കിടക്കയുടെ ഉയരം മുതല്‍ മുറിയിലെ വെളിച്ചം വരെ; പ്രായമായവരുടെ മുറിയൊരുക്കുമ്പോള്‍ ശ്രദ്ധിക്കാം


ക്രിസ്റ്റീന സാലി ജോസ്

മതിയായ പ്രകാശവും വായുസഞ്ചാരവും മുതിര്‍ന്നവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

പ്രതീകാത്മക ചിത്രം | വര: ബി. പ്രദീപ് കുമാർ


വീട് നിര്‍മിക്കുമ്പോഴുള്ള ഡിസൈനിങ് ആശയങ്ങള്‍ കാലം മാറുന്നതിനനുസരിച്ച് മാറിവരും. പ്രത്യേകിച്ച് മുതിര്‍ന്ന അംഗങ്ങളും ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവരും ഉണ്ടാകുമ്പോള്‍. ഒരു കുഞ്ഞു പിറക്കുമ്പോള്‍ തൊട്ടിലൊരുക്കി, 'ബേബി പ്രൂഫിങ്' നടത്തി വീടൊരുക്കുന്നതുപോലെത്തന്നെ പ്രധാനമാണ് മുതിര്‍ന്നവര്‍ക്കായും വീടുകളെ മാറ്റുന്നത്.

കിടപ്പുമുറികളൊരുക്കുമ്പോള്‍ ശ്രദ്ധിക്കാം

# കിടത്തം ശരിയാക്കാം, കിടക്കയും

കിടക്കയുടെ ഉയരം വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. തറയില്‍നിന്ന് മുകളിലേക്ക് 20 മുതല്‍ 23 ഇഞ്ച് വരെ ഉയരത്തിലായി കിടക്ക ക്രമീകരിക്കുന്നതാണ് പ്രായമായവര്‍ക്ക് അനുയോജ്യമായ ഉയരം. കട്ടിലില്‍ ഇരിക്കുമ്പോള്‍, രണ്ട് പാദവും തറയില്‍ എത്തുന്ന തരത്തിലാവണം. കിടക്കയ്ക്ക് ഇരുവശത്തുമായി ഗ്രാബ് ബാറുകളും ബെഡ് റെയിലുകളും പിടിപ്പിക്കുന്നത് അനായാസം കട്ടിലില്‍നിന്ന് എഴുന്നേല്‍ക്കാനും വീഴ്ചയെ തടയാനും സഹായിക്കും.

# വേണം, കാറ്റും വെളിച്ചവും

മതിയായ പ്രകാശവും വായുസഞ്ചാരവും മുതിര്‍ന്നവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. സാധാരണ ഉള്ളതിനെ അപേക്ഷിച്ച് 50 ശതമാനം അധികം വെളിച്ചം മുറിയിലുണ്ടാവണം. ഇത് മുതിര്‍ന്നവരെ ശല്യപ്പെടുത്താതിരിക്കാനും ശ്രദ്ധിക്കണം. വെളിച്ചം കുറയ്ക്കാവുന്ന തരത്തിലുള്ള എല്‍.ഇ.ഡി. ബള്‍ബുകള്‍ ഉപയോഗിക്കാം.

# വീഴാതെ ചേര്‍ത്തുപിടിക്കാം

തെന്നിവീണുണ്ടാകുന്ന അപകടങ്ങളാണ് മറ്റൊരു വെല്ലുവിളി. തറയിലെ ചവിട്ടിമുതല്‍ അലസമായി ഘടിപ്പിച്ചിരിക്കുന്ന കേബിളുകള്‍വരെ അപകടം വിളിച്ചുവരുത്തും. തെന്നിവീഴാത്ത പ്രതലമുള്ള ടൈലുകള്‍ തിരഞ്ഞെടുക്കുക. കട്ടിലിലെ വിരിപ്പുകളുംമറ്റും നിലത്തേക്ക് താഴ്ന്നുകിടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതില്‍ ചവിട്ടിയും അപകടം സംഭവിക്കാം. മുറിക്ക് ഇടുങ്ങിയ വാതിലുകളുപേക്ഷിച്ച് വീതികൂട്ടി പണിയുക. മുറിക്കുള്ളില്‍ അനാവശ്യമായ വീട്ടുപകരണങ്ങളും ഒഴിവാക്കാം.

# ഹൈടെക് സുരക്ഷ

• പുകസൂചിക

വീട്ടില്‍ തീയോ പുകയോ ഉയരാന്‍ തുടങ്ങിയാല്‍ ഉടനടി അപായസൂചന നല്‍കുന്ന അലാറങ്ങളായ സ്‌മോക് ഡിറ്റക്ടറുകളുടെ സഹായം തേടാം. മുതിര്‍ന്നവര്‍ക്കായി ശബ്ദം കൂടുതലുള്ളതരംവേണം ഘടിപ്പിക്കാന്‍.

ശ്രവണ, കാഴ്ച വൈകല്യമുള്ളവര്‍ക്കുവേണ്ടി വൈബ്രേഷനും മിന്നിത്തിളങ്ങുന്ന ലൈറ്റുകളും (സ്‌ട്രോബ് ലൈറ്റുകള്‍) ഉള്ള അലാറങ്ങളുമുണ്ട്.

• സ്മാര്‍ട്ട് പ്ലഗ്

ഒരൊറ്റ വിരലനക്കത്തില്‍ വീട്ടിലെയും മുറിയിലെയും വൈദ്യുത ഉപകരണങ്ങളെ നിയന്ത്രിക്കാന്‍ സ്മാര്‍ട്ട് പ്ലഗ് സഹായിക്കും.

ഇന്റര്‍നെറ്റിനോട് ബന്ധിപ്പിച്ച് ലൈറ്റുകളണയ്ക്കാനും എ.സി., ടി.വി. തുടങ്ങി ഒട്ടേറെ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും ഇവ ഉപകരിക്കും. ഉദാ: അലക്‌സ, ആപ്പിള്‍ സിരി, ഗൂഗിള്‍ അസിസ്റ്റന്റ്.

• സ്മാര്‍ട്ട് ലൈറ്റുകള്‍

ആളുകളുടെ ചലനം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന തരത്തിലുള്ള സ്മാര്‍ട്ട് ലൈറ്റുകളും വിപണിയില്‍ ലഭ്യമാണ്. ആരെങ്കിലും കിടക്കയില്‍നിന്ന് ഇറങ്ങിയാല്‍ ഉടന്‍തന്നെ ഇത്തരം മോഷന്‍ സെന്‍സര്‍ലൈറ്റുകള്‍ പ്രവര്‍ത്തിക്കും. മുറിയിലെ തടസ്സങ്ങളെ പ്രത്യേകം പ്രകാശിപ്പിച്ച് കാണിച്ചുതരുകയുംചെയ്യും.

Content Highlights: geriatric care, nithyaharitham, home designing tips for elderly people, myhome


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Premium

06:55

കുത്ത് കിട്ടും, ന്നാലും എനിക്കിഷ്ടാ; തേനീച്ച വളർത്താൻ വയസ്സൊക്കെ നോക്കണോ? | The Youngest beekeeper@6

Feb 2, 2023


Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023


jenna gestetner

1 min

ആകെ കഴിയ്ക്കാവുന്നത് 9 ഭക്ഷണം; അത്യപൂര്‍വ രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് യുവതി

Feb 1, 2023

Most Commented