• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • MyHome
More
Hero Hero
  • Your Home
  • News
  • Home Plans
  • Budget Homes
  • Vaasthu
  • Interior
  • Landscaping
  • Cine Home
  • Tips
  • Findhome.com
  • Photos
  • Videos

'വെള്ളമിറങ്ങിയ വീട്ടിലേക്ക് ആദ്യമായി തിരിച്ചുപോകുമ്പോള്‍ കുട്ടികളെ കൊണ്ടുപോകരുത്'

Aug 13, 2019, 08:02 PM IST
A A A

ഈ സാഹചര്യത്തിലാണ് ഐക്യരാഷ്ട്രസഭ ദുരന്തലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി കഴിഞ്ഞ പ്രളയക്കാലത്ത് എഴുതിയ ഫേസ്ബുക് കുറിപ്പ് പ്രസക്തമാകുന്നത്. വെള്ളംകയറിയ വീടുകളിലേക്ക് തിരികെ പോകുംമുമ്പ് ശ്രദ്ധിച്ചിരിക്കേണ്ട പ്രായോഗിക നിര്‍ദേശങ്ങളാണ് കുറിപ്പിലുള്ളത്.

flood
X


ശക്തമായ മഴയില്‍ വെള്ളം കയറിയ കാസര്‍കോട് ചാത്തമത്തെ വീടുകളിലൊന്ന്. ഫോട്ടോ: രാമനാഥ് പൈ

കേരളക്കരയെ കണ്ണീരിലാഴ്ത്തി മറ്റൊരു പ്രളയക്കാലം കൂടി കടന്നുവന്നിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം തെക്കന്‍ ജില്ലകളെയാണ് പ്രളയം കൂടുതല്‍ ബാധിച്ചതെങ്കില്‍ ഇക്കുറി വയനാട്, മലപ്പുറം, കണ്ണൂര്‍ തുടങ്ങിയ വടക്കന്‍ ജില്ലകളിലാണ് പ്രളയക്കെടുതികളിലേറെയും. മഴയ്ക്ക് ഒരല്‍പം ശമനം വന്നതോടെ വെള്ളം കയറിയ വീടുകളിലേക്ക് ക്യാമ്പുകളില്‍ നിന്നു പലരും തിരികെപ്പോയി തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഉടന്‍ വെള്ളപ്പൊക്കം വരികയില്ല എന്നുറപ്പു വരുത്തിയതിനുശേഷം മാത്രമേ വീട്ടിലേക്കു തിരികേ പോകാവൂ. ഈ സാഹചര്യത്തിലാണ് ഐക്യരാഷ്ട്രസഭ ദുരന്തലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി കഴിഞ്ഞ പ്രളയക്കാലത്ത് എഴുതിയ ഫെയ്സ്ബുക്ക് കുറിപ്പ് പ്രസക്തമാകുന്നത്. വെള്ളംകയറിയ വീടുകളിലേക്ക് തിരികെ പോകുംമുമ്പ് ശ്രദ്ധിച്ചിരിക്കേണ്ട പ്രായോഗിക നിര്‍ദേശങ്ങളാണ് കുറിപ്പിലുള്ളത്.

ഫെയ്​സ്ബുക്ക് കുറിപ്പിലേക്ക്...

