നുണക്കുഴിക്കവിളുകളുമായി ആരാധക ഹൃദയങ്ങൾ കീഴടക്കിയ സുന്ദരിയാണ് പ്രീതി സിന്റ. സിനിമകളിൽ സജീവമല്ലെങ്കിലും സമൂഹമാധ്യമത്തിലൂടെ ആരാധകരുമായി സംവദിക്കാൻ താരം ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ അടുക്കളത്തോട്ടത്തിൽ നിന്ന് പ്രീതി പങ്കുവച്ച വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്. 

അടുക്കളത്തോട്ടത്തിലെ കൃഷിയുടെ വീഡിയോ ആണ് പ്രീതി പോസ്റ്റ് ചെയ്തിരിക്കുന്നത്. അവനവന് ആവശ്യമുള്ള പച്ചക്കറി വീട്ടിൽ തന്നെ വിളയിക്കുക എന്നത് എത്ര മനോഹരമാണ് എന്നു പറഞ്ഞാണ് പ്രീതി വീഡിയോ പങ്കുവച്ചിരിക്കുന്നത്. അടുക്കളത്തോട്ടത്തിൽ സമയം ചിലവഴിക്കാനും പരിപാലിക്കാനും പഠിപ്പിച്ചതിനും പ്രചോദിപ്പിച്ചതിനും തന്റെ അമ്മയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും പ്രീതി കുറിക്കുന്നു. 

ഇപ്പോൾ ലോകത്തിന്റെ നിറുകയിലാണ് താനെന്നും ഇത്രത്തോളം മണ്ണിനോട് അടുത്തിരുന്നില്ലെന്നും പ്രീതി പറയുന്നു. വലിയ പാത്രങ്ങളിൽ വച്ച ചെടിയിൽ നിന്ന് കാപ്സിക്കം പറിച്ചെടുക്കുന്ന പ്രീതിയാണ് വീഡിയോയിലുള്ളത്. ഇപ്പോൾ തനിക്ക് സമ്പൂർണ അടുക്കളത്തോട്ടമുണ്ടെന്നും താനേറെ അതിനെ ഇഷ്ടപ്പെടുന്നുവെന്നും പ്രീതി. 

ലോക്ഡൗണ്‍ കാലത്തെ പാചക പരീക്ഷണങ്ങളുടെ ചിത്രങ്ങളും വർക്കൗട്ട് വീഡിയോകളുമൊക്കെ പ്രീതി ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്. 

Content Highlights: Preity Zinta shows off her kitchen garden