രാജപദവികളെല്ലാം വിട്ടൊഴിഞ്ഞെങ്കിലും ഹാരിയുടെയും മേഗന്റെയും പിറകെയാണ് അവരുടെ ആരാധകര്‍. രാജപദവികളെല്ലാം ഒഴിവാക്കിയശേഷം യു.കെയില്‍ നിന്ന് കാനഡയിലേക്ക് ചേക്കേറാനൊരുങ്ങുകയാണ് ഇരുവരും. ഇതിന് മുന്നോടിയായി ഇരുവരും മകന്‍ ആര്‍ച്ചിക്കൊപ്പം ഇപ്പോള്‍ താമസിക്കുന്നത് അമേരിക്കയിലെ ലൊസ് ആഞ്ജലീസിലാണ്. പ്രശസ്ത ഹോളിവുഡ് നടന്‍ ടൈക്കൂണ്‍ ടെയ്‌ലര്‍ പെറിയുടെ ആഡംബര വില്ലയിലാണ് ഹാരി-മേഗന്‍ ദമ്പതികളുടെ താമസം.
ഈ ആഡംബര വില്ലയുടെ ചിത്രങ്ങളാണ് ടെയ്‌ലര്‍ പെറി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
55 വര്‍ഷം പഴക്കമുള്ളതാണ് ഈ ആഡംബര ഭവനം. ബെവേളി റിഡ്ജ് എസ്റ്റേറ്റിലെ കുന്നിന്‍ മുകളിലെ 22 ഏക്കറിലാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഈ വില്ല സ്ഥിതി ചെയ്യുന്നത്. ടസ്‌കന്‍ ശൈലിയിലാണ് വില്ലയുടെ നിര്‍മ്മാണം. 18 മില്ല്യണ്‍ യു.എസ്. ഡോളറാണ് ഈ ലക്ഷ്വറി വില്ലയുടെ വിലയെന്നാണ് കണക്കാക്കപ്പെടുന്നത്
ഈ വില്ലയുടെ വിശാലമായ ബാല്‍ക്കണിയിലിരുന്നാല്‍ അങ്ങകലെ നഗരത്തിന്റെ വിദൂര ദൃശ്യങ്ങളും കുന്നിന്റെ നല്ലൊരു ഭാഗവും കാണാനാകും.
ഡബിള്‍ ഹൈറ്റ് സീലിങ്ങ് വിന്‍ഡോകളോട് കൂടിയതാണ് ലിവിങ് റൂം. ഓപ്പണ്‍ ശൈലിയിലുള്ളതാണ് സീറ്റിങ് ഏരിയ. വിശാലമാണ് ഡൈനിങ് റൂം. ഇതിനോട് ചേര്‍ന്ന് മനോഹരമായ മ്യൂറലും ചുമരിലുണ്ട്.
ലക്ഷ്വറി സണ്‍ ബാത്ത് സൗകര്യമുള്ള വീട്ടില്‍ വെറ്റ് പില്ലറുകളോട് കൂടിയ ഗ്രീഷ്യന്‍ സ്പാ, ഹൈ സീലിങ്, മാര്‍ബിള്‍ ഐലന്‍ഡോടു കൂടിയ വിശാലമായ കിച്ചണ്‍, ചിക്ക് വൈറ്റ് ഗ്രേ നിറത്തിലുള്ള നഴ്‌സറി എന്നിവയും ഉണ്ട്.
മഹാഗണി മരത്തിന്റെ വാതിലുകള്‍, ഫയര്‍ പ്ലേസ്, ക്ലാസ് ശൈലിയിലുള്ള വലിയ ഡെസ്‌ക്ക്, ആം ചെയര്‍, എംബ്രോയിഡറി ചെയ്ത കാര്‍പ്പെറ്റ് എന്നിവ ഉള്‍പ്പെടുന്നതാണ് ഹോം ഓഫീസ് ആയി ഉപയോഗിക്കുന്ന ഏരിയ.
മേഗന്റെ പാചക വൈദഗ്ധ്യം പ്രകടിപ്പിക്കാനുള്ള സൗകര്യങ്ങളാണ് കിച്ചണില്‍ ഒരുക്കിയിട്ടുള്ളത്. ഡബിള്‍ ഓവനും ഹോബും ഉള്‍പ്പടെയുള്ളവ കിച്ചണിലെ മാര്‍ബിള്‍ ഐലന്‍ഡില്‍ സ്ഥാപിച്ചിട്ടുണ്ട്.
എട്ടു ബെഡ്‌റൂമുകളാണ് വില്ലയിലുള്ളത്. ഇതിനൊപ്പം ആധുനിക സൗകര്യങ്ങളോടു കൂടിയ 12 ബാത്ത്‌റൂമുകളുമുണ്ട്.
ഇപ്പോള്‍ ടെയ്‌ലറുടെ ഈ ആഡംബര ഭവനത്തില്‍ അതിഥികളായി താമസിക്കുകയാണ് ഹാരിയും മേഗനും. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ബുദ്ധിമുട്ടിലായവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യാനും മറ്റും ഇരുവരും രംഗത്തെത്തിയിരുന്നു. ഹാരിയും മേഗനും ടെയ്‌ലറുടെ അതിഥികളായി എത്തിയത് ഇരുവരുടെയും അടുത്ത സുഹൃത്തായ ഓപ്ര വിന്‍ഫ്രി വഴിയാണെന്നും പറയപ്പെടുന്നു.
Content Highlights: Prince Harry Meghan living in luxury mansion Los Angeles, Home