വീടിനു നല്‍കാം മഴയില്‍ നിന്ന് സംരക്ഷണം, അഞ്ച് വഴികള്‍


2 min read
Read later
Print
Share

മഴക്കാലത്തും വീടിനെ ഭംഗിയായി സൂക്ഷിക്കാന്‍ ചിലവഴികളുണ്ട്.

Representative Image| Gettyimages.in

ഴക്കാലമെത്തി. വീടിന് ചോര്‍ച്ചയും ഭിത്തികളിലെ നനവും പായലുമെല്ലാം പലര്‍ക്കും തലവദനയാവാറുണ്ട്. എത്ര ഗ്യാരന്റി നല്‍കിയാലും മഴക്കാലമെത്തിയാല്‍ വീടിന് പുറത്തെ നിറം മങ്ങുന്നതും പതിവാണ്. വീടിന്റെ ബാല്‍ക്കണിയും സിറ്റ്ഔട്ടുമെല്ലാം മഴയെത്തുന്നതോടെ ആകെ നനഞ്ഞ് വീട്ടിലെ താമസക്കാര്‍ മറന്ന ഇടമാകും. ചിലപ്പോള്‍ തുണികള്‍ ഉണങ്ങാനും മറ്റുമുള്ള സ്ഥലമാക്കി മാറ്റും. ഔട്ട്‌ഡോര്‍ ഫര്‍ണിച്ചറുകളും മഴയെത്തിയാല്‍ നിറം മങ്ങി ഉപയോഗശൂന്യമാകാന്‍ ഇടയുണ്ട്. എന്നാല്‍ മഴക്കാലത്തും വീടിനെ ഭംഗിയായി സൂക്ഷിക്കാന്‍ ചിലവഴികളുണ്ട്.

1. മോയിസ്ചര്‍ അബ്‌സോര്‍ബേര്‍സ്

കൂടുതല്‍ മഴയുള്ള ഈര്‍പ്പം നിറഞ്ഞ കാലാവസ്ഥയില്‍ വീടിനുള്ളിലെ ഈര്‍പ്പം കുറയ്ക്കാന്‍ മോയിസ്ചര്‍ അബ്‌സോര്‍ബേര്‍സ് ഉപയോഗിക്കാം. മോയിസ്ചര്‍ അബ്‌സോര്‍ബിങ് ബാഗുകള്‍ ഓണ്‍ലൈനായി വാങ്ങാനാവും. അമിതമായി ഈര്‍പ്പമുള്ള മുറികളിലെ ഈര്‍പ്പം കുറയ്ക്കാനും ദുര്‍ഗന്ധമകറ്റാനും അവ വീടിനുള്ളില്‍ വയ്ക്കുന്നത് നല്ലതാണ്.

2. ഇന്‍ഡോര്‍ പ്ലാന്റ്‌സ്

വീടിന് പുറത്തെ പൂന്തോട്ടത്തിലും ചിടികളുടെ ഒപ്പവും കാട്ടുചെടികളും പുല്ലുമെല്ലാം വളര്‍ന്ന് കാടുപിടിക്കുന്നത് മഴക്കാലത്ത് പതിവാണ്. കുറച്ച് ചെടികളെ വീടിനുള്ളിലേക്ക് മാറ്റി വയ്ക്കാം. വീടിനുള്ളില്‍ പോസിറ്റീവ് എനര്‍ജി നിറയ്ക്കാനും ഓക്‌സിജന്‍ ലെവല്‍ ഉയരാനും ഇത് സഹായിക്കും.

3. ഗുണമേന്മ കൂടിയ ഔട്ട്‌ഡോര്‍ ഫര്‍ണിച്ചറുകള്‍

മുറ്റത്തെ ചെറിയ ഇരിപ്പിടങ്ങളും മേശകളും എല്ലാക്കാലത്തിനും യോജിച്ച ഗുണമേന്മ ഏറെയുള്ള വസ്തുക്കള്‍ക്കൊണ്ട് ഉണ്ടാക്കിയവയാണെങ്കില്‍ നന്നായിരിക്കും. ഇരുമ്പ് കൊണ്ടുള്ള ഫര്‍ണിച്ചറുകള്‍ അത്തരത്തിലുള്ളവയാണ്. തടികൊണ്ടുള്ളവയും മികച്ചതാണ്. ഇരുമ്പായാലും തടിയായാലും വാട്ടര്‍പ്രൂഫ് പോളിഷ് നല്‍കാന്‍ മറക്കേണ്ട.

4. എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ സാധനങ്ങള്‍

വീട് മനോഹരമാക്കാന്‍ എല്ലാക്കാലവസ്ഥയ്ക്കും അനുയോജ്യമായ ഫാബ്രിക്കില്‍ തീര്‍ത്ത റഗ്ഗുകള്‍, കര്‍ട്ടന്‍, കാര്‍പെറ്റ് എന്നിവ ഉപയോഗിക്കാം. നൈലോണ്‍, പോളിസ്റ്റര്‍ എന്നിവ ഈര്‍പ്പത്തെ തടയുകയും കൂടുതല്‍ കാലം ഈട് നില്‍ക്കുകയും ചെയ്യും.

5. ബാല്‍ക്കണിയ്ക്ക് നല്‍കാം ട്രാന്‍സ്പരന്റ് കവറിങ്

ബാല്‍ക്കണിയിലെ ഓപ്പണിങ്‌സ് ട്രാന്‍സ്പരന്റ് പി.വി.സി ബ്ലൈന്‍ഡ് കൊണ്ട് കവര്‍ ചെയ്യാം. വീടിനുള്ളിലേക്ക് ലഭിക്കുന്ന വെളിച്ചത്തിന് ഒരു കുറവും വരില്ലെന്ന് മാത്രമല്ല മഴക്കാലത്ത് വീടിനുള്ളിലേക്ക് വെള്ളം കടക്കുന്നത് തടയുകയും ചെയ്യും. പലനിറങ്ങളിലും ടെക്‌സചറുകളും ഉള്ള ബ്ലൈന്‍ഡുകളും ലഭിക്കും.

Content Highlights: Rainproof Ideas for your home and exteriors

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
,

2 min

ഇവിടെ ചരിത്രം ഉറങ്ങുന്നു; ‌‌കുട്ടിക്കാനത്തെ അമ്മച്ചിക്കൊട്ടാരം ജീർണാവസ്ഥയിൽ

Aug 28, 2022


Kareena Saif home

2 min

കരീന-സെയ്ഫ് ദമ്പതിമാരുടെ ബാന്ദ്രയിലെ വീട്, വില 103 കോടി രൂപ 

Sep 28, 2023


.

2 min

ആളുകളുടെ കാഴ്ചപ്പാട് മാറട്ടെ; ഡോള്‍ ഹൗസ് നിര്‍മ്മിച്ച് പോണ്‍ താരം

Jul 22, 2023

Most Commented