ഒരു ആയുസിന്റെ പരിശ്രമത്തിന്റെ ഫലമാണ് വീട്. കാലങ്ങള്‍ക്ക് ശേഷം ട്രെന്‍ഡിനും ആവശ്യകങ്ങള്‍ക്കും അനുസരിച്ച് വീട് പുതുക്കിപ്പണിയുന്നത് സ്വാഭാവികമാണ്. വളരെയധികം ശ്രദ്ധയോടെ പ്ലാന്‍ ചെയതാല്‍ ഭഗീരഥ പ്രയത്‌നമാവാതെ പൂ പറിക്കുന്ന എളുപ്പത്തില്‍ ഈ പ്രവൃത്തി ചെയ്യാവുന്നത്

ഒരു ആഴ്ച്ച കൊണ്ട് തീര്‍ക്കാവുന്ന കാര്യമാണ് ഇതെന്ന് കരുതരുത്. കൃത്യമായ പ്ലാനിങ്ങ്  ആവശ്യമാണ്. ഒരോ മുറിയുടെയും മാറ്റങ്ങള്‍ എങ്ങനെ വേണമെന്ന് ആദ്യമേ പ്ലാന്‍ വേണം. വീടിന്റെ മുഴുവന്‍ പ്ലാനിങ്ങും, സാധനങ്ങളുടെ ലഭ്യത എന്നിവ പരിഗണിക്കണം

വീടിന്റെ പ്രായവും ബലവും കൂടി കൃത്യമായി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. വീടിന്റെ അടിസ്ഥാനപരമായ കാര്യങ്ങള്‍ കൂടി  പരിഗണിക്കണം. തട്ടിക്കൂട്ട് പരിപാടികള്‍ ഒഴിവാക്കാം. നിര്‍മ്മാണ ഘട്ടത്തില്‍ മികച്ച സാധനങ്ങള്‍ തന്നെ തിരഞ്ഞെടുക്കാം

വീടിന്റെ അളവ് അനുസരിച്ച് വേണം പുതിയ പണികള്‍ ചെയ്യാന്‍. പുതിയ ഫര്‍ണ്ണീച്ചറുകള്‍ വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം. മിനിമല്‍ എലഗന്റ് ലുക്കാണ് ഇപ്പോഴത്തെ ട്രെന്‍ഡ്.

ഒരു തീമില്‍ തന്നെ വീട് മാറ്റുന്നതാണ് നല്ലത്. ചെലവ് കുറയ്ക്കാന്‍ ഇത് ഒുപാട് സഹായിക്കും.

പുതുക്കിപ്പണിയുമ്പോള്‍ ജോലിക്കാരോട് നിങ്ങളുടെ ആവശ്യങ്ങള്‍ വ്യക്തതയോടെ പറയണം.

എല്ലാം എളുപ്പത്തില്‍ തീര്‍ക്കാന്‍ പറ്റുന്ന ഒന്നാണ് ചിന്തിക്കാതിരിക്കുക. പല തടസ്സങ്ങളും നേരിടാം ഇക്കാര്യങ്ങള്‍ മുന്‍കൂട്ടി തന്നെ മനസിലാക്കി പോയാല്‍ സമ്മര്‍ദ്ദം ഒഴിവാക്കാം

Content Highlights: Mistakes to avoid while renovating your home