നാലരനൂറ്റാണ്ടുകാലത്തെ പഴമയുടെ തലയെടുപ്പുമായി താഴം കുഴീക്കല്‍ ഊരുമഠം


അനില്‍ കുളക്കട

മാര്‍ത്താണ്ഡവര്‍മ വീണ്ടും ഭരണമേറ്റെടുത്തപ്പോള്‍ തന്നെ സഹായിച്ചതിന് പ്രത്യുപകാരമായി ഒരു വലിയ പ്രദേശത്തിന്റെ കരം ഒഴിവാക്കി നല്കി.

താഴം വെരൂതൂർ മഠം. ഇപ്പോഴത്തെ സംരക്ഷകരായ ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ ഭാര്യ ലീലയ്ക്കൊപ്പം

പുത്തൂര്‍ : നാലരനൂറ്റാണ്ടിലേറെക്കാലത്തെ പഴക്കമുള്ളൊരു പൈതൃകഭവനമുണ്ട് പുത്തൂര്‍ പാങ്ങോട് താഴം ഗ്രാമത്തില്‍. താഴം കുഴീക്കല്‍ ഊരുമഠം(വെരുതൂര്‍മഠം). എട്ടുവീട്ടില്‍ പിള്ളമാരുടെ ആക്രമണത്തില്‍ നിന്നു രക്ഷനേടിയെത്തിയ മാര്‍ത്താണ്ഡവര്‍മയ്ക്ക് അഭയമേകിയത് ഈ മഠമാണ്, ഇവിടുത്തെ രഹസ്യഅറയില്‍.

അദ്ദേഹത്തെ അന്വേഷിച്ച് നാടാകെ ചുറ്റിയ എട്ടുവീട്ടില്‍ പിള്ളമാര്‍ ഒടുവില്‍ ഊരുമഠത്തിലുമെത്തി. മാര്‍ത്താണ്ഡവര്‍മ വീട്ടിലില്ലെന്ന് പറഞ്ഞെങ്കിലും പിള്ളമാര്‍ പോകാന്‍ കൂട്ടാക്കിയില്ലത്രേ. മനക്കരുത്തിലും മെയ്ക്കരുത്തിലും പെരുമനേടിയ സ്ത്രീകളായിരുന്നു അവിടെയുണ്ടായിരുന്നത്. നിങ്ങള്‍ അകത്തുകയറി പരിശോധിച്ചോളൂ, പക്ഷേ പുറത്തിറങ്ങുമ്പോള്‍ മാര്‍ത്തണ്ഡവര്‍മയും കൂടെയുണ്ടാകണം. ഇല്ലെങ്കില്‍ ഒരാളുടെയും തലകാണില്ലെന്ന് മുന്നറിയിപ്പു നല്‍കി. ഇതോടെ എട്ടുവീട്ടില്‍ പിള്ളമാര്‍ മടങ്ങിയെന്നാണ് നാടറിയുന്ന കഥ.

മാര്‍ത്താണ്ഡവര്‍മ വീണ്ടും ഭരണമേറ്റെടുത്തപ്പോള്‍ തന്നെ സഹായിച്ചതിന് പ്രത്യുപകാരമായി ഒരു വലിയ പ്രദേശത്തിന്റെ കരം ഒഴിവാക്കി നല്കി. ഇവിടമാണ് കുഴിക്കലിടവക എന്ന പേരില്‍ അറിയപ്പെടുന്ന പ്രദേശം. ഇവിടത്തെ ക്ഷേത്രങ്ങള്‍ക്ക് ഇപ്പോഴും സര്‍ക്കാര്‍ വക സാമ്പത്തിക സഹായം വര്‍ഷാസനം എന്ന പേരില്‍ ലഭിക്കാറുണ്ടെന്ന് കുഴിക്കലിടവക ക്ഷേത്രോദ്ധാരണ സമിതി ഭാരവാഹികള്‍ പറയുന്നു. വിരമിച്ച പ്രധാനാധ്യാപകരായ ഗോപാലകൃഷ്ണന്‍ ഉണ്ണിത്താനും ഭാര്യ ലീലയുമാണ് ഈ പൈതൃകഭവനത്തിന്റെ ഇപ്പോഴത്തെ സംരക്ഷകര്‍.

കാലപ്പഴക്കത്താല്‍ സംഭവിച്ച ജീര്‍ണതകളെല്ലാം മാറ്റി ലക്ഷങ്ങള്‍ മുടക്കി വീണ്ടും പഴമചോരാതെ മഠത്തെ കാത്തുസൂക്ഷിച്ചിരിക്കുകയാണ്. പടിപ്പുറ കടന്നെത്തിയാല്‍ കരകൗശലവിദ്യയുടെ പെരുമപേറുന്ന അതിസൂക്ഷ്മങ്ങളായ കൊത്തുപണികളാണ് സമ്മെ സ്വാഗതം ചെയ്യുന്നത്. പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന കാര്‍ഷിക ഉപകരണങ്ങള്‍, പുതുതലമുറയ്ക്ക് പരിചയമില്ലാത്ത വീട്ടുപകരണങ്ങള്‍, പൂട്ടുകള്‍, മരപാത്രങ്ങള്‍, ആയുധപ്പുര, വിലപിടിപ്പുള്ള പ്രമാണങ്ങളും മറ്റും സൂക്ഷിക്കുന്ന നിലവറകള്‍ എല്ലാം ഇപ്പോഴും ഇവിടെയുണ്ട്. പഴയ കിണറും ചില പുതുമകള്‍ വരുത്തി നിലനിര്‍ത്തിയിരിക്കുന്നു. പാങ്ങോട് കുഴിക്കലിടവക ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ കൊട്ടാരത്തിലും മാര്‍ത്താണ്ഡവര്‍മ താമസിച്ചിരുന്നു.

Content Highlights: marthandavarma, thazham kuzheekal oorumadam, myhome, veedu

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


AN Shamseer/ Rahul Gandhi

1 min

മാനന്തവാടിയില്‍ വരിക പഴംപൊരി തിന്നുക, ബത്തേരിയില്‍ വരിക ബോണ്ട തിന്നുക; രാഹുലിനെ പരിഹസിച്ച് ഷംസീര്‍ 

Aug 16, 2022

Most Commented