ലിസബത്ത് രാജ്ഞിയുടെ കൊച്ചുമകന്‍  വിവാഹതിനായാല്‍ കെന്‍സിങ്ടണ്‍ കൊട്ടാരത്തിലായിരിക്കും പ്രതിശ്രുത വധുവിനോടൊപ്പം താമസിയ്ക്കുക എന്നായിരിക്കും സ്വഭാവികമായും എല്ലാവരും കരുതിയിരിക്കുക. എന്നാല്‍ ഹാരിയും കാമുകിയും അമേരിക്കന്‍ നടിയുമായ മേഗന്‍ മര്‍ക്കലും വിവാഹ ശേഷം താമസിയ്ക്കുക രണ്ട് കിടപ്പുമുറികള്‍ മാത്രമുള്ള നോട്ടിങ്ഹാം കോട്ടേജിലായിരിക്കും. 

കെങ്‌സിന്‍ടണ്‍ കൊട്ടാരത്തോട് അനുബന്ധിച്ച് തന്നെയാണ് ഈ കോട്ടേജുള്ളത്.  നോട്ട് കോട്ട് എന്ന ഓമനപ്പേരിലാണ് ഈ വീട് രാജകുടുംബത്തിനിടയില്‍ അറിയപ്പെടുന്നത്. രണ്ട് കിടപ്പുമുറികള്‍ക്ക് പുറമെ രണ്ട് അതിഥിമുറികളും, ഒരു ബാത്ത് റൂമും, ചെറിയൊരു ഗാര്‍ഡനുമാണ് കോട്ടേജിലുള്ളത്. 

1
Image credit: Daily mail 

സീലിങ്ങ് വളരെ താഴ്ന്ന നിലയിലാണ് കോട്ടേജിന്റെ രൂപകല്‍പ്പന, അതുകൊണ്ട് തന്നെ കോട്ടേജിലെ പല മുറികള്‍ക്കും വെറും ആറടി മാത്രമാണ് ഉയരം. 

കൊട്ടാരത്തിലെ ഏറ്റവും ചെറിയ കോട്ടേജുകളില്‍ ഒന്നായ ഇത് മുമ്പ് ഹാരി രാജകുമാരന്റെ ബാച്ച്‌ലര്‍ കോട്ടേജായിരുന്നു. എയര്‍കണ്ടീഷന്‍ ഉള്‍പ്പെടെയുള്ള ആഡംബര സൗകര്യങ്ങള്‍ നിലവില്‍ കൊട്ടാരത്തില്‍ ഇല്ലായെന്നാണ് റിപ്പോര്‍ട്ടുകള്‍.