ന്യൂഡല്‍ഹി:  ഇന്ത്യയിലെ ഏറ്റവും വലിയ വനിതാ സംരഭകയായ നിത അംബാനി ഇനി ഗൗരി ഖാന്റെ കസ്റ്റമറായിരിക്കും. ഷാരൂഖ് ഖാന്റെ ഭാര്യ എന്നതിനപ്പുറം ഗൗരിയ്ക്ക് മറ്റൊരു വിശേഷണം കൂടിയുണ്ട് സെലിബ്രിറ്റി ഇന്റീരിയര്‍ ഡിസൈനര്‍. കരണ്‍ ജോഹറിന്റെ കുട്ടികളുടെ നഴ്‌സറിയുടെ ഇന്റീരിയര്‍ ചെയ്തത് ഗൗരിയാണ്. 

മുംബൈയില്‍ ഗൗരി ഒരു ഇന്റീരിയര്‍ ഷോറൂം തുടങ്ങിയിട്ടുണ്ട്. ഈ ഷോറൂമിലേക്ക് കഴിഞ്ഞ ദിവസം ഒരു അതിഥിയെത്തി നിത അംബാനി. തിങ്കളാഴ്ച വൈകുന്നേരം നിത ചിലവഴിച്ചത് ഗൗരിയുടെ ഇന്റീരിയര്‍ വര്‍ക്കുകള്‍ ആസ്വദിക്കാനാണ്.  നിത എത്തിയ സന്തോഷം ഗൗരി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി പുറത്തുവിടുകയായിരുന്നു.

നിത അംബാനിയെ സ്വീകരിച്ചത് ഷാരുഖ് ഖാനും മകന്‍ അബ്രാമും ചേര്‍ന്നാണ്. 

 

Thank you for spending the evening at #gaurikhandesigns . Was a pleasure having u over at the store ...

A post shared by Gauri Khan (@gaurikhan) on

 

Coffee and conversations at the #GKD store... Was great catching up with you, Nita!

A post shared by Gauri Khan (@gaurikhan) on

Courtesy - Instagram