samantharuthprabhuoffl|Instagram
ആരോഗ്യകരമായ ഭക്ഷണ രീതികളോട് നടി സാമന്ത അക്കിനേനിക്കുള്ള താല്പര്യം ആരാധകര്‍ക്കെല്ലാം അറിയാം. ഈ ലോക്ഡൗണ്‍കാലത്ത് വീട്ടില്‍ തന്നെ ഒരു പച്ചക്കറി തോട്ടവും താരം വളര്‍ത്തിയിരുന്നു. കൃഷി രീതികളും വിളവെടുപ്പും ആരോഗ്യ ഭക്ഷണം പാകം ചെയ്യുന്നതിനുള്ള ടിപ്സും ആരാധകരുമായി പങ്കുവയ്ക്കാനും താരം മറന്നില്ല.
ഇപ്പോഴിതാ കൃഷിക്കായി വിത്തുകള്‍ എങ്ങനെ ഒരുക്കണമെന്ന നിര്‍ദേശങ്ങളുമായാണ് സാമന്ത എത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പുതുതായി പങ്കുവച്ച പോസ്റ്റിലാണ് വിത്തുകള്‍ വാങ്ങുമ്പോഴും സൂക്ഷിക്കുമ്പോഴും നടുമ്പോഴും എന്തൊക്കെ ചെയ്യണമെന്ന നിര്‍ദേശങ്ങള്‍ പങ്കുവയ്ക്കുന്നത്.
നല്ലവിത്തുകള്‍ എങ്ങനെ തിരിച്ചറിയാമെന്നാണ് ആദ്യത്തെ ടിപ്പ്. ആരോഗ്യമുള്ള വിത്തുകളല്ല എങ്കില്‍ ചെടികള്‍ നന്നായി വളരില്ല. അത്തരം വിത്തുകള്‍ സാധാരണയിലും ചെറുതും ഭാരം കുറഞ്ഞതുമായിരിക്കും. മാത്രമല്ല വെള്ളത്തില്‍ ഇട്ടാല്‍ താഴ്ന്നു പോകുകയുമില്ല. ചിലത് ഉണങ്ങി ചുരുണ്ടതുമായിരിക്കും. വിത്ത് വാങ്ങുന്നതിന് മുമ്പ് അതിന്റെ കവറിന് പുറത്തെ കാലാവധി നോക്കണം.
തുടര്‍ന്ന് ഇവ എങ്ങനെ നടണമെന്നുള്ള വിവരങ്ങളും സാമന്ത പങ്കുവയ്ക്കുന്നുണ്ട്.
- തണുപ്പുള്ള, ജലാംശമില്ലാത്ത സ്ഥലത്ത് വേണം വിത്തുകള്‍ സൂക്ഷിക്കാന്‍. വെയിലടിക്കാതെ നോക്കണം. നടുന്നതിന് മുമ്പ് രണ്ട് മൂന്ന് മണിക്കൂര്‍ വിത്തുകള്‍ കുതിര്‍ത്തശേഷം നടുന്നത് നല്ലതാണ്.
- നടുന്നതിന് മുമ്പ് മണ്ണ് നനച്ചു കൊടുക്കാം.വിത്ത് നട്ട ശേഷം വെള്ളം ഒഴിക്കുകയല്ല നനയ്ക്കുകയാണ് വേണ്ടത്. ഇല്ലെങ്കില്‍ വിത്ത് മണ്ണില്‍ താഴ്ന്നു പോകും. ഒരുപാട് വെള്ളമൊഴിക്കുന്നതും നല്ലതല്ല.
- വിത്തുകളെ മണ്ണില്‍ ആഴത്തില്‍ നടരുത്. ഇല്ലെങ്കില്‍ മുളവരാന്‍ തടസ്സമാകും. ഒന്നോ രണ്ടോ സെന്റീമീറ്റര്‍ ആഴത്തില്‍ മാത്രം വിത്ത് നടാം. വിത്ത് നട്ട ശേഷം മണ്ണ് ഉറപ്പിക്കരുത്. മേല്‍ മണ്ണ് കുറച്ച് ഇളകി കിടക്കണം.
- ചെറുതായി മുളകാണുന്നതുവരെ നനയ്ക്കണം. ഒരുപാട് വേണ്ട. മേല്‍മണ്ണ് മാത്രം നനഞ്ഞാല്‍ മതി.
- ട്രേയിലോ, നഴ്സറി ബാഗിലോ ആണ് നട്ടതെങ്കില്‍ മൂന്നോ നാലോ ഇല വന്നശേഷം സൂക്ഷിച്ച് ഇവ ഗാര്‍ഡനിലേക്ക് പറിച്ചു നടാം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..