മാലിന്യ കണ്ടെയ്‌നര്‍ വീടാക്കി മാറ്റി ; ഫലമോ പൊള്ളുന്ന വാടകയില്‍ നിന്നും മോചനം


1 min read
Read later
Print
Share

photo|instagram.com/theskiphouse/

ജീവിതത്തിലെ ഏറ്റവും പ്രതിബദ്ധങ്ങള്‍ നിറഞ്ഞ കാലത്തായിരിക്കും നാം ഇതുവരെ ചിന്തിക്കാത്ത പല കാര്യങ്ങളിലേയ്ക്കും ശ്രദ്ധ തിരിക്കുന്നത്. ആരും ചിന്തിക്കാത്ത വഴിയിലൂടെ നമ്മള്‍ അന്ന് സഞ്ചരിക്കും. ജീവിക്കാന്‍ ഒരു വീടില്ലാത്ത അവസ്ഥ വന്നാലോ?

വാടകയ്ക്ക് പോലും താമസിക്കാന്‍ കഴിവില്ലാതെ വന്നാലോ? നമ്മള്‍ പല മാര്‍ഗങ്ങളും കൈക്കൊണ്ടെന്നു വരും. അത്തരമൊരു അവസ്ഥയിലാണ് ബ്രിട്ടണ്‍ സ്വദേശിയായ ഹാരിസണ്‍ മാര്‍ഷല്‍ എന്ന കലാകാരന്‍ അറ്റകൈപ്രയോഗം നോക്കിയത്.

താങ്ങാന്‍ കഴിയാത്ത വീട്ടുവാടകയില്‍ നിന്നും രക്ഷപ്പെടാനാണ് ഒരു മാലിന്യ കണ്ടെയ്‌നറിനെ അദ്ദേഹം വീടാക്കി മാറ്റിയത്. കണ്ടെയ്‌നറിനെ രൂപമാറ്റം വരുത്തി അദ്ദേഹമൊരു കൊച്ചുവീടാക്കി മാറ്റി. ഈ കുഞ്ഞന്‍ വീടിപ്പോള്‍ വാര്‍ത്തകളിലും നിറഞ്ഞുനില്‍ക്കുകയാണ്.

അടുത്ത ഒരു വര്‍ഷത്തേയ്ക്ക് താമസിക്കാന്‍ സെന്‍ട്രല്‍ ലണ്ടനില്‍ താന്‍ ഒരുക്കിയ ഇടം എന്ന അടിക്കുറിപ്പോടെയാണ് അദ്ദഹം തന്റെ വീടിന്റെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഹാരിസണിന്റെ കുഞ്ഞന്‍ വീട്ടില്‍ ഒരാള്‍ക്ക് മാത്രമാണ് താമസിക്കാന്‍ കഴിയുക.

എന്നാല്‍ ഒരു വീടിന് വേണ്ട അടിസ്ഥാനസൗകര്യങ്ങള്‍ ഇവിടെയുണ്ട്. സിങ്കും സ്റ്റൗവ്വും ഒരുക്കിയ അടുക്കള, ബെഡ്, ഫ്രിഡ്ജ്, വസ്ത്രങ്ങള്‍ സൂക്ഷിക്കുന്നയിടം എല്ലാമിവിടെയുണ്ട്. വീടിന് തടിയുപയോഗിച്ചാണ് ഫ്രയിം വര്‍ക്ക് നല്‍കിയിരിക്കുന്നത്.

ആര്‍ച്ചിന്റെ ആകൃതിയിലാണ് മേല്‍ക്കൂര നിര്‍മ്മിച്ചിരിക്കുന്നത്. കിടക്കാനുള്ളയിടം വീടിന്റെ മുകളിലത്തെ തട്ടിലാണ് തയ്യാറാക്കിയിരിക്കുന്നത്. 25 ചതുശ്രയടിയാണ് വീടിന്റെ ആകെ വിസ്തീര്‍ണം. വീടിന്റെ ഉള്‍ഭാഗം മനോഹരമായ കര്‍ട്ടനുകളും പെയിന്റിങ്ങുകളും ചെടികളുമെല്ലാമൊരുക്കി അദ്ദേഹം ഭംഗിയാക്കി സൂക്ഷിച്ചിട്ടുണ്ട്.

വീടിനുള്ളിലേയ്ക്ക് കടക്കാന്‍ മൂന്നുപടികളുള്ള ഗോവണിയുണ്ട്. വീടിന്റെ പുറത്തായി സ്‌കിപ്പ് ഹൗസെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. 5.73 ലക്ഷം രൂപ ചെലവിട്ടാണ് ഈ വീട് അദ്ദേഹം നിര്‍മ്മിച്ചത്. വീടുപണിയുന്ന ഘട്ടത്തില്‍ സുഹൃത്തുക്കളും തന്നെ സഹായിച്ചതായി ഹാരിസണ്‍ പറയുന്നു.

ഒരു മാസത്തെ താമസത്തിന് ശേഷം വീട്ടില്‍ വൈദ്യുതിയുമെത്തി. വീട്ടില്‍ ടോയ്‌ലറ്റില്ല എന്നതാണ് ആകെയുളള പോരായ്മ ഇതിനായി അദ്ദേഹം ഓഫീസും ജിമ്മുമെല്ലാമാണ് ഉപയോഗപ്പെടുത്തുന്നത്. താമസിക്കാന്‍ ഒരു സ്ഥലം എന്നതിനപ്പുറം വീടില്ലാത്തവര്‍ക്ക് കണ്ടെയ്‌നര്‍ വീടാക്കിമാറ്റാമെന്ന ആശയം കൂടി പങ്കുവെയ്ക്കാനാണ് തന്റെ ശ്രമമെന്നും അദ്ദേഹം പറയുന്നുണ്ട്.

Content Highlights: waste container,home plan, budjet friendly home,Skip House,home

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
akshay kumar twinkle khanna

2 min

അതിവിശാലമായ അകത്തളങ്ങള്‍, അലങ്കാരത്തിന് അപൂര്‍വ കലാസൃഷ്ടികള്‍; മാസാണ് അക്ഷയ് കുമാറിന്റെ വീട്

Dec 10, 2022


.

2 min

ആഡംബരവീട് പണിത് വാടകക്ക് നല്‍കി ; താമസം ഗാരേജില്‍

Apr 19, 2023


suryagarh

1 min

കിയാരയ്ക്കൊപ്പം ഇനി പുതിയ വീട്ടിൽ; എഴുപതുകോടിയുടെ സ്വപ്നഭവനം സ്വന്തമാക്കി സി​ദ്ധാർഥ്

Feb 11, 2023

Most Commented