റാഷിദ് സൈഫ് ബില്‍ഹാസ ആരാണെന്ന ചോദ്യത്തെ യുഎഇയിലെ ഏറ്റവും സമ്പന്നനായ കുട്ടി എന്ന ഒറ്റ വിശേഷണത്തില്‍ ഒതുക്കാനാകില്ല. കാരണം വെറും പതിനഞ്ച് വയസിനുള്ളില്‍ റാഷിദ് കൈവയ്ക്കാത്ത മേഖലകളില്ല. 

belhasa

1

കോടീശ്വര പുത്രനായ റാഷിദ് പിതാവിന്റെ തണലില്‍ നിന്നും മാറിയാണ് തന്റെ തന്റെ ബിസിനസ് സാമ്മ്രാജ്യം കെട്ടിപ്പൊക്കിയത്. സ്വന്തമായുള്ള  ഫാം ഹൗസിലാണ് സിംഹവും പുലിയും അടക്കമുള്ളവ അടങ്ങിയ മൃഗശാല, ലോകത്തിലെ വിലപിടിപ്പുള്ള സ്‌പോര്‍ട്‌സ് ഷൂവുകളുടെ വലിയ ശേഖരം. സ്വന്തം ബ്രാന്റുകളിലുള്ള സ്‌കൂള്‍ ബാഗുകള്‍ വിറ്റഴിക്കാനായി ഓണ്‍ലൈന്‍ സ്‌റ്റോര്‍, ഇന്‍സ്റ്റഗ്രാമില്‍ ലക്ഷങ്ങളുടെ ഫോളോവേഴ്‌സ്.  

belhasa

ഫെരാരി,കാഡിലാക്, ബെന്റ്‌ലി തുടങ്ങിയ കാറുകളുടെ നീണ്ട നിര. ഈ പതിനഞ്ച്കാരന്റെ സുഹൃത്തുക്കള്‍ ആരാണെന്ന് കേട്ടാലാകും ഇനി ശരിക്കും ഞെട്ടുക ലയണ്‍ മെസി,സല്‍മാന്‍ ഖാന്‍ ഇവരൊക്കെ ദുബായിലെത്തിയാല്‍ റാഷിദിനെ കാണാതെ മടങ്ങാറില്ലത്രെ. ഇത്രയും അറിഞ്ഞാല്‍ തന്നെ റാഷിദിന്റെ വീടെങ്ങനെയാണ് ഏകദേശം ഊഹിക്കാമല്ലോ 

rashid

വിശാലമായ നീന്തല്‍ക്കുളം വീടിന്റെ ചുറ്റും ക്രമീകരിച്ചിട്ടുണ്ട്. യുഎഇയിലെ റാഷിദിന്റെ വീട്ടില്‍ 24 മണിക്കൂറും സുരക്ഷാ ഉദ്യോഗസ്ഥരെ കാവല്‍ നിര്‍ത്തിയിട്ടുണ്ട്.  വീട്ടിലെ പ്രധാന ഗെയ്റ്റില്‍ നിന്നും ഒരു തുരങ്കം വഴിയാണ് വീട്ടിലേക്കുള്ള വഴി. ഈ തുരങ്കം എപ്പോഴും തണുപ്പിച്ചിരിക്കും.  വീടിനോട് അനുബന്ധിച്ചുള്ള  ഫാം ഹൗസിലാണ് മൃഗശാലയുള്ളത്.

1

റാഷിദിന്റെ വീട്ടിലും കിടപ്പുമുറിയിലും അടക്കം എവിടെയും വില പിടിപ്പുള്ള ഷൂകളുടെ വലിയ ശേഖരം കാണാം, വെയ്ന്‍ റൂണിയും, മെസിയും,പാരിസ് ഹില്‍ട്ടണും അടക്കമുള്ളവര്‍ ഈ വീട്ടിലെത്തി റാഷിദിന്റെ ഷൂ ശേഖരം കണ്ടിട്ടുണ്ട്.

 താരം തരംഗം

 

2