്ത വന്നത്.
അങ്ങനെ 1990-കളില്‍ അദ്ദേഹം വീട്ടില്‍ താമസിക്കുകയെന്ന രീതി ഉപേക്ഷിച്ച് ഗുഹകള്‍ കണ്ടെത്തി അതില്‍ ജീവിക്കാന്‍ ആരംഭിച്ചു. പിന്നീട് വാടകയെച്ചൊല്ലി വിഷമിക്കേണ്ട അവസ്ഥ അദ്ദേഹത്തിനുണ്ടായില്ല. പിന്നീട് തികഞ്ഞ ഗുഹാമനുഷ്യനെപ്പോലെയുള്ള ജീവിതമാണ് അദ്ദേഹം പിന്‍തുടര്‍ന്നത്.
ഗുഹയില്‍ ജീവിച്ചുതുടങ്ങിയതോടെ പണവും ഉപേക്ഷിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. കൈയ്യിലുണ്ടായിരുന്ന ബാക്കി പണവും ഒരു ഫോണ്‍ ബൂത്തിലെത്തി അദ്ദേഹം ഉപേക്ഷിച്ചു. വലിയൊരു തീരുമാനമായിരുന്നെങ്കിലും അതിന് ശേഷം താന്‍ വലിയൊരു സ്വാതന്ത്ര്യം അനുഭവിച്ചതായും ഡാനിയേല്‍ പറയുന്നു.
തുടര്‍ന്ന് പ്രകൃതിയില്‍ നിന്നും കിട്ടുന്നത് കൊണ്ട് അദ്ദേഹം ജീവിതം ആരംഭിച്ചു. 2009 അയപ്പോഴേയ്ക്കും ആധുനിക ജീവിതത്തിലെ എല്ലാംതന്നെ അദ്ദേഹം ഉപേക്ഷിച്ചുകഴിഞ്ഞിരുന്നു.ഗുഹയില്‍ ജീവിക്കുന്നതിനിടയില്‍ ഗവണ്‍മെന്റില്‍ നിന്നുള്ള സഹായങ്ങളൊന്നും തന്നെ അദ്ദേഹം സ്വീകരിച്ചിരുന്നില്ല.
മുന്‍പേയുള്ള ജീവിതത്തില്‍ മടുപ്പുണ്ടായതുകൊണ്ടാണ് ഇങ്ങനെയൊരു ജീവിതരീതിയിലേക്ക് പോയതെന്നും ഡാനിയേല്‍ പറയുന്നു. ഗുഹാജീവിതത്തില്‍ സംതൃപ്തനായിരുന്നുവെങ്കിലും 2016 അദ്ദേഹത്തിന് തന്റെ തീരുമാനത്തില്‍ നിന്നും വ്യതിചലിക്കേണ്ടി വന്നു. പ്രായമായ മാതാപിതാക്കളെ പരിചരിക്കാനായാണ് അദ്ദേഹം തിരിച്ചുവന്നത്. എന്നിരുന്നാലും അദ്ദേഹത്തിന്റെ ജീവിതരീതി വലിയ വാര്‍ത്താപ്രാധാന്യം നേടി.
Content Highlights: modern-life, homeless,cave,america, rent
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..