സൽമാൻ ഖാൻ|photo:.instagram.com/beingsalmankhan/
ഭാഷാഭേദമന്യേ ജനപ്രിയനായ നടന്‍ സല്‍മാന്‍ ഖാനെ അങ്ങനെ വേണം വിശേഷിപ്പിക്കാന്‍. 20 വര്‍ഷത്തിലേറെയാണ് ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന അദ്ദേഹത്തിന് സമാനതകളില്ലാത്ത വലിയൊരു ആരാധകനിരയുണ്ട്. അദ്ദേഹത്തിന്റെ ബാന്ദ്രയിലെ വീട് അവിടുത്തെ പല വിനോദസഞ്ചാരകേന്ദ്രങ്ങളേക്കാള്‍ വലുതാണ്.
അതിമനോഹരമായ ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റിലാണ് സല്‍മാനും കുടുംബവും താമസിക്കുന്നത്. തികഞ്ഞൊരു ഫാമിലി മാനായാണ് സല്‍മാന്‍ അറിയപ്പെടുന്നത്. കുടുംബത്തോടൊപ്പം ചിലവഴിയ്ക്കുന്നത് തനിക്കേറ്റവും പ്രിയപ്പെട്ട കാര്യമാണെന്ന് അദ്ദേഹം തന്നെ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുള്ളതാണ്.
സ്‌കെച്ചിങ്ങ് ചെയ്യുന്നതില്‍ വളരെ താത്പര്യമുള്ള വ്യക്തിയാണ് അദ്ദേഹം. അതുപോലെ തന്നെ അദ്ദേഹത്തിന്റെ വീട്ടിലും മനോഹരമായ വാള്‍ ഹാങ്ങിങ്ങുകള്‍, പെയിന്റിങ്ങുകള്‍ അലങ്കാരമാക്കി വെച്ചിട്ടുണ്ട്. പല ഭാഗത്തും അദ്ദേഹത്തിന് താമസിക്കാന്‍ വീടുണ്ടെങ്കിലും മാതാപിതാക്കളുടെ അടുത്തു തന്നെ താമസിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്.
ഇപ്പോള്‍ ഈ ആഡംബര ഭവനത്തിന് 100 കോടിയോട് അടുത്ത് വില വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 40 വര്‍ഷത്തിലേറെയായി അദ്ദേഹത്തിന്റെ കുടുംബം അവിടെ താമസമാക്കിയിട്ട്. മാതാപിതാക്കള്‍ ഒന്നാം നിലയിലും അദ്ദേഹം താഴത്തെ നിലയിലുമാണ് താമസിക്കുന്നത്.
സല്‍മാന്‍ ചെറുപ്പമായിരുന്നപ്പോള്‍ തന്റെ സഹോദരങ്ങളായ അര്‍ബാസ് ഖാന്‍, സൊഹൈല്‍ ഖാന്‍, അല്‍വിറ ഖാന്‍ എന്നിവര്‍ക്കൊപ്പം ഒന്നാം നിലയിലാണ് താമസിച്ചിരുന്നത്. മിനിമലിസമാണ് വീടിനെ മനോഹരമാക്കുന്നത്.
ഇളം നിറങ്ങളും വെള്ളയുമാണ് വീടിന്റെ ചുമരുകളുടെ നിറം. വീട്ടിലെ ലൈറ്റുകളും എടുത്തുപറയേണ്ടവയാണ്. മുറിയുടെ ഭംഗിയെ കൃത്യമായി എടുത്തു കാണിക്കുന്ന വിധത്തിലാണ് അവ വീടിനുള്ളില്‍ ഉപയോഗിച്ചിരിക്കുന്നത്.
സല്‍മാന്റെ വീട്ടില്‍ കുടുംബാംഗങ്ങളോടൊപ്പം രണ്ടു അരുമനായ്ക്കളും കൂടിയുണ്ട്. വളര്‍ത്തുനായ്ക്കളായ മൗഗ്ലിയും സെയ്ന്റും സല്‍മാന്റെ ആരാധകര്‍ക്കും സുപരിചിതനാണ്. അദ്ദേഹത്തിന്റെ സാമൂഹികമാധ്യമങ്ങള്‍ പിന്‍തുടരുന്നവര്‍ക്ക് ഇവരെയും പലപ്പോഴും കാണാന്‍ കഴിയും. വീടിനോടും കുടുംബത്തോടുമുള്ള സ്‌നേഹം അദ്ദേഹം പങ്കുവെയ്ക്കുന്ന വീഡിയോകളില്‍ നിന്നും വ്യക്തമാകും.
Content Highlights: Salman Khan , galaxy apatments, mumbai,home,flats
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..