മഴയുടെ ശക്തി കുറഞ്ഞതോടെ പ്രളയം മൂലമോ പ്രളയ ഭീതി മൂലമോ വീട് വിട്ട് പോയവര്‍ വീട്ടിലേക്ക് മടങ്ങി തുടങ്ങി. വെള്ളം ശരിക്കിറങ്ങി, ഇനി ഉടന്‍ വേറെ വെള്ളപ്പൊക്കം വരുന്നില്ല എന്നുറപ്പു വരുത്തിയതിന് ശേഷം വീട്ടിലേക്ക് പോവുക എന്നതാണ് ഏറ്റവും ശരിയായ കാര്യം. പക്ഷെ കൂടുതല്‍ പേരും ആ ഉപദേശം സ്വീകരിക്കാന്‍ വഴിയില്ല, വെള്ളമിറങ്ങുന്നതോടെ തന്നെ ഉപേക്ഷിച്ചു വന്ന വീട്ടിലേക്ക് തിരിച്ചെത്താനുള്ള തിരക്കായിരിക്കും എല്ലാവര്‍ക്കും. ആളുകള്‍ നമ്മള്‍ നിര്‍ബന്ധിച്ചാലും ഇല്ലെങ്കിലും വേഗത്തില്‍ വീട്ടിലേക്ക് മടങ്ങും. അതുകൊണ്ടു അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ കുറച്ചു പ്രായോഗിക നിര്‍ദേശങ്ങള്‍ തരാം.

* ഒറ്റക്ക് വീട്ടിലേക്ക് മടങ്ങരുത് , മുതിര്‍ന്നവര്‍ രണ്ടോ അതിലധികമോ പേര്‍ ഒരുമിച്ചു പോകണം, കാരണം എന്തെങ്കിലും കുഴപ്പം ഉണ്ടായാല്‍ പരസ്പരം സഹായിക്കാന്‍ പറ്റുമല്ലോ (സ്വന്തം വീടിന്റെ നാശം കണ്ടു ഹൃദയ സ്തംഭനം വരെ ഉണ്ടാക്കുന്നവര്‍ ഉണ്ട്)

* ആദ്യമായി വീട്ടിലേക്ക് തിരിച്ചു പോകുമ്പോള്‍ കുട്ടികളെ കൊണ്ടുപോകരുത്. എന്താണ് അവിടെ കാണാന്‍ പോകുന്നതെന്നോ എന്തൊക്കെ അപകടങ്ങള്‍ ഉണ്ടെന്നോ പറയാന്‍ പറ്റില്ല, കുട്ടികള്‍ക്ക് അപകടം ഉണ്ടായില്ലെങ്കിലും മാനസികമായ ഷോക്ക് ഉണ്ടാകും. ഒഴിവാക്കണം.

* ഒരു കാരണവശാലും രാത്രിയില്‍ തിരിച്ചു വീട്ടിലേക്ക് ചെല്ലരുത്. വീടിനകത്ത് പാമ്പു മുതല്‍ ഗ്യാസ് ലീക്ക് വരെ ഉണ്ടാകും. രാത്രി കയറി ചെല്ലുന്നത് അപായമാണ്.

* വീട്ടിലേക്കുള്ള വഴിയിലും വീടിന്റെ മുറ്റത്തുമെല്ലാം മുഴുവന്‍ ഒരടിയോളം കനത്തില്‍ ചെളി ആയിരിക്കാനാണ് സാധ്യത. ഗേറ്റ് ഉണ്ടെങ്കില്‍ തുറക്കാന്‍ പ്രയാസപ്പെടും.

* മതിലിന്റെ നിര്‍മ്മാണം മിക്കവാറും നല്ല ബലത്തില്‍ അല്ല. അതുകൊണ്ടു തന്നെ ഗേറ്റ് ശക്തമായി തള്ളി തുറക്കുന്നത് അപകടം ഉണ്ടാക്കും. അത് സൂക്ഷിക്കണം.

* റോഡിലോ മുറ്റത്തോ ചെളിയില്‍ തെന്നി വീഴാതെ നോക്കണം. പറ്റുമെങ്കില്‍ ചെളിയുടെ നിരപ്പിന് മുകളില്‍ ഉള്ള ചെരുപ്പുകള്‍ ധരിക്കണം. വ്യക്തി സുരക്ഷക്ക് വേണ്ടി ഒരു മാസ്‌ക് ഉപയോഗിക്കണം, അത് ലഭ്യമല്ലെങ്കില്‍ ഒരു തോര്‍ത്ത് മൂക്കിന് മുകളിലൂടെ ചുറ്റിക്കെട്ടണം. കയ്യില്‍ കട്ടിയുള്ള കയ്യുറകള്‍ ഉണ്ടെങ്കില്‍ നല്ലതാണ്.

