വീടുകള്‍ക്ക് മാറ്റത്തിന്റെ കാലമാണ്. മിനിമലിസം, ഓപ്പണ്‍ കണ്‍സെപ്റ്റ്... ഇങ്ങനെ പുതിയ ട്രെന്‍ഡുകള്‍ ധാരാളമുണ്ട്.
1. വീടുകളുടെ ചുറ്റും സ്ഥലം കുറവായതിനാല്‍ പണ്ടത്തെ വീടുകള്‍പോലെ പച്ചപ്പും ഹരിതാഭയ്ക്കുമൊന്നും ഇടമില്ലല്ലോ. അതുകൊണ്ട് ഈ പച്ചപ്പെല്ലാം ഇപ്പോള്‍ വീടിനുള്ളിലാണ്. ഗ്രീന്വാളുകള്, ചെടികള്‍, നടുമുറ്റത്ത് ചെറിയ പൂന്തോട്ടം ഇവയൊക്കെയാണ് പകരം വന്നത്. ലിവിങിലും ഡൈനിങിലുമൊക്കെ ഗ്രീന്വാളുകള്, ചെറിയ കോര്‍ട്ട് യാര്‍ഡ് ഒരുക്കി അതില്‍ ചെടികള്‍ നടുക.. ഇതൊക്കെയാണ് മാറ്റങ്ങള്‍
2. വീടിനുള്ളില്‍ ഓപ്പണ്സ്പേസുകള്ക്ക് കൂടുതല്‍ പ്രാധാന്യം. ഓരോ വാതില്‍ കടന്ന് പോകുന്നതിന് പകരം ഓപ്പണ്‍ ലിവിങ്, അടുത്ത് തന്നെ ഡൈനിങ്, പിന്നെ കിച്ചണ്‍... ഇത്തരത്തിലാണ് വീടുകള്‍ നിര്‍മിക്കുന്നത്.
3. ആളുകള്‍ക്ക് ചെറിയ പ്ലോട്ടുകളില്‍ വീട് വയ്ക്കുന്ന ട്രെന്‍ഡ് വ്യാപകമാകുന്നു. മിനിമലിസ്റ്റിക് കണ്സപ്റ്റിനോടാണ് ആളുകള്‍ക്ക് പ്രിയം.
4. ഫര്ണിച്ചറുകളെവല്ലാം കസ്റ്റ്മൈസ്ഡായിത്തുടങ്ങി. വീടുകള്‍ക്ക് യോജിക്കുന്നവ വീട് പണിയുന്നതിനൊപ്പം പണിയിക്കുന്ന രീതിയാണ് ഇപ്പോള്‍. ഇംപോര്‍ട്ടഡ് ഫര്‍ണിച്ചറുകള്‍ക്കും ആവശ്യക്കാര്‍ ഏറെയുണ്ട്.
5. ഇക്സ്റ്റീരിയര് ഫിനിഷില്‍ ക്ലാഡിങ്, പെയിന്റിങ്, സിമന്റ് ഫിനിഷ് ഒക്കെ ഒഴിവാക്കി ഭിത്തിയെ അങ്ങനെ തന്നെ നിലനിര്‍ത്തുന്ന ട്രെന്‍ഡ് ഉണ്ട് ഇപ്പോള്‍. ഇഷ്ടികയെ അങ്ങനെ തന്നെ നിലനിര്‍ത്തി പുറമെ വാര്‍ണിഷ് അടിക്കുന്ന രീതിയാണിത്. കോണ്‍ക്രീറ്റിനെ എക്സ്പോസ് ചെയ്യുന്നതും പുതിയ രീതിയാണ്. കോണ്‍ക്രീറ്റിന് പുറത്ത് ക്ലിയര്‍കോട്ട് അടിച്ച് അല്പം തിളക്കം നല്‍കും.
6. നാല് വാളുകളും ഫിനിഷ് ചെയ്ത് സീലിങ് മാത്രം റസ്റ്റിക്ക് ലുക്ക് നല്‍കുന്നതും ഇപ്പോള്‍ ട്രെന്‍ഡിങാണ്.
7. തടിയുടെ ഉപയോഗം കുറഞ്ഞു. പകരം സ്റ്റീല്‍ ഉപയോഗമാണ് കൂടുതല്‍. പില്ലറുകള്‍, വിന്‍ഡോസ്, വാതില്‍ ഇവയിലൊക്കെ സ്റ്റീല്‍ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. അലുമിനിയം പൗഡര്‍കോട്ടഡ് വിന്‍ഡോസ് ഒക്കെ ആളുകള്‍ ഉപയോഗിക്കുന്നു. തടിയേക്കാള്‍ ചെലവും കുറവാണ് ഇവയ്ക്ക്.
8. വലിയ വീടുകളിലെല്ലാം ഒരു ഫാമിലി ലിവിങ് റൂം കൂടി വന്നുതുടങ്ങി. ഒരു ഫോര്‍മല്‍ ലിവിങും ഒരു ഇന്‍ഫോര്‍മല്‍ ലിവിങും. ബീന്‍ ബാഗുകളൊക്കെ ഇപ്പോള്‍ വീടിനകത്തളങ്ങളിലും എത്തിത്തുടങ്ങി.
9. കണ്‍സീല്‍ഡ് ബാത്ത്റൂമുകളാണ് ട്രെന്‍ഡ്. ടാങ്കുകള്‍, പൈപ്പിങ് എല്ലാം ഭിത്തികള്‍ക്ക് ഉള്ളിലാണ് ഇപ്പോള്‍. ബാത്ത്റൂമുകളും ഓട്ടോമേഷന്‍ സാന്നിദ്ധ്യം വന്നു തുടങ്ങി. ആളുകളുടെ സാന്നിദ്ധ്യം അറിഞ്ഞ് ഓട്ടോമാറ്റിക്കായി വെള്ളം വരുന്ന പൈപ്പുകളും ഷവറുമൊക്കെ ട്രെന്‍ഡ് ആകുന്നു. ഡ്രൈ, വെറ്റ് ഏരിയകള്‍ ഇപ്പോള്‍ പുതിയ ബാത്ത്റൂമുകളുടെയെല്ലാം ഭാഗമാണ്.
കടപ്പാട്: മുജീബ് റഹ്മാന്, ആര്‍കിടെകറ്റ്, ഗോപിനാഥ്, ആര്‍ക്കിടെക്റ്റ്
ബിന്‍ഡിങ് ഇന്‍ഡസ്ട്രി റിസേര്‍ച്ച് ഡെവലപ്പ്മെന്റ്(B.I.R.D), കോഴിക്കോട്
വീട് നിര്‍മ്മാണത്തിലെ പുത്തന്‍ ട്രെന്ഡുകളറിയാന് ഗൃഹലക്ഷ്മി വാങ്ങാം
Content Highlights: new home design trends