ആഡംബരവും രാജകീയതയും സമ്മേളിക്കുന്ന ഇടം; ട്രെന്‍ഡിയാണ് വിരാട് കോലിയുടെ ഗുരുഗ്രാമിലെ വീട്


10,000 ചതുരശ്ര അടിയിലായി നിര്‍മിച്ചിരിക്കുന്ന ഈ വീട് ആഡംബര ഘടകങ്ങളും ആധുനിക ശൈലിയും ഇടകലര്‍ത്തിയാണ് നിര്‍മിച്ചിരിക്കുന്നത്.

വിരാട് കോലി ഭാര്യ അനുഷ്കാ ശർമയ്ക്കും മകൾ വാമികയ്ക്കുമൊപ്പം | Photo: Instagram

ഇന്ത്യ കണ്ടതില്‍വെച്ച് മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളാണ് വിരാട് കോലി. തികഞ്ഞ കുടുംബസ്‌നേഹിയായ അദ്ദേഹം ക്രിക്കറ്റ് മത്സരങ്ങള്‍ ഇല്ലാത്തപ്പോഴും അവധിദിവസങ്ങളിലും വീട്ടിലാണ് കൂടുതല്‍ സമയവും ചെലവഴിക്കുന്നത്. രണ്ട് വീടുകളാണ് കോലിക്ക് ഉള്ളത്. ഒന്ന് മുംബൈയിലും രണ്ടാമത്തേത് ഗുരുഗ്രാമിലുമാണ്. ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മയ്ക്കും മകള്‍ വാമികയ്ക്കുമൊപ്പവും കോലി ഇവിടെയെത്താറുണ്ട്.

ആഡംബര വസ്തുക്കളോടുള്ള കോലിയുടെ പ്രിയം പ്രശസ്തമാണ്. അദ്ദേഹത്തിന്റെ ഈ ഇഷ്ടം പ്രതിഫലിപ്പിക്കുന്നതാണ് ഗുരുഗ്രാമിലെ വീട്. ഏകദേശം 80 കോടി രൂപ വിലമതിക്കുന്നതാണ് ഗുരഗ്രാമിലെ കോലിയുടെ കുടുംബവീട്. ഗുരുഗ്രാമിലെ ഡി.എല്‍.എഫ് ഫേസ് 1-ലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. സമകാലീന ശൈലിയില്‍ പണികഴിപ്പിച്ചിരിക്കുന്ന ഈ വീട്ടില്‍ ഒരു സ്വകാര്യ പൂളും മറ്റും ഉള്‍പ്പെടുത്തിയിരിക്കുന്നു.

എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ അതിവിശാലമായ വീടാണിത്. ഇവിടെ അദ്ദേഹത്തിന്റെ അമ്മ സരോജ്, സഹോദരന്‍ വികാസ് കോലി, ഭാര്യ, അവരുടെ മക്കള്‍ എന്നിവരും താമസിക്കുന്നു.

ശാന്തമായ അന്തരീക്ഷത്തിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. വീടിനുള്ളിലും ഇതിന് സമാനമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്.കുടുംബാംഗങ്ങളെല്ലാം ഒന്നിച്ച് ചേര്‍ന്ന് ഇരിക്കുന്ന സ്ഥലമാണ് ലിവിങ് ഏരിയ. അതിനാല്‍, വിശാലമായാണ് ലിവിങ് ഏരിയ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