* നമ്മുടെ വീടിന്റെ ചുറ്റും മനുഷ്യരുടെയോ മൃഗങ്ങങ്ങളുടെയോ മൃതദേഹം ഉണ്ടാകാന്‍ വഴിയുണ്ടെന്ന് പ്രതീക്ഷിക്കുക. അങ്ങനെ ഉണ്ടെങ്കില്‍ ഒരിക്കലൂം കൈകൊണ്ടു തൊടരുത്. മനുഷ്യരുടെ മൃതദേഹം ആണെങ്കില്‍ പോലീസിനെ അറിയിക്കണം.

* വീടിനകത്തേക്ക് കയറുന്നതിന് മുന്‍പ് വീടിന്റെ നാല് ഭാഗത്തുനിന്നും ധാരാളം ചിത്രങ്ങള്‍ എടുത്തു വക്കണം, വെള്ളം എവിടെ എത്തി എന്ന മാര്‍ക്ക് ഉള്‍പ്പടെ. വീടിന്റെ ചുമരുകളും മേല്‍ക്കൂരയും ശക്തമാണോ നാശമായിട്ടുണ്ടോ എന്ന് ശ്രദ്ധിക്കുക.

* വീടിന്റെ ജനാലകള്‍ പുറത്തു നിന്ന് തുറക്കാന്‍ പറ്റുമെങ്കില്‍ അവ തുറന്നിട്ട് കുറച്ചു സമയം കഴിഞ്ഞിട്ട് വേണം അകത്ത് പ്രവേശിക്കാന്‍

* വീടിനകത്തും പുറത്തും ഇഴ ജന്തുക്കളെ പ്രതീക്ഷിക്കണം. തൊണ്ണൂറ്റി ഒന്‍പതില്‍ വെള്ളപ്പൊക്കം കഴിഞ്ഞപ്പോള്‍ പത്തായത്തില്‍ നിന്നും വരാലിനെ കിട്ടിയ കഥ കേട്ടിട്ടുണ്ട്. ഇത്തവണയും ബിരിയാണി കിട്ടിയേക്കും !

* വീടിനകത്തേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് ഇലക്ട്രിക്കല്‍ മെയിന്‍ സ്വിച്ച് ഓഫ് ചെയ്യണം. ഇലക്ട്രിക്കല്‍ സേഫ്റ്റിയെ പറ്റി പിന്നാലെ പറയാം. വീടിനു പുറത്തു നിന്നും പൈപ്പ് വഴിയാണ് ഗ്യാസ് സപ്ലൈ ചെയ്യുന്നതെങ്കില്‍ അല്ലെങ്കില്‍ ഗ്യാസിന്റെ സിലിണ്ടര്‍ വീട്ടിന് വെളിയിലാണെങ്കില്‍ അത് ഓഫ് ചെയ്യണം.

* വീടിന്റെ വാതിലിന്റെ ഇരുവശവും ചെളി ആയതിനാല്‍ തുറക്കുക ശ്രമകരം ആയിരിക്കാനാണ് വഴി, ബലം പ്രയോഗിക്കേണ്ടി വരും. പഴയ വീടാണെങ്കില്‍ അത് ഭിത്തിയെയോ മേല്‍ക്കൂരയെയോ അസ്ഥിരപ്പെടുത്താന്‍ വഴിയുണ്ട്, സൂക്ഷിക്കണം.

* വീടിനകത്ത് കയറുന്നതിന് മുന്‍പ് ഏതെങ്കിലും ഗ്യാസ് ലീക്ക് ഉള്ളതായി തോന്നിയാല്‍ വാതില്‍ തുറന്നിട്ട് കുറെ കഴിഞ്ഞിട്ട് അകത്ത് കയറിയാല്‍ മതി.

