instagram.com|decordiarybyminisha
കിടപ്പുമുറിയുടെ നിറങ്ങളോട് ചേര്‍ന്നു നില്ക്കുന്ന കലംകാരി ബെഡ്ഷീറ്റുകളും വെളിച്ചം മെല്ലെ വീശിയടിക്കുന്ന ക്രോഷേ ജനല്വിരികളും. മിനിഷയുടെ പുതിയ വീട്ടിലേക്കു വരുന്ന ആരും ഇതു ശ്രദ്ധിക്കാതെ പോകില്ല. വീടൊന്നു കളറാകണമെങ്കില്‍ വീട്ടകവും സ്പെഷ്യല്‍ ആയിരിക്കണമെന്ന നിര്‍ബന്ധമാണ് വെറൈറ്റി കര്‍ട്ടനുകളും ബെഡ്ഷീറ്റുകളും വാങ്ങാന്‍ പ്രേരിപ്പിച്ചത്. തന്നെപ്പോലെ വീട്ടകങ്ങള്‍ കൂടുതല്‍ മോടിപിടിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഒരിടവും മിനിഷയൊരുക്കി, 'ഡെക്കോര്‍ ഡയറി ബൈ മിനിഷ'.

മുറികളിലെ ഡിസൈനിലെ വ്യത്യസ്തത തുണിയെടുക്കുന്നതിലും പുലര്‍ത്തിയിരുന്നു. ഇതുകണ്ട് വീട്ടിലെത്തുന്നവര്‍ അവരുടെ വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ സഹായം ചോദിക്കുകയും ചെയ്തു. അപ്പോള്‍ തലയില്‍ കത്തിയ ബള്‍ബാണ് മിനിഷയെ കുഞ്ഞൊരു ബിസിനസുകാരിയാക്കിയത്. വീട്ടിലേക്കുള്ള തുണികള്‍ വാങ്ങി പരിചയക്കാരായ ഡീലര്‍മാരെ കൂടെ കൂട്ടി മിനിഷയൊരു പുതിയ അധ്യായം ആരംഭിച്ചു. ഡെക്കോര്‍ ഡയറി ബൈ മിനിഷ എന്നൊരു ഇന്‍സ്റ്റഗ്രാം പേജായിരുന്നു ബിസിനസിന്റെ ആദ്യപടി. ബെഡ്ഷീറ്റ്, കര്ട്ടന്, കുഷ്യന് കവര്‍, ടേബിള്‍ റണ്ണര്‍ തുടങ്ങി വീടിന്റെ അകം കളറാക്കുന്ന എല്ലാം മിനിഷ ലഭ്യമാക്കി. കോട്ടണ്‍, ലിനന്‍ മെറ്റീരിയലുകളിലാണ് ഏറെയും. സ്വന്തം ഡിസൈനിലുള്ളവയും ഇതിലുണ്ട്.
ഹോം ലിനന്‍ കാറ്റഗറിയിലാണ് കൂടുതല്‍ സെയില്‍. ബ്ലോക്ക് പ്രിന്റ്, ഇന്‍ഡിഗോ, തിക്ക് ഖാദിയില്‍ വരുന്നവ, ക്രോഷേ വര്‍ക്ക്, ക്വില്റ്റ് ആന്‍ഡ് ഹൈ എന്‍ഡ് ട്രെന്‍ഡ് എന്നിവയ്ക്കും ആവശ്യക്കാരേറെ. ഇംഗ്ലീഷ് ഫ്ളോറല്‍സ്, ബേബി ബെഡ്ഡിങ് പ്രിന്റിങ് എന്നിവയും ചോദിക്കുന്നവരുണ്ട്. ഡല്‍ഹി, ജയ്പുര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നാണ് തുണിയെത്തിക്കുന്നത്.
നമ്മള് തന്നെയാകണം കസ്റ്റമര്‍
സാധനങ്ങള്‍ സ്റ്റോക്ക് ചെയ്യാതെ കസ്റ്റമേഴ്സ് ആവശ്യപ്പെടുന്നതു മാത്രം എത്തിച്ചുകൊടുക്കാനാണ് ശ്രമിക്കുന്നത്. സിംപിള്‍ ഇന്റീരിയര്‍ വര്‍ക്കുകളാണ് കൂടുതല്‍പേരും അന്വേഷിക്കുന്നതും ഉപയോഗിക്കുന്നതും. തുണിയെടുത്ത് അവരുടെ ഇഷ്ടത്തിന് കൊടുക്കാമെന്നാണ് തുടക്കത്തില്‍ കരുതിയത്. ഇപ്പോള്‍ ഇന്റീരിയര്‍ മൊത്തത്തില്‍ ചെയ്യാന്‍ തുടങ്ങി. ഇന്‍സ്റ്റഗ്രാം സെയിലാണ് കൂടുതല്‍. വെബ്സൈറ്റ് വൈകാതെ ലോഞ്ച് ചെയ്യും.
പഠിച്ചത് ബി.ടെക് ആയിരുന്നെങ്കിലും ജോലി ചെയ്യുന്നത് ഇന്‍ഫോപാര്‍ക്കിലെ കമ്പനിയില്‍ എച്ച്.ആര്. വിഭാഗത്തിലാണ്. പാലാ സ്വദേശി ജോര്‍ജുകുട്ടിയുടെയും ലൗലിയുടെയും മകളാണ് മിനിഷ ജോര്‍ജ്. എറണാകുളം തോട്ടത്തില്‍ അരുണ്‍ ടോം തോട്ടത്തിലാണ് ഭര്‍ത്താവ്.
Content Highlights: Minisha George entrepreneur from kerala, Home Interior New trends
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..