photo|Jampress
വീടുണ്ടാക്കുന്നതിനെക്കുറിച്ച് ഓരോത്തരുത്തര്‍ക്കും ഓരോ സങ്കല്‍പങ്ങളാണുളളത്. വീടിനെക്കുറിച്ച് വ്യത്യസ്തമായ ആഗ്രഹങ്ങള്‍ സൂക്ഷിക്കുന്നവരുണ്ടാകും. അത്തരത്തിലൊരാളുടെ വാര്‍ത്തയാണ് ഇപ്പോള്‍ ജനശ്രദ്ധ പിടിച്ചുപറ്റുന്നത്.
പഞ്ചാബിലെ കപൂര്‍ത്തല സ്വദേശിയായ കമല്‍ജിത് സിങ് വാഹിദിന് വര്‍ഷങ്ങളായുള്ള സ്വപ്‌നമായിരുന്നു സ്വന്തമായി ഒരു പ്രൈവറ്റ് വിമാനം വേണം എന്നത്. എന്നാല്‍ ആ ആഗ്രഹം നടത്തുക എളുപ്പമല്ലെന്ന് പിന്നീട് അദ്ദേഹം മനസിലാക്കി. തുടര്‍ന്ന് സ്വന്തം വീടു തന്നെ വിമാനത്തിന്റെ രൂപത്തിലേയ്ക്ക് മാറ്റിയിരിക്കുകയാണ് അദ്ദേഹം. 71 അടി നീളത്തില്‍ രണ്ടു വര്‍ഷമെടുത്താണ് അദ്ദേഹത്തിന്റെ വിമാനവീടിന്റെ പണി പൂര്‍ത്തിയാക്കിയത്.
വീട് വിമാനത്തിന്റെ രൂപത്തില്‍ നിര്‍മ്മിച്ചാലും വിമാനത്തിലിരിക്കുന്നത് പോലെയുള്ള അനുഭവം കിട്ടില്ലല്ലോ, അതിനാല്‍ 40 അടി ഉയരത്തിലുളള തൂണുകളിലാണ് വീട് ഉണ്ടാക്കിയിരിക്കുന്നത്. അതിനാല്‍ വീട്ടിലിരുന്ന് താഴേക്ക് നോക്കിയാല്‍ വിമാനത്തിനുള്ളിലെന്ന തോന്നലുണ്ടാക്കും. വീട്ടില്‍ ലിഫ്റ്റ് സംവിധാനമില്ല. പകരം മൂന്നു മടക്കുള്ള കോണിപ്പടികള്‍ കയറിവേണം മുകളിലെത്താന്‍. ലിവിങ് റൂം, അടുക്കള, രണ്ടു ബെഡ്‌റൂം,ബാത്ത്‌റൂം എന്നിവയാണ് വീട്ടിലുള്ളത്. വിമാനത്തിലെന്ന പോലെ തന്നെ ഒരു വശത്തായാണ് വീടിലേക്ക് കയറാനുള്ള വാതില്‍ നല്‍കിയിരിക്കുന്നത്.
പരിസരപ്രദേശങ്ങളില്‍ എവിടെ നിന്ന് നോക്കിയാലും തറയോട് ചേര്‍ന്ന് വിമാനം പറക്കുന്നത് പോലെയുള്ള തോന്നലാണ് ഈ വീട് കാണുന്നവര്‍ക്കുണ്ടാകുക.
വിമാനത്തിന്റെ ജനാലകളോട് സാമ്യമുള്ള രീതിയില്‍ തരത്തില്‍ ഭിത്തിയില്‍ ഉടനീളം ചെറു ജനാലകള്‍ സ്ഥാപിച്ചിട്ടുണ്ട്.
വീടിന്റെ പുറംഭിത്തി ചുവപ്പ്, വെള്ള എന്നീ നിറങ്ങളില്‍ പെയിന്റ് ചെയ്തിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ ലോഗോയുമായി സാമ്യം തോന്നുന്ന തരത്തിലാണ് കമല്‍ജിത്തിന്റെ പേരും വീട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
Content Highlights: punjab man,home,airplane,dream,construction
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..