* നമ്മള്‍ അറേഞ്ച് ചെയ്തു വച്ചിട്ടുപോയ വീടായിരിക്കില്ല നമ്മള്‍ അകത്ത് കാണാന്‍ പോകുന്നത്. വള്ളത്തില്‍ വസ്തുക്കള്‍ ഒഴുകി നടക്കും, പലതും ഫാനിന്റെ മുകളിലോ ഒക്കെ പോയി തങ്ങി നമ്മുടെ തലയില്‍ വീഴാനുള്ള സാധ്യത മുന്നില്‍ കാണണം.

* ഒരു കാരണവശാലും വീടിനകത്ത് ലൈറ്റര്‍ ഉപയോഗിക്കരുത്, സിഗരറ്റോ മെഴുകു തിരിയോ കത്തിക്കുകയും ചെയ്യരുത്.

* വീടിനകത്തെ എല്ലാ ഇലകട്രിക്കല്‍ ഉപകരണങ്ങളുടെയും പ്ലഗ്ഗ് സൂക്ഷിച്ച് ഊരിയിടണം.

* ഫ്രിഡ്ജില്‍ ഇറച്ചിയോ മീനോ ഉണ്ടായിരുന്നുവെങ്കില്‍ അത് കേടായിക്കാണും, വലിയ ഫ്രീസര്‍ ആണെങ്കില്‍ മത്സ്യമാംസാദികള്‍ അഴുകി മീഥേന്‍ ഗ്യാസ് ഉണ്ടാകാന്‍ വഴിയുണ്ട്. ഫ്രീസര്‍ തുറക്കുമ്പോള്‍ ഇ ഗ്യാസ് ശക്തമായി ഫ്രീസറിന്റെ മൂടിയെ തല്ലി തെറിപ്പിച്ചസംഭവം ഉണ്ടായിട്ടുണ്ട്.

* വീട്ടില്‍ നഷ്ടം പറ്റിയ ഓരോ വസ്തുവിന്റെയും കണക്കെടുക്കുക, അതിന്റെ ഫോട്ടോ എടുക്കുക. ഇവ ഒരു ഡാമേജ് ആന്‍ഡ് ലോസ് എസ്റ്റിമേറ്റിന് സഹായിക്കും. അതിനെ പറ്റി പിന്നെ പറയാം.

* വീട്ടില്‍ ഫ്‌ലാഷും വെള്ള പൈപ്പും വര്‍ക്ക് ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കുക.വരുന്നുണ്ടെകില്‍ അതിലൂടെ വരുന്നത് ശുദ്ധജലമാണോ വരുന്നത് അതോ കലക്ക വെള്ളം ആണോ എന്ന് ശ്രദ്ധിക്കുക.

* വീടിന്റെ അകത്തുള്ള മിക്കവാറും വസ്തുക്കള്‍ (ഫര്‍ണിച്ചര്‍, പുസ്തകങ്ങള്‍, എല്ലാം ചെളിയില്‍ മുങ്ങിയിരിക്കാനാണ് സാധ്യത. ഇവയുടെ ചിത്രം എടുത്തു വക്കണം.

* വീടിന്റെ വാതിലും ജനാലയും വെയിലുള്ള സമയത്ത് തുറന്നിടുക. ശുദ്ധമായ വായു പ്രവഹിക്കട്ടെ.

വീടിനകവും പുറവും വൃത്തിയാക്കുക എന്നതാണ് അടുത്ത കാര്യം. പക്ഷെ അക്കാര്യം ചെയ്യുന്നതിന് മുന്‍പ് മണ്ണ് കയറി നാശമാക്കിയ വസ്തുക്കള്‍ എല്ലാം എവിടെ കൊണ്ട് പോയി കളയാം എന്നതില്‍ കുറച്ച് അറിവ് വേണം. ഇക്കാര്യത്തെ പറ്റി പുതിയ ലഘുലേഖ തയ്യാറാകുന്നുണ്ട്.

