രൺവീറും ദീപികയും | Photos: instagram.com/ranveersingh/
ബോളിവുഡ് താരങ്ങളുടെ ആഡംബര ഭവനങ്ങളാൽ പ്രസിദ്ധമാണ് മുംബൈയിലെ ബാന്ദ്ര. ഇപ്പോഴിതാ ആ പട്ടികയിലേക്ക് ഒരു ബോളിവുഡ് താരദമ്പതികൾ കൂടി എത്തിയിരിക്കുകയാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ ദീപിക പദുക്കോണും രൺവീർ സിങ്ങും ബാന്ദ്രയിൽ ലാവിഷ് ഭവനം സ്വന്തമാക്കിയിരിക്കുന്നു എന്നാണ് പുതിയ വിശേഷം.
ബാന്ദ്രയിലെ സാഗർ റിഷാം എന്ന റെസിഡൻഷ്യൽ ടവറിലാണ് ഇരുവരും പുതിയ അപ്പാർട്മെന്റ് സ്വന്തമാക്കിയിരിക്കുന്നത്. 119 കോടി മുടക്കിയാണത്രേ താരങ്ങൾ അപ്പാർട്മെന്റ് വാങ്ങിയത്. 16,17,18,19 നിലകളിലായാണ് അപ്പാർട്മെന്റ് സ്ഥിതി ചെയ്യുന്നത്. 11,266 ചതുരശ്ര അടിയാണ് അപ്പാർട്മെന്റിനുള്ളത്. 1300 ചതുരശ്ര അടിയുള്ള വിശാലമായ ടെറസാണ് പ്രധാന പ്രത്യേകത.
തീർന്നില്ല രണ്ടു ഖാൻമാരുടെ വീടുകൾക്ക് സമീപത്താണ് രൺവീർ-ദീപിക ജോഡികളുടെ പുതിയ ഭവനം. നടൻ ഷാരൂഖ് ഖാന്റെ മന്നത്തിനും സൽമാൻ ഖാന്റെ ഗാലക്സി അപ്പാർട്മെന്റിനും ഇടയിലായാണ് ഇരുവരുടെയും കടലിന് അഭിമുഖമായുള്ള വീട് സ്ഥിതി ചെയ്യുന്നത്.
2021ൽ രൺവീറും ദീപികയും അലിബാഗിൽ ഒരു ആഡംബര ബംഗ്ലാവ് സ്വന്തമാക്കിയിരുന്നു. 22 കോടി മുടക്കിയാണ് ഇരുവരും അന്ന് ആ ഭവനം വാങ്ങിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..