സ്വന്തമായൊരു വീട് എന്ന സ്വപ്നം തേടി നടക്കുന്നവര്‍ക്കിതു അനുകൂല കാലമാണെന്നു   റിപ്പോര്‍ട്ടുകള്‍..ഓരോ വിഷമ ഘട്ടങ്ങളിലും മാര്‍ക്കറ്റിനെ പരിപോഷിപ്പിക്കാനായി അതാതു മേഖലകള്‍  ഉപഭോകതാക്കള്‍ക്കായി ഒരുക്കിയിരിക്കുന്ന വിവിധ ഓഫറുകളും , ക്യാഷ് ഡിസ്‌കൗണ്ടുകളും തന്നെയാണ് ഇതിന്റെയും അടിസ്ഥാനം..ഒപ്പം നല്ല രീതിയില്‍ വില പേശാനുള്ള അവസരവും.

കേരളത്തിലും നിര്‍മ്മാണ മേഖല തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ഒട്ടനവധി ഓഫറുകള്‍ ഒരുക്കിയിട്ടുണ്ട്. പ്രതിമാസ വാടകയുടെ അടുത്ത് വരുന്ന തവണ വ്യവസ്ഥകളോടെ വാങ്ങാവുന്ന നിരവധി താമസ യോഗ്യമായ ഫ്ളാറ്റുകളും വില്ലകളും ഓഫറുകളോടെയും ഡിസ്‌കൗണ്ടുകളോടെയും ഇപ്പോള്‍ ലഭ്യമാണ് .ജോലിക്കായും ബിസിനസ് ആവശ്യങ്ങള്‍ക്കുമായി മറ്റു നഗരങ്ങളില്‍  വാടകക്ക് താമസിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന ഭവനങ്ങള്‍ ആണ് ഇതില്‍ പ്രധാനം. പ്രതിമാസ വാടകയുടെ അടുത്ത് വരുന്ന തവണ വ്യവസ്ഥകളോടെ വാങ്ങാവുന്ന നിരവധി താമസ യോഗ്യമായ ഫ്ളാറ്റുകളും വില്ലകളും ഓഫറുകളോടെ ഇപ്പോള്‍ വാങ്ങാം .

18  ലക്ഷം മുതല്‍ തുടങ്ങുന്ന ഫ്ളാറ്റുകളും 40  ലക്ഷം മുതല്‍ തുടങ്ങുന്ന വില്ലകളും  ഒരു സാധാരണക്കാരന്റെ കൈപ്പിടിയില്‍ ഒതുക്കാവുന്ന ഭവനങ്ങളാണ് .വിദേശത്തു നിന്ന് കേരളത്തിലേക്ക് ചേക്കേറുന്ന പ്രവാസികള്‍ക്കും സിറ്റി ലൈഫ് അനിവാര്യമായിരിക്കും.  മക്കളുടെ വിദ്യാഭ്യാസത്തിനും  , ജോലി സംബന്ധമായും , ബിസിനസ്  മേഖലയിലും ശ്രദ്ധ പതിപ്പിക്കുന്നതിനായി നഗര ഹൃദയത്തില്‍ സൗകര്യങ്ങളോടു കൂടിയ ഒരു വീട് പ്രവാസികളുടെയും  സ്വപ്നമാണ്. ഇവര്‍ക്കായി അത്യാധുനിക സൗകര്യങ്ങളോടെ 60 ലക്ഷം മുതല്‍ തുടങ്ങുന്ന ഫ്ളാറ്റുകള്‍ ഇപ്പോള്‍  ലഭ്യമാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക്

Visit : https://findhome.mathrubhumi.com/propertyfest2021/

Content Highlights: Online property fest 2021