(കഴിഞ്ഞ വര്‍ഷം എഴുതിയതാണ്. ഇത്തവണ പ്രളയത്തിലും കൂടുതല്‍ ആളുകള്‍ പ്രളയ ഭീതികൊണ്ടാണ് വീട് വിട്ടത്, അതുകൊണ്ട് പല നിര്‍ദ്ദേശങ്ങളും പഴയത് പോലെ പ്രസക്തമല്ല, പക്ഷെ വീട്ടില്‍ വെള്ളം കയറിയവര്‍ക്കൊക്കെ ഇത് ബാധകം ആണ് . അതുപോലെ മണ്ണിടിച്ചില്‍ കാരണം വീട് വിട്ടു പോകുന്നവര്‍ക്ക് വീട്ടിലേക്ക് വരാന്‍ കൂടുതല്‍ സമയം എടുക്കും, അതിന് വേറെ പ്രത്യേക നിര്‍ദ്ദേശങ്ങള്‍ പിന്നാലെ നല്‍കാം)

Content Highlights: muralee thummarukudy note on returning home safely after flood

PRINT
EMAIL
COMMENT
Next Story

മഞ്ഞളും മണ്ണും കൊണ്ടൊരു ഹോട്ടല്‍; പിന്നെ കുറച്ച് പുനരുപയോഗിച്ച ചണവും

മഞ്ഞളും മണ്ണും റീസൈക്കിള്‍ ചെയ്ത ജൂട്ടും. ഒരു ഹോട്ടല്‍ മുഴുവന്‍ പണിതിരിക്കുന്നത് .. 

Read More
 

Related Articles

മുംബൈയിൽ ആഡംബര ഭവനം സ്വന്തമാക്കി രശ്മിക മന്ദാന
MyHome |
MyHome |
139 വര്‍ഷം പഴക്കമുള്ള ഇരുനില വീട് നഗരത്തിലൂടെ നീക്കി മാറ്റുന്ന കാഴ്ച | വീഡിയോ
MyHome |
പ്രിയങ്കയുടെ പഴയ വീട് ഇനി ജാക്വിലിന് സ്വന്തം; മതിപ്പുവില ഏഴുകോടിയോളം
MyHome |
ഇതാണ് യഥാര്‍ഥ ടീം വര്‍ക്ക്; സാങ്കേതികവിദ്യയുടെ സഹായമില്ലാതെ വീട് പൊക്കിയെടുത്തുമാറ്റുന്ന വീഡിയോ
 
  • Tags :
    • My Home
    • Veedu
    • Kerala Flood 2019
More from this section
home
മഞ്ഞളും മണ്ണും കൊണ്ടൊരു ഹോട്ടല്‍; പിന്നെ കുറച്ച് പുനരുപയോഗിച്ച ചണവും
home
വെയിലില്‍ തിളപ്പിച്ച ചായ, നല്ല വെയിലുണ്ടെങ്കില്‍ ഭക്ഷണം, സൂര്യപ്രകാശം മാത്രം വെളിച്ചം: ഒരു വീട്
home
കുളിമുറിയിലെ ഭിത്തിയിലെ കണ്ണാടി ഇളക്കി മാറ്റിയപ്പോള്‍ കണ്ടത് രഹസ്യമുറി, കണ്ണാടി 'ടു വേ മിററും'
home
വീടിന് മുറ്റത്തെ പത്തുമണിച്ചെടികള്‍, കൊറോണക്കാലത്ത് ഈ വീട്ടമ്മയുടെ വരുമാന മാര്‍ഗവും
Home
ബീഗം മുനവറുല്‍ നിസയുടെ ആഗ്രഹം സഫലമായി, 150 വര്‍ഷം പഴക്കമുള്ള മുബാറക് മന്‍സില്‍ പാലസ് സംരക്ഷിതസ്മാരകും
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.