മഴക്കാലം പടിവാതിലിലെത്തി. കോവിഡിനെ പ്രതിരോധിക്കാന്‍ ഭൂരിഭാഗമാളുകളും വീടുകളില്‍ത്തന്നെ ഇരിപ്പാണ്. എങ്കില്‍പ്പിന്നെ മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റുപിടിച്ച് വീട്ടിലെ എല്ലാവരുംചേര്‍ന്ന് വീടും പരിസരവും അങ്ങ് ശുചിയാക്കിത്തുടങ്ങാം. മഴക്കാലത്തെ വീടിനുള്ളിലെ ശുചീകരണത്തിന് പ്രാധാന്യമേറെയുണ്ട്. കാരണം മറ്റൊന്നുമല്ല. ചുവരുകളിലും ദിനംപ്രതി നമ്മളുപയോഗിക്കുന്ന വസ്തുക്കളിലും അഴുക്ക് പറ്റിപ്പിടിച്ചിട്ടുണ്ടെങ്കില്‍ അന്തരീക്ഷത്തിലെ തണുപ്പുകൂടി ചേര്‍ന്ന് ദോഷകാരികളായ പൂപ്പലുകള്‍ വളരാനിടയുണ്ട്. ലോഷനുകള്‍ക്കു പുറമേ വീട്ടില്‍ തയ്യാറാക്കുന്ന ചെറുനാരങ്ങ, വിനാഗിരി മിശ്രിതവും വൃത്തിയാക്കാന്‍ ഉപയോഗിക്കാം.
ചുറ്റുപാടും ഒന്ന് കണ്ണോടിക്കാം
- എപ്പോഴും തൊടുന്ന സ്വിച്ച് ബോര്‍ഡുകളില്‍ അഴുക്കും രോഗാണുക്കളുമുണ്ടാകും. അഴുക്ക് സ്വിച്ച് ബോര്‍ഡുകളെ നനവുള്ളതാക്കും. നനവ് വൈദ്യുതാഘാതമുണ്ടാക്കും.
- കര്‍ട്ടനുകള്‍ അലക്കിയുണക്കിയെടുക്കാം
- തുണിക്കാര്‍പ്പറ്റുകള്‍ അലക്കിയെടുക്കാം. അല്ലാത്തവ വാക്വം ക്ലീനറുപയോഗിച്ച് വൃത്തിയാക്കാം.
- ഫ്രിഡ്ജിനുള്ളിലെ അഴുക്കും വാതില്‍പ്പിടിയും അടിവശവും തുടച്ചുവൃത്തിയാക്കാം. ട്രേയിലെ വെള്ളത്തില്‍ കൊതുകു വളരുന്നില്ലെന്നുറപ്പാക്കണം
- കുറേക്കാലം അനക്കാതെ വെച്ചിരിക്കുന്ന അലമാരകളും കട്ടിലുമെല്ലാം നീക്കിയിട്ട് അടിമുടി മാറാലകള്‍ തട്ടി വൃത്തിയാക്കാം
- കട്ടിങ് ബോര്‍ഡും സിങ്കും ദിവസവും വൃത്തിയാക്കാം.
- ലോഷനുകളുപയോഗിച്ച് ടോയ്‌ലറ്റ് വൃത്തിയാക്കാം. ചുവരുകളിലെ പൂപ്പല്‍ ബ്ലീച്ചിങ് പൗഡറോ ലോഷനുകളോ ഉപയോഗിച്ച് വൃത്തിയാക്കാം.
- ടെറസിലെയും സണ്‍ഷെയ്ഡിലെയും അടഞ്ഞ ഓവുകള്‍ തുറന്നിട്ട് വെള്ളം കെട്ടിനില്‍ക്കില്ലെന്നുറപ്പാക്കണം
- ചെടിച്ചെടികള്‍ക്കടിയില്‍ വെക്കുന്ന പാത്രങ്ങളിലെ വെള്ളം ഇടയ്ക്കിടെ എടുത്തുമാറ്റാം.
- മാറാലകള്‍ തട്ടി വൃത്തിയാക്കാം
- വീടിനു പുറത്ത് വെള്ളം കെട്ടി നില്‍ക്കാന്‍ സാധ്യതയുള്ള വസ്തുക്കളെല്ലാം എടുത്തുമാറ്റുക
- സോഫാ ഷീറ്റുകള്‍ മഴയെത്തുംമുമ്പേ അലക്കിയുണക്കിയെടുക്കാം. സോഫയ്ക്കിടയിലെ പൊടിയും അഴുക്കും കളയണം.
കരുതല്‍വേണം
- ചെടിച്ചെട്ടികള്‍ക്കടിയില്‍ ഇഴജന്തുക്കളും മറ്റും ഉണ്ടാകാനിടയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം
- കരുതലോടെ ടെറസ്സും സണ്‍ഷെയ്ഡും വൃത്തിയാക്കുക
- സ്വിച്ച് ബോര്‍ഡും ഫാനും വൃത്തിയാക്കുമ്പോള്‍ മെയിന്‍ സ്വിച്ച് ഓഫ് ചെയ്യുക
- വീര്യമേറിയ രാസലായനികള്‍ ഉപയോഗിക്കുമ്പോള്‍ കൈയുറകളിടണം. ചര്‍മത്തിന് തകരാറുണ്ടാക്കാത്ത നല്ല ലോഷനുകള്‍ വേണം ഉപയോഗിക്കാന്‍
- മാറാല തട്ടാന്‍ സ്റ്റൂളിലും കോണിയിലും കയറുമ്പോള്‍ തെന്നിപ്പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക
- പൊടിയുണ്ടെങ്കില്‍ മുഖാവരണം ധരിക്കണം
Content Highlights: Monsoon Home Cleaning & Care Tips