കോവിഡ് എന്ന മഹാമാരി തൊഴില്‍ മേഖലയില്‍ വന്‍ മാറ്റങ്ങള്‍ കൊണ്ടു വന്നു. ഇക്കാലയളവിലാണ് വര്‍ക്ക് ഫ്രം ഹോം സമ്പ്രദായം സജീവമായത്. തൊഴിലിടങ്ങളില്‍ നിന്ന് വീട്ടിലേക്ക് സ്വന്തം ജോലി പറിച്ച് നടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നിരവധിയാണ്. അവയില്‍ പ്രധാനപ്പെട്ടതാണ് വര്‍ക്ക് സ്പേയ്സ് അഥവാ തൊഴിലിടങ്ങള്‍ ഒരുക്കുന്നത്. വീടിന്റെ ഒരു മുറി അല്ലെങ്കില്‍ ഒരു മൂല വര്‍ക്ക് സ്പെയ്സ് ആക്കാം

കുറച്ച് സമയത്തേക്ക് മാത്രമുള്ള ജോലി അല്ലാത്തതിനാല്‍ തന്നെ ഇതിനായി കൃത്യമായ ഫര്‍ണ്ണീച്ചറുകള്‍ തിരഞ്ഞെടുക്കാം. റൂം തീമിനോട് ചേര്‍ന്നത് തിരഞ്ഞെടുക്കുകയാണെങ്കില്‍ കാണാന്‍ ഒരു ഭംഗിയുണ്ടാവുന്നതാണ് കൈകള്‍ക്ക് വെയ്ക്കാന്‍ സൗകര്യമുള്ള കസേര തിരഞ്ഞെടുക്കാം. ഓഫീസ് ചെയര്‍ വാങ്ങാന്‍ പറ്റുകയാണെങ്കില്‍ നല്ലതാണ്. വിപണിയില്‍ സെക്കന്റ് ഹാന്റ് ഓഫീസ് ചെയറുകളും ലഭ്യമാണ്. ദീര്‍ഘ വീക്ഷണത്തോടെ മികച്ച ഒരു കസേര വാങ്ങുന്നതാണ് നല്ലത്. ലാപ്പ് ടോപ്പ് അഥവ സിസ്റ്റം വെയ്ക്കുന്ന ടേബിള്‍ ചെയര്‍ അനുസരിച്ച് ഉയരം ഉള്ളവയാണെങ്കില്‍ നന്നായിരിക്കും.

വൃത്തിയുള്ള വര്‍ക്ക് സ്പെയ്സ്

ജോലി ചെയ്യുന്ന ഇടം വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കാം. ഇവ നിങ്ങളുടെ ജോലിയെ അനുകൂലമായി സ്വാധീനിക്കും. ജോലിക്ക് ആവശ്യമായ സാധനങ്ങള്‍ മാത്രം ടേബിളില്‍ കരുതാം. ജോലിയില്‍ നിന്ന് ശ്രദ്ധ മാറി പോവുന്ന ഒന്നും തന്നെ വേണ്ട. മനസിന് കുളിര്‍മ്മയേകാന്‍ വളരെ മിനിമം രീതിയിലുള്ള ഇന്‍ഡോര്‍ പ്ലാന്റുകള്‍ ഇവിടെ സെറ്റ് ചെയ്യാവുന്നതാണ്. 

തൊഴില്‍ ചെയ്യുന്ന ഇടത്തെ പെയിന്റ് ഇളം നിറങ്ങളാക്കാം. പേസ്റ്റല്‍ കളറുകള്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

ജോലി ചെയ്യുന്ന ഇടത്ത് അത്യാവശ്യമായി വേണ്ട ഒന്നാണ് വെളിച്ചം. കണ്ണിന് ക്ഷീണം നല്‍ക്കുന്ന തരത്തിലുള്ള കടുത്ത ലൈറ്റിങ്ങ് ക്രമീകരണങ്ങള്‍ ഒഴിവാക്കാം

വിസ്താരമുള്ള ബാല്‍ക്കണിയാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ ജോലി ചെയ്യുന്നത് ഇവിടേക്ക് മാറ്റാം. വായു സഞ്ചാരമുള്ള ഇടത്ത് ജോലി ചെയ്യുന്നത് ഉണര്‍വ് നല്‍കുന്നു. വീടിന് മുറ്റത്തെ മരത്തിന്റെ തണലില്‍ വര്‍ക്ക് സ്പെയ്സ് സെറ്റ് ചെയ്യാവുന്നതാണ്

Content Highlights; Setting space for Work From Home