10,000 ചതുരശ്ര അടിയിലായി നിര്‍മിച്ചിരിക്കുന്ന ഈ വീട് ആഡംബര ഘടകങ്ങളും ആധുനിക ശൈലിയും ഇടകലര്‍ത്തിയാണ് നിര്‍മിച്ചിരിക്കുന്നത്. കലയുടെ സമ്മേളനമാണ് വീടെന്ന് പറയുന്നതാവും കുറെക്കൂടി ശരി. ഫര്‍ണിച്ചറുകള്‍ മുതല്‍ അലങ്കാരവസ്തുക്കളിലും ഇന്റീരിയറിലുമെല്ലാം രാജകീയത നിറഞ്ഞു നില്‍ക്കുന്നു. ഗ്രേ നിറത്തിലുള്ള ചുമരുകളും തടിയില്‍ നിര്‍മിച്ച ഫര്‍ണിച്ചറുകളും മുറിയുടെ ഭംഗി വര്‍ധിപ്പിക്കുന്നു. ഇത് കൂടാതെ, ഭീമന്‍ വിളക്കും വൃത്താകൃതിയിലുള്ള കോഫീ ടേബിളും സോഫയും കുഷ്യനുമെല്ലാം ആ ഭംഗി ഒന്നുകൂടി വര്‍ധിപ്പിക്കുന്നു.

വളരെ ലളിതമായ ഡിസൈനിലാണ് വിരാടിന്റെ കിടപ്പുമുറി ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഉയരം കുറഞ്ഞ തടിയില്‍ തീര്‍ത്ത കട്ടിലും ഇതിന് ഇണങ്ങുന്ന ഫ്‌ളോറുമാണ് കിടപ്പുമുറിയില്‍ നല്‍കിയിരിക്കുന്നത്.

കറുപ്പ് നിറത്തില്‍ 'L' ആകൃതിയിലുള്ള സോഫാ സെറ്റാണ് ലിവിങ് ഏരിയയുടെ മുഖ്യ ആകര്‍ഷണം. തടിയില്‍ തീര്‍ത്ത കോഫി ടേബിളും കോണ്‍സോളും ഭംഗി ഒന്നുകൂടെ വര്‍ധിപ്പിക്കുന്നു. ഇവിടെ തന്നെയാണ് ടി.വി. യൂണിറ്റും കൊടുത്തിരിക്കുന്നത്.

വളരെ ലളിതമായ ഡിസൈന്‍ പാറ്റേണ്‍ ആണ് ഡ്രോയിങ് റൂമില്‍ നല്‍കിയിരിക്കുന്നത്. സാധാരണയുള്ളതില്‍ നിന്നും വളരെ വ്യത്യസ്തമായ ഡിസൈനിങ് ശൈലിയാണ് ഇവിടുത്തെ മിനി ബാറിന് നല്‍കിയിരിക്കുന്നത്. ഇരുണ്ട നിറമുള്ള ചുമരും പോയിന്റ് ലൈറ്റിങ്ങും തടിയില്‍ തീര്‍ത്ത ഇരിപ്പിടങ്ങളും മനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്.

പച്ചനിറമുള്ള വെല്‍വെറ്റ് പുല്ലുകളും പൂക്കള്‍ നിറഞ്ഞ ചെടികളും പൂന്തോട്ടം ആകര്‍ഷകമാക്കുന്നു. ടൈല്‍ പാകിയ നടപ്പാതയും തടിയില്‍ തീര്‍ത്ത സ്‌റ്റെയര്‍ കേസും മറ്റൊരു പ്രത്യേകതയാണ്. ഈ സ്റ്റെയര്‍കേസ് കയറിയാല്‍ വീടിന്റെ ഫസ്റ്റ് ഫ്‌ളോറിലെത്തിച്ചേരാന്‍ കഴിയും. ഇതിനോട് ചേര്‍ന്നാണ് സ്വിമ്മിങ് പൂള്‍ സ്ഥിതി ചെയ്യുന്നത്.

10000 ചതുരശ്ര അടിയില്‍ തീര്‍ത്ത വീടിന് 500 ചതുരശ്ര അടിയിലുള്ള മുറ്റമാണ് നല്‍കിയിരിക്കുന്നത്. ഇവിടെ നടപ്പാതകളില്‍ മനോഹരമായ അലങ്കാരവിളക്കുകള്‍ കൊടുത്തിരിക്കുന്നു.

Content Highlights: virat kohli's Gurgaon home, family home of viurat kohli, celebrity home, myhome, veedu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented