നേഹ ധൂപിയയും കുടുംബവും | Photo: instagram.com/nehadhupia/
2018 മേയ് 10-ന് ആയിരുന്നു ബോളിവുഡ് താരം നേഹ ധൂപിയയുടെയും സുഹൃത്തായിരുന്ന അംഗദ് ബേദിയുടെയും വിവാഹം. ഇരുവര്‍ക്കും രണ്ട് കുട്ടികളാണ് ഉള്ളത്.
മുംബൈയിലാണ് നേഹയുടെയും അംഗദ് ബേദിയുടെയും വീട് സ്ഥിതി ചെയ്യുന്നത്. വളരെ ലളിതമായ ഇന്റീരിയര്‍ ഡിസൈന്‍ ആണ് വീടിന് നല്‍കിയിരിക്കുന്നത്. കടുംനിറങ്ങള്‍ ഒഴിവാക്കി ഇളം നിറങ്ങളാണ് വീടിന്റെ അകത്തളങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.
വീടിനുള്ളിലെ ഇരുവരുടെയും പ്രിയപ്പെട്ട ഇടം ലിവിങ് ഏരിയയാണ്. ഇരുവരും ഒഴിവ് സമയം ചെലവഴിക്കുന്നതും വിനോദകാര്യങ്ങള്‍ക്കായി തിരഞ്ഞെടുക്കുന്നതും ലിവിങ് ഏരിയയാണ്. ഇവിടെ നല്‍കിയിരിക്കുന്ന സെറ്റിയും ബാക്കി ഇരിപ്പിടങ്ങളുമാണ് ലിവിങ് ഏരിയയെ വേറിട്ട് നിര്‍ത്തുന്നത്. ലിവിങ് ഏരിയയില്‍ തന്നെ സെറ്റി കൂടാതെ ഇതേ ഫോര്‍മാറ്റില്‍ തന്നെ ഒരുക്കിയിരിക്കുന്ന മറ്റൊരു ഇരിപ്പടം കൂടിയുണ്ട്. ഇത് കൂടാതെ, ലിവിങ് റൂമില്‍ ജനാലയുടെ അടുത്തായി ഇരിക്കാന്‍ മറ്റൊരു സൗകര്യവും ഒരുക്കിയിരിക്കുന്നു.
വീടിന്റെ അകത്ത് സൂര്യപ്രകാശം നേരിട്ട് എത്തുന്നവിധത്തില്‍ വിശാലമായ ജനലുകളാണ് മുറികള്‍ക്ക് നല്‍കിയിരിക്കുന്നത്. ഇവയ്ക്ക് ഇളം നിറങ്ങളിലുള്ള കര്‍ട്ടനുകള്‍ കൊടുത്തിരിക്കുന്നു. ഇത് വീടിനുള്ളില്‍ എപ്പോഴും പോസിറ്റീവ് എനര്‍ജി നിറയ്ക്കുന്നു.
വളരെ ലളിതമായ പെയിന്റിങ്ങുകളും ഫളവര്‍വേസുമൊക്കെ ലിവിങ് ഏരിയയില്‍ സ്ഥാപിച്ചിട്ടുണ്ട്.
ഇതേ തീം തന്നെയാണ് വീടിന്റെ ബാക്കി ഇടങ്ങളിലെല്ലാം പിന്തുടരുന്നത്. ഡൈനിങ് ഏരിയയിലും കിച്ചനിലുമെല്ലാം ഇളം നിറങ്ങളാണ് ചുവരുകള്‍ക്ക് നല്‍കിയിരിക്കുന്നത്. തടിയില്‍ നിര്‍മിച്ച ടേബിളാണ് ഡൈനിങ് ഏരിയയിലെ മുഖ്യ ആകര്‍ഷണം.
കിഡ്‌സ് ബെഡ്‌റൂമാണ് വീട്ടിലെ പ്രധാന ആകര്‍ഷണകേന്ദ്രം. ചിത്രങ്ങളും കളിപ്പാട്ടങ്ങളും വാള്‍ ആര്‍ട്ടുകളും കൊണ്ട് മനോഹരമായി കിഡ്‌സ് റൂം ഡിസൈന്‍ ചെയ്തിരിക്കുന്നു. പക്ഷേ, ഇളം നിറങ്ങള്‍ക്കൊണ്ടും ലളിതമായ ഡിസൈന്‍ കൊണ്ടും ഈ ഏരിയ വേറിട്ട് നില്‍ക്കുന്നു. മകനും മകള്‍ക്കും കിടക്കാനും കളിക്കാനുമുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. മറ്റ് മുറികളിലേത് പോലെ ഇളം നിറങ്ങളിലുള്ള വാര്‍ഡ്രോബുകളും ഫര്‍ണിച്ചറുകളുമാണ് ഇവിടെയും കൊടുത്തിരിക്കുന്നത്.
Content Highlights: neha dhupia, angad bedi, myhome, celebrity home, mumbai home
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..