വിന്റേജ് ഷേഡുകള്‍, കളര്‍ഫുള്‍ അടുക്കളകള്‍, വലിയ ജനാലകള്‍... വീടുകളിലെ പുതിയ ട്രെന്‍ഡുകള്‍ ആരെയും അതിശയിപ്പിക്കും. രൂപത്തിലും ഭാവത്തിലും വ്യത്യസ്തത വരുത്തി വീടുകളും ന്യൂജറനേഷനാവുകയാണ്. പുത്തന്‍ വീടുകള്‍ പണിയിമ്പോള്‍ ഇനി ഇവ പരീക്ഷിക്കാം...

ഹൈബ്രിഡ് ഫ്‌ളോറിങ്

ലാമിനേറ്റ് ഫ്‌ളോറിങിന്റെയും വിനൈല്‍ ഫ്‌ളോറിങിന്റെയും ഒന്നിച്ചുള്ള രീപമാണ് ഇത്. ഫ്‌ളോറിങ് ലെവല്‍ ഒരു പോലെ ആയിരിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. മാത്രമല്ല ക്ലീനിങും എളുപ്പമാണ്. ഇവയുടെ സര്‍ഫസ് ടെക്‌സ്ച്ചറുകള്‍ ഉള്ളവയാവും. കണ്ടാല്‍ തടികൊണ്ടുള്ള ഫ്‌ളോറിങ് പോലെ നല്ല ലുക്കും നല്‍കും. 

കളര്‍ഫുള്‍ കിച്ചണ്‍

കറകളും പാടുകളുമൊന്നും അറിയാത്ത നിറങ്ങളായിരുന്നു ഇത്രകാലം കിച്ചണില്‍, പിന്നെ അത് വെള്ള നിറമായി. ഇപ്പോള്‍ പുതിയ ട്രെന്‍ഡ് നീലയും പച്ചയും മഞ്ഞയുമൊക്കെയാണ്. അടുക്കള ഭിത്തികളും നിറമണിയട്ടേ.. ഒപ്പം ബുക്ക് ഷെല്‍ഫും, ചെടികളും, ചിത്രങ്ങളുമൊക്കെ അടുക്കളയിലും സ്ഥാനം പിടിക്കുന്നു. ഓപ്പണ്‍ കിച്ചണില്‍ തന്നെ ചെറിയ ഡൈനിങ്  പാര്‍ട്ടി നടത്താനുള്ള സ്ഥലവും ഒരുക്കുന്നത് ഇപ്പോള്‍ ട്രെന്‍ഡാണ്. 

home

കാനൊപി ബെഡുകള്‍

മേല്‍മൂടിയുള്ള ബെഡുകള്‍ ഓൾഡ് ഫാഷനല്ല, ന്യൂവാണ്. വലിയ നിറമില്ലാത്ത ഫാബ്രിക്കുകള്‍ക്ക് പകരം, സോഫ്റ്റ് ആന്‍ഡ് സില്‍ക്കി മെറ്റീരിയലുകള്‍ കിടക്കകള്‍ കയ്യടക്കി കഴിഞ്ഞു. 

കേര്‍വി ഫര്‍ണിച്ചറുകള്‍

വട്ടത്തിലും വളഞ്ഞ രൂപത്തിലുമുള്ള ഫര്‍ണിച്ചറുകള്‍ വീടുകളില്‍ അധികം സ്ഥാനം പിടിച്ചിരുന്നില്ല. ഇപ്പോള്‍ കേര്‍വി സോഫകള്‍, റൗണ്ട് കോഫീ ടേബിള്‍സ്, കര്‍വി നൈറ്റ് സ്റ്റാന്‍ഡ്‌സ്... ഇവയൊക്കെയാണ് താരങ്ങള്‍. അരിക് കൂര്‍ത്ത ചതുരത്തിലുള്ള വീട്ടുസാമാനങ്ങളോട് ഇനി ഗുഡ്‌ബൈ പറയാം.

വിന്റേജ് ലുക്ക് 

പഴയ ഡിസൈനുകള്‍ പുതുമയോടെ അവതരിപ്പിക്കുന്നതാണ് ന്യൂ ട്രെന്‍ഡ്. ഡൈനിങ് ഹാളിന്റെ ഒരു വാള്‍ നല്ല കളര്‍ഫുള്‍ വാള്‍പേപ്പറോ പെയിന്റോ നല്‍കുക, വുഡന്‍ ചെയറുകള്‍, റസ്റ്റിക് ടേബിള്‍ എന്നിവയും ഇടാം, പഴയ തൂക്ക് വിളക്ക്  ലിവിങ് റൂമില്‍ ഒരുക്കുക.. അങ്ങനെ

home

ഫുള്‍ലെങ്ത് വിന്‍ഡോസ് 

നീളത്തില്‍ വേര്‍തിരിവുകളില്ലാത്ത ജനാലകളാണ് മറ്റൊരു ട്രെന്‍ഡ്. ഇടയില്‍ അഴികളും ഇല്ല എന്നതാണ് പ്രത്യേകത. നന്നായി വെളിച്ചം കടക്കുന്ന ഗ്ലാസുകള്‍ ഇപ്പോഴും ആളുകള്‍ക്ക് പ്രിയങ്കരമാണ്.

Content Highlights: New home trends